Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പക വീട്ടാനായില്ല, തട്ടകത്തില്‍ ബംഗളൂരുവിനോട് നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്; വമ്പന്‍ തോല്‍വി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ തട്ടകത്തില്‍ നാണംകെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ ബംഗളൂരുവിനോട് 3-1നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബംഗളൂരുവിനോട് പഴയ കടം വീട്ടി കണക്കുവീട്ടാന്‍ തട്ടകത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാന്‍ പെനല്‍റ്റിയിലൂടെ ലഭിച്ച ഗോള്‍ മാത്രമാണുള്ളത്. ജയത്തോടെ 16 പോയിന്റോടെ ബംഗളൂരു തലപ്പത്തേക്കുയര്‍ന്നപ്പോള്‍ എട്ട് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.

തുടക്കത്തിലേ കരുത്ത് കാട്ടി ബംഗളൂരു

4-4-2 ഫോര്‍മേഷനിലിറങ്ങിയ ബംഗളൂരു എഫ്‌സിയെ 3-4-2-1 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. തുടക്കത്തിലേ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിക്കുന്ന ആക്രമണങ്ങളാണ് ബംഗളൂരു പുറത്തെടുത്തത്. എട്ടാം മിനുട്ടില്‍ കൊച്ചിയെ നിശബ്ദമാക്കി ബംഗളൂരു അക്കൗണ്ട് തുറന്നു. ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വലിയ പിഴവില്‍ നിന്നാണ് ബംഗളൂരു അക്കൗണ്ട് തുറന്നത്. പ്രീതം കോട്ടാലില്‍ നിന്ന് പന്ത് തട്ടിയെടുത്ത് പെരെയ്‌റ ഡിയാസ് കുതിക്കുമ്പോള്‍ മുന്നില്‍ ഗോള്‍ കീപ്പര്‍ മാത്രം. ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ട് ഡിയാസ് സന്ദര്‍ശകരെ മുന്നിലെത്തിച്ചു.

ഉണര്‍ന്ന് കളിച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. തൊട്ടടുത്ത മിനുട്ടുകളില്‍ രണ്ട് മിന്നല്‍ ആക്രമണങ്ങള്‍ നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായെങ്കിലും ബംഗളൂരു ഗോളിയുടെ മികവ് വിലങ്ങു തടിയായി. സന്ദീപിന്റെ ക്രോസില്‍ നിന്ന് ജിമിനെസ് തൊടുത്ത ഷോട്ട് ബംഗളൂരു ഗോളിയുടെ കൈയിലും ക്രോസ് ബാറിലും തട്ടി പുറത്തുപോയി. പല മികച്ച മുന്നേറ്റങ്ങളും ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെക്കുമ്പോഴും ബംഗളൂരു പ്രതിരോധം വലിയ വെല്ലുവിളി തീര്‍ക്കുകയാണ്. 21ാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ മുന്നേറ്റം. ഡിയാസിന് പന്ത് മറിച്ച് നല്‍കാന്‍ ഛേത്രി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടുത്തു.

kerala blasters

ആദ്യ പകുതി 1-1

28ാം മിനുട്ടില്‍ ഇരു ടീമിന്റേയും താരങ്ങള്‍ തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. ബെക്കിയുടെ ഹാന്റ്‌ബോളിനെച്ചൊല്ലിയുടെ തര്‍ക്കമാണ് ചെറിയ വാക്കേറ്റത്തിലേക്കെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കാന്‍ തീവ്ര ശ്രമം നടത്തിയതോടെ മത്സരം ആവേശകരമായി. 43ാം മിനുട്ടില്‍ പന്തുമായി കുതിച്ച ബ്ലാസ്റ്റേഴ്‌സിന്റെ പെപ്രാഹിനെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത ജിമിനെസിന് ലക്ഷ്യം തെറ്റിയില്ല. ഇതോടെ മത്സരം സമനിലയിലേക്ക്. ആദ്യ പകുതിയില്‍ 1-1 സമനില പങ്കിടാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

കളി കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്

രണ്ടാം പകുതിയില്‍ ഇരു ടീമും വിജയ ഗോളിനായി പൊരുതിയതോടെ മത്സരം കടുത്തു. 63ാം മിനുട്ടില്‍ ബംഗളൂരു ഡിയാസിനെ മാറ്റി ഇഡ്ഗര്‍ മെന്‍ഡസിനെ കളത്തിലിറക്കി. 64ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടേയും പെപ്രാഹിന്റേയും മികച്ച ശ്രമം. എന്നാല്‍ ബെക്കെ ശ്രമം തടുത്തു. 68ാം മിനുട്ടില്‍ ലൂണയുടെ ക്രോസ് ബോക്‌സിനുള്ളില്‍ തടുക്കപ്പെട്ടു. ബംഗളൂരു കടന്നാക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ വിള്ളല്‍ വീണു.

ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ വലിയ പിഴവില്‍ നിന്ന് 74ാം മിനുട്ടില്‍ ബംഗളൂരു ലീഡെടുത്തു. നൗഗ്യൂറയുടെ ഫ്രീകിക്കില്‍ നിന്ന് പോസ്റ്റിലേക്കെത്തിയ പന്തിനെ കൈയിലൊതുക്കാന്‍ സോം കുമാറിന് സാധിച്ചില്ല. ഗോളിയുടെ കൈയില്‍ നിന്ന് വഴുതി വീണ പന്ത് മെന്‍ഡിസ് അനായാസം വലയിലാക്കി. 82ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം. പക്ഷെ പെപ്രാഹിന്റെ ഗോള്‍ശ്രമം ഗോളി ഗുര്‍പ്രീത് ഫലപ്രദമായി തടുത്തു. ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ ബംഗളൂരു ഗോളി വലിയ വെല്ലുവിളി തീര്‍ക്കുന്നു.

തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് നാണംകെട്ടു

അവസാന നിമിഷം ലഭിച്ച സുവര്‍ണ്ണാവസരങ്ങളും ഗോളാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കാതെ പോയി. സമനിലക്കായി പൊരുതിയ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയത്തിലേക്ക് ഇഞ്ചുറി ടൈമില്‍ ബംഗളൂരു വീണ്ടും ഗോള്‍ തൊടുത്തു. ലോങ് പാസിനെ പിടിച്ചെടുത്ത് എഡ്ഗാര്‍ മെന്‍ഡിസാണ് ബംഗളൂരുവിനായി മൂന്നാം ഗോള്‍ നേടിയത്. ഇതോടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തലകുനിക്കേണ്ടി വന്നു.

Story first published: Friday, October 25, 2024, 21:33 [IST]
Other articles published on Oct 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+