Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: വരുന്നു ഫുട്‌ബോള്‍ ഫീവര്‍, കന്നിയങ്കം കൊച്ചിയില്‍! ബ്ലാസ്റ്റേഴ്‌സ് x ഈസ്റ്റ് ബംഗാള്‍

1

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനായുള്ള ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. 2022-23 സീസണിന്റെ ഫിക്‌സചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് വെള്ളിയാഴ്ച കൊച്ചിയിലാണ് പുതിയ സീസണിനു പന്തുരുളുന്നത്. രാത്രി 7.30നു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണറപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ് എസ്‌സി ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.

കൊവിഡ് കാരണം കഴിഞ്ഞ രണ്ടു സീസണുകളിലും ഗോവയില്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. എന്നാല്‍ ഈ സീസണില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്നത് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. മാത്രമല്ല ഈ സീസണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുന്‍ സീസണുകളിലേതു പോലെ എല്ലാ ദിവസവും മല്‍സരങ്ങളുണ്ടായിരിക്കില്ല. കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്കു കൊണ്ടു വരുന്നതിനായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും മല്‍സരങ്ങള്‍. എല്ലാ കളികളും രാത്രി 7.30നായിരിക്കും തുടങ്ങുക.

2

ഇത്തവണത്തെ പ്ലേഓഫ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നാലു ടീമുകള്‍ക്കു പകരം ആറു ടീമുകളായിരിക്കും പ്ലേഓഫിലേക്കു യോഗ്യത നേടുക. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ നേരിട്ടു സെമി ഫൈനലിലേക്കു യോഗ്യത നേടും. മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ ഒരു ലെഗ് മാത്രമുള്ള പ്ലേഓഫ് കളിക്കും. അതില്‍ നിന്നും രണ്ടു ടീമുകള്‍ സെമിയിലെത്തുകയും ചെയ്യും.

3

നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്‌സിയും മുന്‍ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ ഒമ്പതിനു ഹൈദരാബാദിലാണ്. കഴിഞ്ഞ സീസണില്‍ ലീഗ് ഷീല്‍ഡ് വിജയികളായ ജംഷഡ്പൂര്‍ എഫ്‌സിയുടെ ആദ്യ മല്‍സരം 11ന് ഒഡീഷ എഫ്‌സിയുമായിട്ടാണ്. എടിക്കെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊല്‍ക്കത്ത ഡെര്‍ബി 29നും അടുത്ത വര്‍ഷം 25നും നടക്കും. രണ്ടുപാദങ്ങളും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്.

ഈ സീസണില്‍ ആകെയുള്ളത് 117 മല്‍സരങ്ങളാണ്. ലീഗ് ഘട്ട മല്‍സരങ്ങള്‍ അഞ്ചു മാസമുണ്ടാവും. തുടര്‍ന്നായിരിക്കും പ്ലേഓഫ് മല്‍സരങ്ങള്‍. 2023 ഫെബ്രുവരി 26നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫിന്റെയും ഫൈനലിന്റെയും തിയ്യതിലും വേദിയും പിന്നീട് പ്രഖ്യാപിക്കും.

Story first published: Friday, September 2, 2022, 9:37 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+