For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2023-24: ആവേശം മാത്രം, ഗോളില്ല; ഈസ്റ്റ് ബംഗാള്‍- ജംഷഡ്പൂര്‍ ഒപ്പത്തിനൊപ്പം

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ പത്താം സീസണിലെ അഞ്ചാമത്തെ മല്‍സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ ഈസ്റ്റ് ബംഗാളും ജംഷഡ്പൂര്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയുമായി പോയിന്റ് പങ്കുവച്ചു. ഈ സീസണിലെ ആദ്യത്തെ സമനില കൂടിയായിരുന്നു ഇത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ഒരിക്കല്‍പ്പോലും കാണികളെ ബോറടിപ്പിച്ചില്ല.

ചടുലമായ അറ്റാക്കിങ് ഗെയിമായിരുന്നു 90 മിനിറ്റും ഇരുടീമുകളും കാഴ്ചവച്ചത്. ഒന്നാം പകുതിയില്‍ ഈസ്റ്റ് ബംഗാളായിരുന്നു മികച്ചുനിന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ജംഷഡ്പൂരിനായിരുന്നു മുന്‍തൂക്കം. പക്ഷെ ലഭിച്ച ഗോളവസരങ്ങളില്‍ ഒന്നു പോലും വലയ്ക്കുള്ളിലാക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല.

ISL

ആദ്യ പകുതി വളരെയധികം ആവേശകരമായിരുന്നു. ഇരുടീമുകളും അഗ്രസീവ് ഫുട്‌ബോളായിരുന്നു തുടക്കം മുതല്‍ കാഴ്ചവച്ചത്. പോസിറ്റീവായ സമീപനം ഇരുടീമുകളും സ്വീകരിച്ചതോടെ ബോള്‍ രണ്ടു ഗോള്‍മുഖത്തും മാറി മാറി കയറിയിറങ്ങി. കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്തതും ചടുലമായ ഫുട്‌ബോള്‍ കാഴ്ചവച്ചതും ഈസ്റ്റ് ബംഗാളായിരുന്നു. ജംഷഡ്പൂരും മോശമാക്കിയില്ല. മികച്ച ചില നീക്കങ്ങള്‍ അവരുടെ ഭാഗത്തും നിന്നും കണ്ടു.

രണ്ടാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നായിരുന്നു കളിയിലെ ആദ്യത്തെ ഗോള്‍നീക്കം കണ്ടത്. നിഷു കുമാറിന്റെ പാസില്‍ നിന്നും ബോക്‌സിന്റെ മധ്യത്തില്‍ വച്ചു ജാവി സിവെയ്‌റോയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തു പോവുകയായിരുന്നു. രണ്ടു മിനിറ്റിനകം ജംഷഡ്പൂരിന്റെ കൗണ്ടര്‍ അറ്റാക്ക്. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോളവസരം. ജെറമി മന്‍സോറോയുടെ ഫ്രീകിക്കില്‍ നിന്നും എല്‍സീഞ്ഞോയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

13,16 മിനിറ്റുകളില്‍ ജംഷഡ്പൂരിന്റെ രണ്ടു ഗോള്‍നീക്കങ്ങള്‍ കണ്ടെങ്കിലും അവ ഗോള്‍കീപ്പറിനു വെല്ലുവിളിയുയര്‍ത്തിയില്ല. 13ാം മിനിറ്റില്‍ ജാവി സിവെയ്‌റോ ഒരു ഇടംകാല്‍ ഷോട്ടായിരുന്നു ഗോളിലേക്കു തൊടുത്തത്. മഹേഷ് നവോറെമിന്റെ ക്രോസില്‍ നിന്നായിരുന്നു ഇത്. 16ാം മിനിറ്റില്‍ കോര്‍ണറിനൊടുവില്‍ ജംഷഡ്പൂര്‍ താരം ഡാനിയേല്‍ ചിമയുടെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ക്രോസ് ബാറിനു മുകളിലൂടെ ലക്ഷ്യം കാണാതെ പുറത്തേക്ക്.

ISL

തുടര്‍ന്നും ലീഡിനായി ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. 21ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ ശ്രമം. നന്ദകുമാര്‍ ശേഖറിന്റെ പാസില്‍ നിന്നും സൗവിക് ചൗധരി ഒരു വലംകാല്‍ ഷോട്ട് തൊടുത്തെങ്കിലും അതു ജംഷഡ്പൂരിന്റെ മലയാളി ഗോളി ടിപി രഹനേഷിനു ഭീഷണി സൃഷ്ടിച്ചില്ല.

37ാ മിനിറ്റില്‍ നല്ലൊരു ഗോളവസരം ഈസ്റ്റ് ബംഗാള്‍ താരം ജാവി സിവെയ്‌റോ പാഴാക്കി. ബോര്‍ഹ ഹെരേരയുടെ ക്രോസില്‍ നിന്നും സിവെയ്‌റോയുടെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യം കാണാതെ പറന്നു. 42ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനു 1-0നു ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. പക്ഷെ രഹനേഷിന്റെ രണ്ടു കിടിലന്‍ ക്ലോസ് റേഞ്ച് തുടര്‍ സേവുകള്‍ ഈസ്റ്റ് ബംഗാളിനു ലീഡ് നിഷേധിച്ചു.

സോള്‍ ക്രെസ്‌പോയുടെ പാസില്‍ നിന്നും ബോക്‌സിനകത്തു വച്ച് ബോര്‍ഹ ഹെരേരയുടെ ഇടംകാല്‍ ഷോട്ട് രഹനേഷ് കാലു ബ്ലോക്ക് ചെയ്യുകയായിരുന്നു. റീബൗണ്ടിനൊടുവില്‍ തൊട്ടുപിന്നാലെ മഹേഷ് നവോറെമിന്റെ മറ്റൊരു ക്ലോസ് റേഞ്ച് ഷോട്ടും രഹനേഷ് കാല് കൊണ്ടു തടുത്തിട്ടു. മല്‍സരത്തിലെ ഏറ്റവും മികച്ച ഗോളവസരവും ഇതു തന്നെയായിരുന്നു.

Story first published: Monday, September 25, 2023, 22:12 [IST]
Other articles published on Sep 25, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+