Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബംഗളൂരുവിന്റെ രക്ഷകനായി അലന്‍, നോര്‍ത്ത് ഈസ്റ്റിനെ ഒറ്റ ഗോളിന് വീഴ്ത്തി

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പില്‍ വിജയത്തോടെ തുടങ്ങി ബംഗളൂരു എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. 87ാം മിനുട്ടില്‍ അലന്‍ കോസ്റ്റ ഹെഡ്ഡറിലൂടെയാണ് ബംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. 53 ശതമാനം പന്തടക്കത്തിലും 6നെതിരേ 12 ഗോള്‍ശ്രമം നടത്തുകയും ചെയ്‌തെങ്കിലും ഒറ്റ ഗോളിന് ബംഗളൂരു രക്ഷപെടുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ജോണ്‍ ഗസ്റ്റാന്‍ഗയുടെ ഗോള്‍ ഓഫ്‌സൈഡായിപ്പോയില്ലായിരുന്നെങ്കില്‍ സമനില പങ്കിടാന്‍ സാധിക്കുമായിരുന്നു.

3-4-3 ഫോര്‍മേഷനില്‍ ബംഗളൂരു എഫ്‌സി ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ല. മൂന്നാം മിനുട്ടില്‍ റോയ് കൃഷ്ണയുടെ മികച്ച മുന്നേറ്റം കൃത്യമായി സുനില്‍ ഛേത്രിക്ക് കൈമാറാന്‍ സാധിക്കാതെ പോയി. ആറാം മിനുട്ടില്‍ ബ്രൂണോ റെമിറസിന്റെ ലോങ് റേഞ്ച് നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്‍ഡം ബട്ടാചാര്യ തടുത്തു. ആദ്യ പകുതിയില്‍ ബംഗളൂരുവിന്റെ ചില മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല.

1

57 ശതമാനം പന്തടക്കത്തിലും രണ്ടിനെതിരേ അഞ്ച് ഗോള്‍ശ്രമത്തിലും ബംഗളൂരു എഫ്‌സി മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം മാത്രം അകന്നു നിന്നു. രണ്ടാം പകുതിയിലും ശക്തമായ പോരാട്ടമാണ് കണ്ടത്. 87ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ അസിസ്്റ്റില്‍ അലന്‍ കോസ്റ്റ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ച് ബംഗളൂരുവിനെ മുന്നിലെത്തിച്ചു.

1

അവസാന മിനുട്ടുകളില്‍ മികച്ച പോരാട്ടമാണ് കണ്ടത്. 92ാം മിനുട്ടില്‍ ജോണ്‍ ഗസ്റ്റനാഗയിലൂടെ നോര്‍ത്ത് ഈസ്റ്റ് വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ സമനില പ്രതീക്ഷകള്‍ ഇതോടെ അവസാനിക്കുകയും അലന്‍ കോസ്റ്റയുടെ ഗോളില്‍ ബംഗളൂരു എഫ്‌സി വിജയം നേടിയെടുക്കുകയുമായിരുന്നു.

Story first published: Saturday, October 8, 2022, 21:49 [IST]
Other articles published on Oct 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+