Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയുടെ ദാദാഗിരി... മുംബൈ ജയിക്കുമോ

ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സ്്വന്തം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തക്കാരുടെ ദാദഗിരി. സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങേണ്ടി വന്നു നോര്‍ത്ത് ഈസ്റ്റുകാര്‍ക്ക്.

ദാദ എന്ന് വിളിക്കപ്പെടുന്ന സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് അങ്ങനെ തുടര്‍ച്ചയായ രണ്ടാം ജയവും ലഭിച്ചു. ഇതോടെ പോയന്റ് നിലയില്‍ കൊല്‍

Fikru
ക്കത്ത ടീം ഒന്നാം സ്ഥാനത്തെത്തി.

ഒക്‌ബോര്‍ 17 ന് മുംബൈ സിറ്റിക്കാണ് അടുത്ത ഭാഗ്യ പരീക്ഷണം. ആദ്യ കളിയില്‍ കൊല്‍ക്കത്തയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട മുംബൈ എഫ്‌സിക്ക് പൂനെ സിറ്റി എഫ്‌സിയുമായാണ് രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ ദില്ലിയോട് സമനില വഴങ്ങിയ പൂനെക്കും ഈ മത്സരം നിര്‍ണായകമാണ്.

തികച്ചും ആധികാരികം എന്ന് വിശേപ്പിക്കാവുന്നതായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഐഎസ്എല്ലിനെ ആദ്യ ഗോളിന് ഉടമയായ ഫിക്രു തെഫേര ലെമേസ്സ തന്നെയാണ് ഇക്കുറിയും ആദ്യ ഗോള്‍ നേടിയത്. എത്യോപ്യന്‍ താരമാണ് ഫിക്രു. കളി തുടങ്ങി 15-ാം മിനിട്ടില്‍ തന്നെ ഫിക്രു നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കി. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നോര്‍ത്ത് ഈസ്റ്റ് ഗോളിക്ക് ഇത്തവണ പിഴച്ചു.

Fikru

ഐഎസ്എല്ലിലെ ആദ്യ സീസണില്‍ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ടതും ഈ കളിയില്‍ തന്നെ. കൊല്‍ക്കത്തയുടെ ബോറിയ ഫെര്‍ണാണ്ടസിനാണ് ചുവപ്പ് കണ്ട് പുറത്തിരിക്കേണ്ടി വന്നത്. ഒടുവില്‍ 10 പേര്രുമായി കളിക്കുമ്പോഴാണ് കൊല്‍ക്കത്ത അവസാന ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ജേക്കബ് പൊഡാനിയാണ് ഗോളടിച്ചത്.

Story first published: Friday, October 17, 2014, 15:47 [IST]
Other articles published on Oct 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+