Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് കൊല്‍ക്കത്തയെ വീഴ്ത്തുമോ...

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കനത്ത പോരാട്ടത്തിനാണ് ഒക്ടോബര്‍ 16 കാത്തിരിക്കുന്നത്. ആദ്യ മത്സരങ്ങള്‍ ജയിച്ച രണ്ട് ടീമുകള്‍ തമ്മിലുളള ഏറ്റുമുട്ടല്‍. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും.

സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ടീം ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ എഫ്‌സിയെയാണ് തോല്‍പിച്ചത്. മൂന്ന് ഗോളുകളുടെ ആധികാരിക ജയമായിരുന്നു അത്. അതിന്റെ ആവേശത്തിലാണ് ദാദയുടെ ടീം വീണ്ടും കളത്തിലിറങ്ങുന്നത്.

ISL

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിഴടക്കിയ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മലയാളിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആണ് ടീമിന്റെ ഉടമകളില്‍ ഒരാള്‍. കേരളത്തിനെതിരെ ആധികാരിക ജയം സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞിരുന്നില്ല. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അവര്‍ കേരളത്തെ തോല്‍പിച്ചത്.

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ച് ഇത് രണ്ടാം ഹോം ഗ്രൗണ്ട് മത്സരമാണ്. കാണികളുടെ പിന്തുണ തങ്ങള്‍ക്കാകുമെന്ന് അവര്‍ക്കുറപ്പുണ്ട്. എന്നാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് കൊണ്ട് മാത്രം വിജയം കൊയ്യാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

ഹോം ഗ്രൗണ്ടിലെ മത്സരത്തിലാണ് കൊല്‍ക്കത്തയും കരുത്ത് കാണിച്ചത്. എവേ മത്സരങ്ങളില്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാകുമെന്ന് പറയാനാവില്ല.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോവയെ അവരുടെ തട്ടകത്തില്‍ ചെന്ന് ചെന്നൈ കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെന്നൈയന്‍സിന്റെ വിജയം. ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് ചെന്നൈയന്‍സിന്റെ ബല്‍വന്ത് സിങ് സ്വന്തമാക്കി.

Story first published: Thursday, October 16, 2014, 16:13 [IST]
Other articles published on Oct 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+