Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: ഗോവയെ ഇടിച്ചുവീഴ്ത്തി കൊമ്പന്‍മാര്‍, കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ ജയം

BLASTERS

കൊച്ചി: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ കരുത്തരായ എഫ്‌സി ഗോവയെ തകര്‍ത്തുവിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാറാടിച്ച മഞ്ഞപ്പട അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഗോവയെ മുക്കുകയായിരുന്നു. ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ഗംഭീര വിജയമാണ് കൊമ്പന്‍മാര്‍ ആഘോഷിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐഎസ്എല്ലില്‍ ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സ് ജയം കൊയ്തിരിക്കുന്നത്. ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാം സ്ഥാനത്തേക്കു കയറുകയും ചെയ്തു.

കളിയുടെ 52 മിനിറ്റാവുമ്പോഴേക്കു മൂന്നു തവണ ഗോവയുടെ വല കുലുക്കി ബ്ലാസ്‌റ്റേഴ്‌സ് കളി വരുതിയിലാക്കിയിരുന്നു. അഡ്രിയാന്‍ ലൂണ (42ാം മിനിറ്റ്), ദിമിത്രിയോസ് ദിയാമന്റാക്കോസ് (45), ഇവാന്‍ കലിയൂഷ്‌നി (52) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ഗോവയുടെ ആശ്വാസ ഗോള്‍ 67ാം മിനിറ്റില്‍ സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു. കളിയില്‍ ഇരുടീമുകളും ബോക്‌സ് ടു ബോക്‌സ് ഫുട്‌ബോളാണ് പുറത്തെടുത്തത്. അതുകൊണ്ടു തന്നെ മല്‍സരം ഒരു മിനിറ്റ് പോലും വിരസമായിരുന്നില്ല.

MANJAPPADA

തുടക്കം മുതല്‍ ഗോവന്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് കൊമ്പന്‍മാര്‍ ഇരമ്പിക്കളിച്ചു. ഏഴാം മിനിറ്റില്‍ തന്നെ അവര്‍ ഗോവന്‍ ഗോള്‍കീപ്പറെ വിറപ്പിക്കുകയും ചെയ്തു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ മികച്ചൊരു ഗോള്‍ ശ്രമം ഗോളി ധീരജ് രക്ഷപ്പെടുത്തുകയായിരുന്നു. ഗോവയുടെ ഭാഗത്തും മികച്ച ചില നീക്കങ്ങള്‍ കണ്ടതോടെ കളി തീപാറി. പക്ഷെ ഗോള്‍വല കുലുങ്ങാന്‍ 42ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വലതു വിങില്‍ നിന്നുള്ള രാഹുലിന്റെ ക്രോസിനൊടുവിലായിരുന്നു ഗോള്‍. ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ലൂണ വലകുലുക്കിയത്.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഗോവയെ സ്തബ്ധരാക്കി ഇഞ്ചുറിടൈമില്‍ ബ്ലാസ്‌റ്റേഴ്്‌സ് വീണ്ടും വലകുലുക്കി. പെനല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ബോക്‌സിനകത്തു വച്ച് ദിമിത്രിയോസിനെ ഗോവന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഗോളി പെനല്‍റ്റി ബോക്‌സിലേക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ദിമിത്രിയോസ് അതു അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു., ആദ്യപകുതി 2-0നു അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു.

blasters fc goa

52ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമുറപ്പാക്കി കലിയൂഷ്‌നി മൂന്നാം ഗോളും കണ്ടെത്തി. വെടിയുണ്ട കണക്കെയുള്ള ഒരു ലോങ്‌റേഞ്ചറിലൂടെയായിരുന്നു ഗോള്‍. 30 വാര അകലെ നിന്നും കലിയൂഷ്‌നി തൊടുത്ത വെടിച്ചില്ല് ഡൈവ് ചെയ്ത ഗോളിയെയും നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. 67ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് ഗോവയുടെ നാണക്കേട് കുറച്ച് ഫെര്‍ണാണ്ടസ് ടീമിന്റെ ആശ്വാസഗോള്‍ മടക്കിയത്.

Story first published: Sunday, November 13, 2022, 21:50 [IST]
Other articles published on Nov 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+