Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: 80 മിനിറ്റ് വരെ 1-1, 10 മിനിറ്റില്‍ ബഗാനെ തീര്‍ത്തു! കപ്പ് മുംബൈയിലേക്ക്

കൊല്‍ക്കത്ത: ആര്‍ത്തിരമ്പിയ കൊല്‍ക്കത്തയിലെ കാണികളെ സ്തബ്ധരാക്കി ഐഎസ്എല്ലില്‍ കപ്പുയര്‍ത്തി മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരും ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളുമായ മോഹന്‍ ബഗാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തെറിഞ്ഞാണ് മുംബൈയുടെ കിരീടധാരണം. അവരുടെ രണ്ടാമത്തെ കിരീടനേട്ടം കൂടിയാണിത്. 80 മിനിറ്റ് വരെ 1-1നു ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ അടുത്ത 10 മിനിറ്റില്‍ ബഗാന്റെ കഥ കഴിക്കുകയായിരുന്നു മുംബൈ.

ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് കളിയിലേക്കു രാജകീയ തിരിച്ചുവരവ് നടത്തി മുംബൈ വിജയക്കൊടി പാറിച്ചത്. 1-0ന്റെ ലീഡുമാാണ് ആദ്യ പകുതിയില്‍ ബഗാന്‍ ഗ്രൗണ്ട് വിട്ടത്. എന്നാല്‍ രണ്ടാംപകുതിയില്‍ മുംബൈയാണ് കളം വാണത്. 44ാം മിനിറ്റില്‍ ജേസണ്‍ കമ്മിന്‍സിന്റെ ഗോളിലാണ് ബഗാന്‍ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയില്‍ മുംബൈ ഗംഭീരമായി തിരിച്ചുവന്നു. ജോസ് പെരേര ഡയസ് (53), ബിപിന്‍ സിങ് (81), യാക്കുബ് വോയ്റ്റസ് (90+7) എന്നിവരുടെ ഗോളുകളില്‍ രാജകീയ ജയത്തോടെ മുംബൈ ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ കിങായി മാറി.

MUMBAI CITY

മുംബൈയുടെ ആധിപത്യത്തോടെയാണ് കളി തടങ്ങിയത്. ഇരുടീമുകളും തുടക്കത്തില്‍ തന്നെ ഗോള്‍ നേടുന്നതിനായി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 31ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മുംബൈ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യം അവര്‍ക്കു വിനയായി. ഗോളെന്നുറപ്പിച്ച ചാങ്‌തെയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. തുടര്‍ന്നും അറ്റാക്കിങ് ഫുട്‌ബോളിലൂടെ ബഗാനെ മുംബൈ വിറപ്പിച്ചുകൊണ്ടിരുന്നു. 39ാം മിനിറ്റില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ക്രോസ് ബാര്‍ ബഗാന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണയും ചാങ്‌തെയ്ക്കാണ് ഗോള്‍ നിഷേധിക്കപ്പെട്ടത്. താരത്തിന്റെ കിടിലനൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ഒടുവില്‍ കൡയുടെ ഗതിക്കു വിപരീതമായി 44ാം മിനിറ്റില്‍ ബഗാന്‍ കളിയില്‍ അക്കൗണ്ട് തുറന്നു. ലചെന്‍പ നല്‍കിയ പാസില്‍ നിന്നും ദിമിത്രി പെട്രാറ്റോസാണ് ലോങ്‌റേഞ്ചറിലൂടെ മുംബൈയുടെ വലയില്‍ പന്തെത്തിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബഗാന് രണ്ടാം ഗോളിനുള്ള അവസരം. പക്ഷെ 48ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും കോര്‍ണറും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

MUMBAI CITY

52ാം മിനിറ്റില്‍ മുംബൈ അര്‍ഹിച്ച സമനിലഗോള്‍ പിടിച്ചുവാങ്ങി. പെരേര ഡയസിന്റെ വകയായിരുന്നു മുംബൈയെ ഒപ്പമെത്തിച്ച ഗോള്‍. തുടര്‍ന്നും ഇരുടീമുകളു ലീഡിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബോള്‍ ഗോള്‍വര മാത്രം കടന്നില്ല. കളി 1-1ല്‍ തന്നെ തുടര്‍ന്നതോടെ എക്‌സ്ട്രാ ടൈമും പെനല്‍റ്റി ഷൂട്ടൗട്ടുമെല്ലാം വേണ്ടിവരുമെന്നു ആരാധകര്‍ ഉറപ്പിച്ചു.

പക്ഷെ ബഗാന്റെ കഥകഴിക്കാന്‍ ബാക്കിയുള്ള 10 മിനിറ്റ് മുംബൈയ്ക്കു ധാരാളമായിരുന്നു. 81ാം മിനിറ്റില്‍ തന്നെ മുംബൈ കളിയില്‍ ലീഡ് കൈക്കലാക്കി. ബിപിന്‍ സിങിന്റെ വകയായിരുന്നു ഈ ഗോള്‍. ബഗാന് ഗോള്‍ മടക്കാന്‍ ചില നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റ്ില്‍ ബഗാന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ച് മൂന്നാം ഗോള്‍ കണ്ടെത്തിയ മുംബൈ കിരീടവും ഭദ്രമാക്കി.

Story first published: Saturday, May 4, 2024, 22:17 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+