Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: ഛേത്രിയുടെ ചതി! ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്കരിച്ചു, ബെംഗളൂരു സെമിയില്‍

blasters- bengaluru match

ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള പ്ലേഓഫ് പോരാട്ടം വന്‍ വിവാദത്തില്‍. ചതിയിലൂടെ നേടിയ ഗോളില്‍ ബെംഗളൂരു സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തു. സെമി ഫൈനല്‍ ബെര്‍ത്തിനായി ബെംഗളൂരുവിലെ ശ്രീ കണ്ഡീവര സ്‌റ്റേഡിയത്തിലാണ് നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്‌സും മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയും കൊമ്പുകോര്‍ത്തത്. ആവേശകരമായ പോരാട്ടം നിശ്ചിത സമയത്ത് ഗോള്‍രഹിതമായി പിരിഞ്ഞതോടെ കളി എക്‌സ്ട്രാ ടൈമിലെത്തുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ നായകനും ഇന്ത്യയുടെ ഇതിഹാസ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് മുന്നിലെത്തിയതോടെയാണ് വിവാദത്തിനു തുടക്കമായത്. 97ാം മിനിറ്റിലായിരുന്നു കളിയുടെ നിറം കെടുത്തിയ ഛേത്രിയുടെ വിവാദ ഗോള്‍. വിബിന്‍ മോഹനന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു ബോക്‌സിന് അരികില്‍ വച്ച് ബെംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് അനുദിക്കപ്പെട്ടത്.

sunil chhetri

എന്നാല്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ബോക്‌സില്‍ നിന്നും മുന്നോട്ടുകയറി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധമതിലിനു നിര്‍ദേശം നല്‍കുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി പൊടുന്നനെ ഛേത്രി ഫ്രീകിക്കെടുക്കുകയായിരുന്നു. ഗോളി മാത്രമല്ല ബ്ലാസ്റ്റേഴ്സിന്‍റെ മറ്റു കളിക്കാരോ ആരും തന്നെ തയ്യാറായിരുന്നില്ല. ഗോളി ഗില്‍ അമ്പരന്നു നില്‍ക്കെ ബോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ താഴ്ന്നിറങ്ങുകയും ചെയ്തു.

ഇതു റഫറി ഗോള്‍ അനുവദിച്ചതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. പക്ഷെ റഫറി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ അല്‍പ്പസമയത്തിനു ശേഷം കാണികളെയും ബെംഗളൂരു താരങ്ങളെയും ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. ബെംഗളൂരുവിന് അനുവദിച്ച വിവാദ ഗോളില്‍ പ്രതിഷേധിച്ചായിരുന്നു മഞ്ഞപ്പടയുടെ പിന്‍മാറ്റം.

ഇതോടെ എന്താണ് സംഭവിക്കുന്നതെന്നു പോലുമറിയാതെ കാണികളും ബെഗംളൂരു താരങ്ങളും അമ്പരന്നു നിന്നു. ഒടുവില്‍ കുറച്ചു സമയത്തിനു ശേഷം മാച്ച് കമ്മീഷണര്‍ ഗ്രൗണ്ടിലേക്കു വരികയും റഫറിമാരുമായി സംസാരിച്ച ശേഷം ബെംഗളൂരുവിനെ വിജിയകളായി പ്രഖ്യാപിക്കുകായുമായിരുന്നു. അങ്ങനെ ബെംഗളൂരു നാടകീയമായി സെമിയിലേക്കു മുന്നേറുകയും ചെയ്തു.

playoff match

ബ്ലാസ്‌റ്റേഴ്‌സായിരുന്നു കളിയിലെ മികച്ച ടീം. മുന്നേറ്റങ്ങളിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം അവര്‍ ബെംഗളൂരുവിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരുവിന്റെ വിവാദ ഫ്രീകിക്ക് ബോള്‍ അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇത്ര നന്നായി കളിച്ചിട്ടും റഫറിയുടെ ഒരു മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ കളിയില്‍ പിന്നിലായതിനോടു വളരെ വൈകാരികമായി അവര്‍ പ്രതികരിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചാണ് ഗോളില്‍ പ്രതിഷേധിച്ച് കളിക്കാരോട് ഗ്രൗണ്ടില്‍ നിന്നും തിരികെ കയറാന്‍ ആവശ്യപ്പെട്ടത്. താരങ്ങള്‍ അതു അനുസരിക്കുകയും ചെയ്യുകയായിരുന്നു.

Story first published: Friday, March 3, 2023, 22:22 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+