For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2024-25: ജയിച്ച കളി കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്!! അഞ്ചു ഗോള്‍ ത്രില്ലറില്‍ ബഗാന്‍ നേടി

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരേ 85ാം മിനിറ്റ് വരെ 2-1ന്റ ജയമുറപ്പിച്ച ശേഷം 2-3ന്റെ തോല്‍വിയിലേക്കു വീണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. വമ്പന്‍ അട്ടിമറിക്കു തൊട്ടരികില്‍ വരെയെത്തിയ ശേഷമാണ് മഞ്ഞപ്പടയുടെ കൈക്കുമ്പിളില്‍ നിന്നും അവിസ്മരണീയ ജയം കൈവിട്ടുപോയത്.

ജാമി മക്ലാരന്‍ (33ാം മിനിറ്റ്), ജേസണ്‍ കമ്മിന്‍സ് (86), ആല്‍ബര്‍ട്ടോ റോഡ്രിഗസ് (90+5) എന്നിവരാണ് ബഗാന്റെ സ്‌കോറര്‍മാര്‍. ഹെസൂസ് ജിമനെസും (51) മിലോസ് ഡ്രിന്‍സിച്ചുമാണ് (77) മഞ്ഞപ്പടയ്ക്കായി ലക്ഷ്യം കണ്ടത്. ഈ ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബഗാന്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

BLASTERS MATCH

പോസിറ്റീവ് തുടക്കം

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വളരെ പോസിറ്റീവായിട്ടാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടി കളിയില്‍ മുന്‍തൂക്കം നേടാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. ഇതിനായി അഗ്രസീവ് ഫുട്‌ബോള്‍ അവര്‍ പുറത്തെടുക്കുകയും ചെയ്തു.

രണ്ടാം മിനിറ്റില്‍ തന്നെ മഞ്ഞപ്പടയ്ക്കു മുന്നിലെത്താനുള്ള അവസരം. ബോക്‌സിനു പുറത്തു നിന്നും ലഭിച്ച ലൂസ് ബോള്‍ പിടിച്ചെടുത്ത നോവ സദോയ് ഗോളിലേക്കു ഷോട്ട് തൊടുക്കുകയായിരുന്നു. ബഗാന്‍ താരത്തിന്റെ ദേഹത്തു തട്ടി ദിശ മാറിയെങ്കിലും ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് അതു രക്ഷപ്പെടുത്തി.

വീണ്ടും അവസരം

അഞ്ചാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഗോളവസരം വീണുകിട്ടി. ഇടതു വിങിലൂടെ ബോളുമായി പറന്നെത്തിയ നോവ സദോയ് ഇതു ബഗാന്റെ ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ക്ലോസ് റേഞ്ച് ആംഗിളില്‍ നിന്നും സ്‌ട്രൈക്കര്‍ ജിമനെസ് ബാക്ക്് ഹീല്‍ കൊണ്ട് ഇതു വലയിലേക്കു വഴി തിരിച്ചുവിട്ടെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് വന്നത്.

തിരിച്ചുവന്ന് ബഗാന്‍

ആദ്യത്തെ പത്തു മിനിറ്റില്‍ മോഹന്‍ ബഗാന്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ പതിയെ കളിയിലേക്കു തിരികെ വന്ന അവര്‍ മികച്ച നീക്കങ്ങളുമായി സാന്നിധ്യമറിയിക്കുകയും ചെയ്തു. ഗോള്‍ നേടുന്നതിനേക്കാള്‍ പന്ത് കൈവശം വച്ച് കളിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. ഇതില്‍ ബഗാന്‍ വിജയം കാണുകയും ചെയ്തു. മറുഭാഗത്തു തുടക്കത്തിലെ അഗ്രസീവ് ഫുട്‌ബോള്‍ തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ലക്ഷ്യബോധമില്ലാതെയുള്ള അവരുടെ ചില നീക്കങ്ങള്‍ ഗോള്‍കീപ്പറിലേക്കു എത്തിയതുമില്ല.

അക്കൗണ്ട് തുറന്നു

ഡ്രിങ്ക്‌സ് ബ്രേക്കിനു പിന്നാലെ 33ാം മിനിറ്റില്‍ ബഗാന്‍ അക്കൗണ്ട് തുറന്നു. മികച്ച ഒത്തിണക്കത്തോടെ കളിച്ച അവര്‍ അര്‍ഹിച്ച ഗോള്‍ കൂടിയായിരുന്നു ഇത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.

ബോക്‌സിനു പുറത്തു നിന്നും ആശിഷ് റായ് ഗോളിലേക്കു ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു. ഗോളി സച്ചിന്‍ സുരേഷ് അതു തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത ബോള്‍ നേരെ മക്ലാരന്റെ കാലിലേക്കാണ് വന്നത്. അദ്ദേഹം അതു അനായാസം വലയിലേക്കും പ്ലേസ് ചെയ്യുതയായിരുന്നു.

അവസരം തുലച്ച് ബ്ലാസ്റ്റേഴ്‌സ്

ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് 44ാം മിനിറ്റില്‍ ജിമനെസിനു ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. പക്ഷെ അദ്ദേഹം ഇതു പാഴാക്കുകയായിരുന്നു. പ്രീതം കോട്ടാല്‍ നല്‍കിയ ലോങ്‌ബോള്‍ പിടിച്ചെടുത്ത് ഒറ്റയ്ക്കു ബഗാന്റെ ബോക്‌സിലേക്കു കയറിയ ജിമനെസിനു മുന്നില്‍ ഗോളി വിശാല്‍ കെയ്ത്ത് മാത്രം. പക്ഷെ ജിമനെസ് സെക്കന്റെ പോസ്റ്റ് ലക്ഷ്യമിട്ട് തൊടുത്ത ഗ്രൗണ്ട് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

BLASTERS MATCH

ഒപ്പമെത്തി മഞ്ഞപ്പട

രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചുവന്ന ബ്ലാസ്‌റ്റേഴ്‌സ് 51ാം മിനിറ്റില്‍ ജിമനെസിലൂടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. നേത്തേ നഷ്ടമാക്കിയ ഗോളവസരത്തിനു താരം പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഗോളി വിശാല്‍ കെയ്ത്ത് നല്‍കിയ ഷോര്‍ട്ട് പാസ് സുഭാശിഷ് റോയിക്ക്. അദ്ദേഹത്തിന്റെ മിസ് പാസ് നേരെ ജിമനെസിലേക്കാണ് വന്നത്. ബോക്‌സിനു പുറത്തു നിന്നും താരം തൊടുത്ത കിടിലന്‍ ഷോട്ട് ഗോളിക്കു അവസരമൊന്നും നല്‍കാതെ വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

77ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായി കളിയില്‍ മുന്നിലെത്തി. ജിമനെസിനെതിരായ ഫൗളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക്. ലൂണയുടെ ഫ്രീകിക്ക് ഗോളി കെയ്ത്തിന്റെ കൈകളിലേക്കു വന്നെങ്കിലും ഇതു പിടിയിലൊതുങ്ങാതെ വഴുതിപ്പോയി. എന്നാല്‍ ഡ്രിന്‍സിച്ച് ഇതു ബോക്‌സിന്റെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റിയതോടെ ബഗാന്‍ ഞെട്ടുകയും ചെയ്തു.

Story first published: Saturday, December 14, 2024, 21:41 [IST]
Other articles published on Dec 14, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+