For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: മന്‍വീറിന് ഡബിള്‍, ഗോവയെ തകര്‍ത്ത് എടിക്കെ- ഒന്നാംസ്ഥാനക്കാര്‍ക്കൊപ്പം

2-0നാണ് എടിക്കെയുടെ വിജയം

1

ബാംബൊലിം: ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ എഫ്‌സി ഗോവയെ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാന്‍ തുരത്തി. ബാംബൊലിം സ്‌റ്റേഡിയത്തില്‍ നടന്ന 92ാമത്തെ മല്‍സത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവയെ എടിക്കെയെ തുരത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ മന്‍വീര്‍ സിങാണ് എടിക്കെയുടെ വിജയശില്‍പ്പി.മൂന്ന്, 46 മിനിറ്റുകളിലാണ് മന്‍വീര്‍ എടിക്കെയ്ക്കായി വല കുലുക്കിയത്. ആദ്യത്തേത് ഹെഡ്ഡര്‍ ഗോളായിരുന്നെങ്കില്‍ രണ്ടാമത്തേത് മികച്ചൊരു ഫിനിഷിങായിരുന്നു. ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

സീസണില്‍ എടിക്കെയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ഗോവയ്‌ക്കെതിരായ വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്കൊപ്പമെത്തിയിരിക്കുകയാണ് അവര്‍. ഇരുടീമുകള്‍ക്കും 29 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മുന്‍ സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും പ്ലേഓഫിലെത്തുകയും ചെയ്ത ഗോവയ്ക്കു ഇത്തവണ പ്ലേഓഫ് കളിക്കാനാവില്ലെന്നുറപ്പായിരിക്കുകയാണ്. 17 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച ഗോവ ലീഗില്‍ ഒമ്പതാംസ്ഥാനത്താണ്.

2

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ എടിക്കെ അര്‍ഹിച്ച വിജയം കൂടിയാണ് ഗോവയ്‌ക്കെതിരേ സ്വന്തമാക്കിയത്. ഒരുപാട് ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും രണ്ടെണ്ണം മാത്രമേ ഗോളാക്കി മാറ്റാനായുള്ളൂ. ആദ്യപകുതിയുടെയും രണ്ടാംപകുതിയുടെയും തുടക്കത്തിലാണ് ഓരോ ഗോളുകള്‍ വീതം നേടി എടിക്കെ ഗോവയുടെ കഥ കഴിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. പക്ഷെ രണ്ടാംപകുതിയില്‍ ഈ മികവ് പുലര്‍ത്താന്‍ ഗോവയ്ക്കായില്ല. രണ്ടാംപകുതിയില്‍ എടിക്കയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ഇതിനിടെ മന്‍വീറിന് തന്റെ ഹാട്രിക്ക് തികയ്ക്കാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.

കളി തുടങ്ങി ആദ്യ നീക്കം തന്നെ വലയിലെത്തിച്ച് ഗോവയെ എടിക്കെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. സെറ്റ് പീസില്‍ നിന്നായിരുന്നു അതിമനോഹരമായ ഈ ഗോള്‍. ഇടതു മൂലയില്‍ നിന്നും ലിസ്റ്റണ്‍ കൊളാക്കോ തൊടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മന്‍വീര്‍ തല കൊണ്ടു പിറകിലേക്ക് ഫ്‌ളിക്ക് ചെയ്തപ്പോള്‍ നേരെ വലയിലേക്കാണ് അതു താഴ്ന്നിറങ്ങിയത്. ഒരു യഥാര്‍ഥ സ്‌ട്രൈക്കറുടെ അതിമനോഹരമായ ഫിനിഷ് കൂടിയായിരുന്നു ഇത്. ഗോളി ധീരജ് സിങിന് അപ്പോള്‍ ഒന്നും ചെയ്യാനായില്ല. തുടര്‍ന്നും ഹൈ പ്രെസിങ് ഗെയിം കളിച്ച എടിക്കെ ഗോവയെ സ്മ്മര്‍ദ്ദത്തിലാക്കി.

3

16ാം മിനിറ്റില്‍ ഗോവയ്ക്കു സമനില നേടിക്കൊടുക്കാനുള്ള സുവര്‍ണാവസരം ജോര്‍ജ് ഒറിറ്റ്‌സ് നഷ്ടപ്പെടുത്തി. എടിക്കെ നഷ്ടപ്പെടുത്തിയ പന്ത് പിടിച്ചെടുത്ത് അകത്തേക്കു കയറി ഒറിറ്റ്‌സിനു മുന്നില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഷോട്ടുതിര്‍ക്കുന്നതിനു പകരം ഒറിറ്റ്‌സ് ഇതി ടീമംഗത്തിനു പാസ് ചെയ്യാന്‍ ശ്രമച്ചെങ്കിലും എടിക്കെയുടെ ടിരി ഇതു ബ്ലോക്ക് ചെയ്യുകയും ക്ലിയര്‍ ചെയ്യുകയുമായിരുന്നു.

ഗോവ തുടര്‍ന്നും സമനിലയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. 34ാം മിനിറ്റില്‍ നിര്‍ഭാഗ്യവും അവര്‍ക്കു ഗോള്‍ നിഷേധിച്ചു. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ താഴ്ന്ന ക്രോസില്‍ നിന്നും അന്‍വര്‍ അലി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയുടെ കൈയിട്ടും തുടര്‍ന്ന് ക്രോസ് ബാറിലും ഇടിച്ച് തെറിക്കുകയായിരുന്നു. രണ്ടാംപകുതിയാരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഗോവയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് എടിക്കെ രണ്ടാം ഗോളും നേടി. ബോക്‌സിനു പുറത്തു വച്ച് ഗോവയ്ക്കു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. പന്തുമായി സെന്ററിലൂടെ ബോക്‌സിലക്കു കയറിയ മന്‍വീര്‍ തടയാനെത്തിയ ഗോളിയെയും വെട്ടിച്ച് ഒഴിഞ്ഞ വലയിലേക്കു ഗ്രൗണ്ട് ഷോട്ട് പായിക്കുകയായിരുന്നു.

Story first published: Tuesday, February 15, 2022, 22:15 [IST]
Other articles published on Feb 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+