Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയെ തോല്‍പ്പിച്ച് കൊല്‍ക്കത്ത സെമിയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ പൂനെയെ 4-1 ന് തോല്‍പ്പിച്ച് കൊല്‍ക്കത്ത സെമിയിലെത്തി. ജയത്തോടെ സെമിയിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത മാറി. ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഇയാന്‍ ഹ്യൂം ഹാര്‍ട്രിക്ക് നേടിയത് കൊല്‍ക്കത്തയ്ക്ക് ഇരട്ടിമധുരമായി.

മത്സരത്തില്‍ 9, 48, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്റെ ഗോളുകള്‍. ഈ സീസണില്‍ ഇയാം ഹ്യൂമിന്റെ രണ്ടാം ഹാര്‍ട്രിക് ആണിത്. ഇതിനുമുമ്പ് മുംബൈയ്‌ക്കെതിരേയും ഹ്യും ഹാട്രിക് നേടിയിരുന്നു. പൂനെ
യ്ക്കായി അഡ്രിയാന്‍ മുട്ടു 86-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി.

isl

എന്നാല്‍ 90-ാം മിനിറ്റില്‍ ഡെജാന്‍ ലെകിച്ചി കൊല്‍ക്കത്തയുടെ ഗോള്‍ പട്ടിക തികച്ചു. കളി തുടങ്ങി 9-ാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത പുണെ വല കുലുക്കി. അറാട ഇസുമി നല്‍കിയ പാസില്‍ അതിമനോഹരമായി ഹ്യൂം ഗോള്‍ വല ചലിപ്പിക്കുകയായിരുന്നു.

ഗോള്‍ നേടിയതോടെ കൊല്‍ക്കത്ത കൂടുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ച വച്ചു. കളിയുടെ ഗതിക്ക് അനുസരിച്ചുതന്നെയാണ് 48-ാം മിനിറ്റില്‍ ഹ്യൂമിന്റെ രണ്ടാം ഗോളും പിറന്നത്. ബോര്‍ജ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഇയന്‍ ഹ്യും ഹാഫ് വോളിയിലൂടെ വലയിലാക്കുകയായിരുന്നു.

83-ാം മിനിറ്റില്‍ ബോക്‌സിലേക്ക് സമീഹ് ദൗത്തി നീട്ടി നല്‍കിയ പന്ത് ഹ്യും ഓടി എത്തി വലയിലാക്കുകയായിരുന്നു. ഇതോടെ ഹ്യൂം ഈ സീസണിലെ രണ്ടാം ഹാട്രിക് കണ്ടെത്തി.

isl

86-ാം മിനിറ്റില്‍ പൂനെ അഡ്രിയാന്‍ മുട്ടുവിലൂടെ നേടിയ ആശ്വാസ ഗോള്‍ കൊല്‍ക്കത്തയുടെ ഗോള്‍ ദാഹത്തെ ഒരുതരത്തിലും കുറച്ചില്ല. 90-ാം മിനിറ്റില്‍ മൈതാന മധ്യത്തുനിന്ന് പൂനെ ഗോള്‍മുഖം വരെ ഓടിയെത്തി ഡെജാന്‍ ലെകിച്ചി നേടിയ ഗോളോടെ പുണെയുടെ പരാജയം പൂര്‍ണമായി.

13 കളികളില്‍ നിന്നും 23 പോയിന്റുമായി കൊല്‍ക്കത്ത ലീഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. ലീഗിലെ അവസാന മത്സരത്തില്‍ മുബൈയാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.

12 കളികളില്‍ നിന്ന് 15 പൊയിന്റുമാത്രമുള്ള പൂനെയ്ക്ക് ഇനിയുള്ള രണ്ടുമത്സരങ്ങള്‍ നിര്‍ണായകമാണ്.

Story first published: Saturday, November 28, 2015, 12:23 [IST]
Other articles published on Nov 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+