For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2022-23: തോല്‍വികള്‍ക്കു ബ്രേക്ക്, സഹല്‍ ഡബിളില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍

3-0ന്റെ വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്

sahal

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ മടങ്ങിയെത്തി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെയാണ് കൊമ്പന്‍മാര്‍ ഇടിച്ചിട്ടത്. നോര്‍ത്ത്ഈസ്റ്റിനെ അവരുടെ മൈതാനത്തു ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തുവിടുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് മഞ്ഞപ്പട മുഴുവന്‍ ഗോളുകളും നേടിയത്. ഇരട്ട ഗോളുകള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ടീമിന്റെ ഹീറോ. 85, 95 മിനിറ്റുകളിലായിരുന്നു താരാം വലകുലുക്കിയത്. ആദ്യ ഗോള്‍ 56ാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമന്‍ത്താക്കോസിന്റെ വകയായിരുന്നു. ഈ ജയത്തോടെ ഒമ്പതാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഏഴാംസ്ഥാനത്തേക്കും കയറി.

കഴിഞ്ഞ മാസം ഏഴിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിജയമറിഞ്ഞിരുന്നില്ല. അന്നു ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു മഞ്ഞപ്പട തകര്‍ത്തുവിടുകയായിരുന്നു. അതിനു ശേഷം കളിച്ച മൂന്നു മല്‍സരങ്ങളിലും കൊമ്പന്‍മാര്‍ക്കു പിഴച്ചു. എടിക്കെ മോഹന്‍ബഗാനോടും (2-5) ഒഡീഷ എഫ്‌സിയോടും (1-2) മുംബൈ സിറ്റി എഫ്‌സിയോടുമായിരുന്നു (0-2) ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വികള്‍.

blasters 1

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. മികച്ച ചില അവസരങ്ങള്‍ കളിയില്‍ സൃഷ്ടിച്ചെടുക്കാന്‍ നോര്‍ത്ത്ഈസ്റ്റിനായെങ്കിലും ഇവയൊന്നും ഗോളുകളാക്കി മാറ്റാനായില്ല. എട്ടാം മിനിറ്റില്‍ അവര്‍ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ ക്രോസ് ബാര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. ബോക്‌സിനു പുറത്തു നിന്നു റൊമെയ്ന്‍ ഫിലിപ്പോടോക്‌സിന്റെ തകര്‍പ്പനടി ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.

രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിനായി കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നത് കണ്ടു. 56ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറക്കുകയും ചെയ്തു. മലയാളി താരം കെപി രാഹുലായിരുന്നു ഗോളിനു ചരടുവലിച്ചത്. രാഹുല്‍ നല്‍കിയ പന്തുമായി വലതു വിങിലൂടെ പറന്നെത്തിയ സൗരവ് മൊണ്ട ബോക്‌സിനു കുറുകെ ക്രോസ് നല്‍കി. താഴ്ന്നുവന്ന ബോള്‍ ദിമിത്രിയോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു തട്ടിയിടുകയായിരുന്നു.

blasters 3

ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിക്കവെയാണ് 85ാം മിനിറ്റില്‍ സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പാക്കിയ രണ്ടാം ഗോള്‍ നേടിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ വലതുവിങില്‍ നിന്നും രാഹുല്‍ നല്‍കിയ നിലംപറ്റിയുള്ള ക്രോസ് സെക്കന്റ് പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സഹല്‍ വലയിലേക്കു പ്ലേസ് ചെയ്തു. പക്ഷെ അതുകൊണ്ടും ബ്ലാസ്റ്റേഴ്‌സ് നിര്‍ത്തിയില്ല. ഇഞ്ചുറിടൈമില്‍ സഹല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണയും വലതു വിങില്‍ നിന്നും രാഹുലില്‍ നിന്നും മറ്റൊരു ക്രോസ്. സെക്കന്റെ പോസ്റ്റിന് അടുത്തും നിന്നും ബോള്‍ പിടിച്ചെടുത്ത സഹല്‍ ഗോളിയെ നിസ്സഹയനാക്കി ഗ്രൗണ്ട് ഷോട്ടിലൂടെ വല ചലിപ്പിച്ചു.

Story first published: Saturday, November 5, 2022, 21:59 [IST]
Other articles published on Nov 5, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+