Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പൊരുതി നേടി ഈസ്റ്റ് ബംഗാള്‍, അവസാന നിമിഷം ഹൈദരാബാദിനെ വീഴ്ത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ 2-1ന് തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍. ആദ്യം വലകുലുക്കിയത് ഹൈദരാബാദായിരുന്നെങ്കിലും രണ്ട് ഗോളുകള്‍ മടക്കി ഈസ്റ്റ് ബംഗാള്‍ ജയം നേടുകയായിരുന്നു. എക്‌സ്ട്രാ ടൈമിലെ ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. ക്ലെയ്റ്റന്‍ സില്‍വ ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹിതേഷ് ശര്‍മയാണ് ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്.

ജംഷഡ്പൂരുമായി സമനില പങ്കിട്ട ഈസ്റ്റ് ബംഗാള്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തി. ആദ്യ മത്സരത്തിനിറങ്ങിയ ഹൈദരാബാദ് തോല്‍വിയോടെ ഒമ്പതാം സ്ഥാനത്താണ്. ജംഷഡ്പൂരാണ് ഹൈദരാബാദിന്റെ അടുത്ത എതിരാളികള്‍. കരുത്തരായ ബംഗളൂരു എഫ്‌സിയാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത എതിരാളികള്‍.

east bengal, hyderabad fc

4-3-3 ഫോര്‍മേഷനിലിറങ്ങിയ ഹൈദരാബാദിനെ 4-5-1 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. തുടക്കം മുതല്‍ രണ്ട് ടീമും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഹൈദരാബാദ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ആക്രമണത്തില്‍ ഒരുപടി മുന്നിട്ട് നിന്നു. എട്ടാം മിനുട്ടില്‍ത്തന്നെ ബംഗാളിനെ ഞെട്ടിച്ച് ഹൈദാരാബാദ് വലകുലുക്കി. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് ഹൈദരാബാദ് വലകുലുക്കിയത്. ഹിതേഷ് ശര്‍മയാണ് ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്.

എന്നാല്‍ ഹൈദരാബാദിന്റെ ഗോളാഘോഷത്തിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഹൈദരാബാദിന്റെ പ്രതിരോധനിരക്ക് പിഴച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ വലകുലുക്കുകയായിരുന്നു. ബ്രസീല്‍ താരം ക്ലെയ്റ്റന്‍ സില്‍വയാണ് ബംഗാളിനായി ലക്ഷ്യം കണ്ടത്. തുടക്കത്തിലെ രണ്ട് ടീമും വലകുലുക്കിയതോടെ പോരാട്ടം കടുത്തു. ഹൈദരാബാദ് എഫ്‌സിയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെക്കിക്കാന്‍ ഈസ്റ്റ് ബംഗാളിനായി.

ആദ്യ പകുതി പിരിയുമ്പോള്‍ ഇരു ടീമും ഓരോ ഗോളുകളോടെ സമനില പുലര്‍ത്തി. ആദ്യ പകുതിയില്‍ 2നെതിരേ 5 ഗോള്‍ ശ്രമത്തോടെ ഈസ്റ്റ് ബംഗാളാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ഒരുപടി മുന്നില്‍ നിന്നു. ഗോളിനായി ഇരു ടീമും കിണഞ്ഞ് പരിശ്രമിച്ചതോടെ കളി അല്‍പ്പം പരുക്കനായി. ഇതോടെ രണ്ടാം പകുതിയില്‍ മാത്രം അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ റഫറിക്ക് ഉയര്‍ത്തേണ്ടി വന്നു. ഇതില്‍ നാലും ഹൈദരാബാദ് താരങ്ങള്‍ക്കാണ് നേരിടേണ്ടി വന്നത്.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പക്കവെ അവസാന നിമിഷം ഈസ്റ്റ് ബംഗാള്‍ വെടിപൊട്ടിച്ചു. എക്‌സ്ട്രാ ടൈമില്‍ ക്ലെയ്റ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. ഫ്രീകിക്കിലൂടെയാണ് സില്‍വയുടെ തകര്‍പ്പന്‍ ഗോള്‍. അവസാന നിമിഷം ഗോള്‍ മടക്കാനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങളെല്ലാം ഈസ്റ്റ് ബംഗാള്‍ തകര്‍ത്തതോടെ 2-1ന്റെ ആവേശ ജയം ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി.

Story first published: Saturday, September 30, 2023, 22:31 [IST]
Other articles published on Sep 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+