For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2023: പഞ്ചാബിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍, ചെന്നൈയിനെ പൂട്ടി ഒഡീഷ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് എഫ്‌സിയെ 3-1ന് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിയെ 2-0ന് ഒഡീഷ എഫ്‌സിയും മുട്ടുകുത്തിച്ചു. തകര്‍പ്പന്‍ ജയത്തോടെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തിയപ്പോള്‍ ഒഡീഷ എഫ്‌സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

കരുത്തരായ മോഹന്‍ ബഗാന്‍ പഞ്ചാബ് എഫ്‌സിക്കെതിരേ ശക്തമായ താരനിരയെത്തന്നെയാണ് അണിനിരത്തിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് മോഹന്‍ ബഗാന്റെ പ്ലേയിങ് 11ല്‍ ഇടം നേടി. 3-5-2 ഫോര്‍മേഷനില്‍ മോഹന്‍ ബഗാന്‍ ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് പഞ്ചാബ് ഇറങ്ങിയത്. തുടക്കം മുതല്‍ മോഹന്‍ ബഗാന്റെ ആധിപത്യമാണ് കണ്ടത്. 10ാം മിനുട്ടില്‍ത്തന്നെ മോഹന്‍ ബഗാന്‍ ലീഡെടുത്തു.

ആശിഷ് റായ് വലതുവശത്ത് നിന്ന് സഹലിന് മറിച്ചുനല്‍കിയ പന്തിനെ മികച്ച ടെച്ചിലൂടെ സഹല്‍ ജേസന്‍ കുമ്മിങ്‌സിന് നല്‍കി. താരത്തിന്റെ ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയില്‍. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിച്ച മോഹന്‍ ബഗാന്‍ ആധിപത്യം തുടര്‍ന്നു. 28ാം മിനുട്ടില്‍ ദിമിത്രോസ് പെട്രറ്റോസിന്റെ കോര്‍ണര്‍ ഗോള്‍പോസ്റ്റിലേക്കെത്തിയെങ്കിലും പഞ്ചാബ് ഗോളി സേവ് ചെയ്തു.

എന്നാല്‍ 30ാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ മികച്ച മുന്നേറ്റം കണ്ടു. പഞ്ചാബ് താരം നിഖില്‍ പ്രഭുവിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്തിനെ കൃത്യമായി പിടിച്ചെടുത്ത് മോഹന്‍ ബഗാന്‍ മിന്നല്‍ ആക്രമണം നടത്തി. ഗ്ലാന്‍ മാര്‍ട്ടിനസിന്റെ പാസ് പെട്രറ്റോസിലേക്ക്. ബോക്‌സിനുള്ളിലേക്കോടിയ കുമ്മിങ്‌സ് ഷോട്ട് തൊടുക്കുംമുമ്പ് പഞ്ചാബ് പ്രതിരോധം തടുത്തു. എന്നാല്‍ 35ാം മിനുട്ടില്‍ പഞ്ചാബ് കോട്ട പൊളിച്ച് വീണ്ടും മോഹന്‍ ബഗാന്‍ വലകുലുക്കി.

കുമ്മിന്‍സ് പന്തുമായി മുന്നേറി കൊളാക്കോസിന് പാസ് നല്‍കി. കൊളാക്കോസ് പെട്രാറ്റോസിന് പാസ് നല്‍കിയപ്പോള്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ പെട്രാറ്റോസ് വലകുലുക്കി. കൊളാക്കോസിന്റെ ഗംഭീര അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി പിരിയുമ്പോള്‍ 2-0ന്റെ ലീഡ് നിലനിര്‍ത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. ആദ്യ പകുതിയില്‍ 60 ശതമാനം പന്തടക്കവും ആറ് ഗോള്‍ ശ്രമവുമായി മോഹന്‍ ബഗാന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ പഞ്ചാബ് ഒരുഗോള്‍ മടക്കി. 53ാം മിനുട്ടില്‍ ലൂക്കാ മാജ്‌സെന്നിന്റെ വകയായിരുന്നു പഞ്ചാബിന്റെ ഗോള്‍. മാജ്‌സെന്നിനെ മുന്നോട്ട് കയറി തടുക്കാന്‍ ശ്രമിച്ച മോഹന്‍ ബഗാന്‍ ഗോളി വിശാല്‍ കെയ്ത്തിന്റെ ശ്രമം പാളിയപ്പോള്‍ ഒഴിഞ്ഞ ബോക്‌സിലേക്ക് മാജ്‌സെന്‍ അനായാസമായി പന്തെത്തിച്ചു. എന്നാല്‍ 64ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി.

odisha fc

ലോ ക്രോസിലൂടെ പെട്രറ്റോസ് പന്ത് ബോക്‌സിലേക്കെത്തിച്ചു. യാതൊരു പിഴവും വരുത്താതെ മന്‍വീര്‍ സിങ് പന്ത് വലയിലുമാക്കി. പിന്നീട് ഇരു ടീമിനും വല കുലുക്കാനായില്ല. ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ ജയത്തോടെ മോഹന്‍ ബഗാന്‍ പുതിയ സീസണിന്റെ തുടക്കം ഗംഭീരമാക്കി.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ ഒഡീഷ എഫ്‌സി തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷയുടെ തകര്‍പ്പന്‍ ജയം. കരുത്തരായ ചെന്നൈയിനെ നിലം തൊടാന്‍ അനുവദിക്കാതെ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടിയാണ് ഒഡീഷയുടെ ജയം. ഒഡീഷയ്ക്ക് വേണ്ടി ജെറി മാവിമിന്‍തംഗയും ഡീഹോ മൗറീഷ്യോയുമാണ് വല കുലുക്കിയത്. 45ാം മിനുട്ടില്‍ ജെറിയുടെ ഗോളിലൂടെ ഒഡീഷ മുന്നിലെത്തിയപ്പോള്‍ 63ാം മിനുട്ടിലാണ് മൗറീഷ്യോ വലകുലുക്കിയത്.

അവസാന സീസണിലെ ആറാം സ്ഥാനക്കാരായ ഒഡീഷ നിലവിലെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. ഹീറോ സൂപ്പര്‍ കപ്പ് കിരീടം നേടിയിട്ടുള്ള ഒഡീഷ ഇത്തവണ വലിയ പ്രതീക്ഷയിലാണുള്ളത്.

Story first published: Saturday, September 23, 2023, 22:48 [IST]
Other articles published on Sep 23, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+