For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2023-24: ലൂണ മാജിക്ക്, വിനീതിന്റെ റെക്കോര്‍ഡ് തകര്‍ന്നു! ജയം തുടര്‍ന്ന് മഞ്ഞപ്പട

കൊച്ചി: ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വിജയം കൊയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ മനോഹരമായ ഗോളില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. 74ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. മനോഹരമായൊരു നീക്കത്തില്‍ നിന്നായിരുന്നു സ്‌റ്റേഡിയത്തെ ഇളക്കി മറിച്ച ലൂണയുടെ കിടിലന്‍ ഗോള്‍.

പത്താം സീസണില്‍ ബ്ലാസ്‌റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്. നേരത്തേ കൊച്ചിയില്‍ തന്നെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ 2-1നു തകര്‍ത്തായിരുന്നു മഞ്ഞപ്പട തുടങ്ങിയത്.

LUNA

വലതുവിങില്‍ നിന്നും വന്ന ലോങ്‌ബോളില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിലേക്കു വഴി തുറന്നത്. ബോക്‌സിലേക്കു വന്ന ലൂണയുടെ ത്രൂബോള്‍ ദിമിത്രിയോ ഡയാമെന്റക്കോസിന്റെ കാലില്‍. അദ്ദേഹത്തിന്റെ ബാക്ക് പാസ് ബോക്‌സിനകത്തേക്കു ഓടിക്കയറിയ ലൂണ പിടിച്ചെടുക്കുന്നു.

മുന്നോട്ട് കയറിയ ഗോളി ടി പി രഹനേഷിനു ഒരു പഴുതും നല്‍കാതെ മനോഹരമായ ഒരു വലംകാല്‍ ഷോട്ടിലൂടെ ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്കു ലൂണ അടിച്ചുകയറ്റുകയായിരുന്നു. സ്‌റ്റേഡിയത്തിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷമായിരുന്നു ഇത്.

ഈ ഗോളോടെ വലിയൊരു റെക്കോര്‍ഡും ലൂണ തന്റെ പേരിലാക്കി. മുന്‍ സ്‌ട്രൈക്കറും മലയാളി താരവുമായ സികെ വിനീതിന്റെ റെക്കോര്‍ഡാണ് ലൂണ തിരുത്തിയത്. 11 ഗോളുകളായിരുന്നു വിനീത് മഞ്ഞ ജഴ്‌സിയില്‍ നേരത്തേ നേടിയത്. എന്നാല്‍ ജംഷഡ്പൂരിനെതിരേ നേടിയ ഗോളോടെ ലൂണ തന്റെ ഗോള്‍ സമ്പാദ്യം 12 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ആദ്യപകുതിയില്‍ ഇരുടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. അറ്റാക്കിങ് നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും നടത്തിയെങ്കിലും ഗോളെന്നുറപ്പിച്ച ശ്രമങ്ങള്‍ കുറവായിരുന്നു. പല ഗോള്‍ ശ്രമങ്ങളും ഗോള്‍ പോസ്റ്റിനു മുകളിലൂടെയും വശങ്ങളിലൂടെയും ലക്ഷ്യം കാണാതെ പുറത്തു പോവുകയായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ജംഷഡ്പൂരിനു ഫ്രീകിക്കും പിന്നാലെ കോര്‍ണറും ലഭിച്ചെങ്കിലും അതു വേണ്ട രീതിയില്‍ മുതലാക്കാനായില്ല.

BLASTERS-JAMSHEDPUR

അഞ്ചാം മിനില്‍ ജംഷഡ്പൂരിന്റെ ഭാഗത്തു നിന്നായിരുന്നു ആദ്യ ഗോള്‍ ശ്രമം കണ്ടത്. എന്നാല്‍ ഇമ്രാന്‍ ഖാന്റെ ക്രോസില്‍ നിന്നും എല്‍സീഞ്ഞോയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ അഡ്രിയാന്‍ ലൂണ ഒരു ലോങ് റേഞ്ചര്‍ പരീക്ഷിക്കുന്നു. ബോക്‌സിനു പുറത്തു നിന്നായിരുന്നു അദ്ദേഹത്തിന്റെ ഇടംകാല്‍ ഷോട്ട്. പക്ഷെ അതു ഗോളി ടിപി രഹനഷിനു പ്രശ്‌നം സൃഷ്ടിക്കാതെ മുകളിലൂടെ പറന്നു.

26ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നനിന്നും ബ്ലാസ്റ്റേഴ്‌സ് ലോങ് റേഞ്ചറിലൂടെ വീണ്ടും ജംഷഡ്പൂര്‍ ഗോള്‍മുഖത്തു ഭീതി പരത്തി. ജപ്പാനീസ് താരം ഡെയ്‌സുക്കെ സക്കായിയുടെ പാസില്‍ നിന്നും ബോക്‌സിനു പുറത്തു നിന്നും ഒരു വലംകാല്‍ ഷോട്ടായിരുന്നു ജീക്‌സണ്‍ സിങ് തൊടുത്തത്. എന്നാല്‍ അതു ബ്ലോക്ക് ചെയ്യപ്പെട്ടു.

നാലു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ജംഷഡ്പൂര്‍ റെയ്ഡ് നടത്തി. നിഖില്‍ ബര്‍ളയുടെ ക്രോസില്‍ നിന്നും ബോക്‌സിന്റെ മധ്യത്തില്‍ നിന്നും സെയ്മിന്‍ലെന്‍ ഡുംഗലിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

Story first published: Sunday, October 1, 2023, 22:17 [IST]
Other articles published on Oct 1, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+