Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: ലീഡ് ചെയ്ത ശേഷം കാലിടറി മഞ്ഞപ്പട, സീസണിലെ രണ്ടാം തോല്‍വി

BLASTERS

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്‌സിനു ഈ സീസണിലെ രണ്ടാം തോല്‍വി. എവേ മല്‍സരത്തില്‍ ഒഡീഷ എഫ്‌സിയാണ് കൊമ്പന്‍മാരെ വീഴ്ത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒഡീഷയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് 1-2ന്റെ പരാജയത്തിലേക്കു വീണത്.

ജെറി മാവിംതാംഗ (54ാം മിനിറ്റ്), പെഡ്രോ മാര്‍ട്ടിന്‍ (86) എന്നിവരാണ് ഒഡീഷയ്ക്കായി വലകുലുക്കിയത്. ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത് 35ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയായിരുന്നു. മല്‍സരത്തിലെ മികച്ച ടീം ഒഡീഷ തന്നെയായിരുന്നു. ഹൈ പ്രസിങ് ഗെയിം കാഴ്ചവച്ച അവര്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിലത്തുനിര്‍ത്തിയില്ല. അതിന്റെ ഫലം തന്നെയാണ് രണ്ടാം പകുതിയില്‍ പിറന്ന രണ്ടു ഗോളുകള്‍.

2

ഈ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടാമത്തെ വിജയം കൂടിയാണ ഒഡീഷ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാംസ്ഥാനത്തുമുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിച്ച മൂന്നു കളികളില്‍ രണ്ടിലും തോറ്റിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് മഞ്ഞപ്പട. ഈസ്റ്റ് ബംഗാളിനെ 3-1നു തോല്‍പ്പിച്ചെങ്കിലും എടിക്കെ മോഹന്‍ ബഗാനോടു 2-5നു ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

ഒഡീഷയ്‌ക്കെതിരേ 35ാം മിനിറ്റില്‍ കോര്‍ണറിനൊടുവിലായിരുന്നു ഒഡീഷ അക്കൗണ്ട് തുറന്നത്. ഇടതു മൂലയില്‍ നിന്നുള്ള ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ ബോള്‍ അഡ്രിയാന്‍ ലൂണയ്ക്ക്. അദ്ദേഹം അതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്യുകയായിരുന്നു. ഒഡീഷ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് സെക്കന്റ് പോസ്റ്റിനു അടുത്തു നിന്ന് ഖാബ്ര തകര്‍പ്പനൊരു ഡൈവിങ് ഹെഡ്ഡറിലൂടെ ബോള്‍ വലയ്ക്കുള്ളിലാക്കി.

3

54ാം മിനിറ്റില്‍ ജെറിയിലൂടെ ഒഡീഷ സമനില പിടിച്ചുവാങ്ങി. ലോങ്‌ത്രോയ്‌ക്കൊടുവില്‍ കാര്‍ലോസ് ഡെല്‍ഗാഡോയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി. പക്ഷെ ഗില്ലിന്റെ പക്കല്‍ നിന്നും ബോള്‍ വഴുതിപ്പോയപ്പോള്‍ ജെറി ക്ലോസ് റേഞ്ചില്‍ നിന്നും വലയിലേക്കു തട്ടിയിടുകയും ചെയ്തു. കളി 1-1ന് അവസാനിക്കുമെന്നിരിക്കെയാണ് 86ാം മിനിറ്റില്‍ സമനില ഗോള്‍ വന്നത്. ഒഡീഷ ഗോളി അമരീന്ദര്‍ സിങിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ നിന്നായിരുന്നു ഇത്. അദ്ദേഹത്തിന്റെ ലോങ് ഗോള്‍ കിക്ക് നേരെ പെഡ്രോ മാര്‍ട്ടിനാണ് ലഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനു പുറത്തു നിന്നും താരം തൊടുത്ത തകര്‍പ്പനടി ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയും ചെയ്തു.

Story first published: Sunday, October 23, 2022, 21:39 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+