Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 22-2023: ഇഞ്ചുറിടൈം ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഞെട്ടി, ഗോവയ്ക്കു ത്രില്ലിങ് ജയം

match 1

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ എഫ്‌സി ഗോവയ്ക്കു ത്രസിപ്പിക്കുന്ന ജയം. ഈസ്റ്റ് ബംഗാളിനെയാണ് ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ ഗോവ 2-1നു വീഴ്ത്തിയത്. മല്‍സരം 1-1നു സമനിലയില്‍ പിരിയുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു ഗോവയുടെ അപ്രതീക്ഷിത വിജയഗോള്‍ ബംഗാളിനെ സ്തബ്ധരാക്കിയത്. ഫ്രീകിക്കില്‍ നിന്നും സൂപ്പര്‍ താരം എഡു ബേഡിയയുടെ വകയായിരുന്നു ഗോവയുടെ വിജയഗോള്‍.

നേരത്തേ ഏഴാം മിനിറ്റില്‍ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിലൂടെ ഗോവയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 64ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയുടെ പെനല്‍റ്റി ഗോള്‍ ബംഗാളിനെ ഒപ്പമെത്തിക്കുകയായിരുന്നു. ഗോവയ്ക്കു ഇതു സീസണിലെ ആദ്യ മല്‍സരമായിരുന്നെങ്കില്‍ ബംഗാളിന്റെ രണ്ടാം റൗണ്ട് പോരാട്ടമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോടു അവര്‍ പരാജയപ്പെട്ടിരുന്നു.

ഗോവ- ബംഗാള്‍ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഗോവ തന്നെയായിരുന്നു മികച്ച ടീം. മികച്ച മുന്നേറ്റങ്ങളിലൂടെ ബംഗാളിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ 2-3 ഗോളുകള്‍ക്കെങ്കിലും അവര്‍ മുന്നിലെത്തുമായിരുന്നു. മറുഭാഗത്ത് ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ബംഗാള്‍ പാടുപെടുന്നതാണ് കണ്ടത്. ഏഴാം മിനിറ്റില്‍ ഇടതു വിങിലൂടെയുള്ള ഒരു മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോവ അക്കൗണ്ട് തുറന്നത്. അല്‍വാറോ വാസ്‌ക്വസ് കൈമാറിയ ബോള്‍ ബോക്‌സിനകത്തു നിന്നു പിടിച്ചെടുത്ത ബ്രെന്‍ഡന്‍ ഒരു ബംഗാള്‍ താരത്തെയും തുടര്‍ന്നു തടുക്കാനെത്തിയ ഗോളിയെയും കബളിപ്പിച്ച് വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

match 2

തുടര്‍ന്നും ചില മികച്ച നീക്കങ്ങള്‍ ഗോവയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. എങ്കിലും ആദ്യപകുതി 1-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചു. രണ്ടാംപകുതിയില്‍ കൂടുതല്‍ അഗ്രസീവായി ഗോള്‍ മടക്കാന്‍ ബംഗാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. 64ാം മിനിറ്റില്‍ പെനല്‍റ്റിയൂടെ രൂപത്തില്‍ സമനില ഗോള്‍ അവരെ തേടിയെത്തുകയും ചെയ്തു. ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന മനോഹരമായ ത്രൂബോളുമായി മുന്നേറിയ മലയാളി താരം എംപി സുഹൈറിനെ ഗോളി വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. സില്‍വ ഇതു അനായാസം ഗോളാക്കുകയും ചെയ്തു.

മല്‍സരം 1-1നു അവസാനിക്കാനിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ഗോവയുടെ വിജയഗോള്‍ വന്നത്. ഗോവയ്ക്കു ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഇത്. ബേഡിയയുടെ ദൈര്‍ഘ്യമേറിയ തകര്‍പ്പന്‍ ഇടംകാല്‍ ഫ്രീകിക്ക് ബംഗാള്‍ ബോക്‌സിലേക്കാണ് വന്നത്. ഇരുടീമിലെയും താരങ്ങള്‍ ഉയര്‍ന്നു ചാടിയെങ്കിലും ആര്‍ക്കും കണക്ട് ചെയ്യാനായില്ല. തുടര്‍ന്ന് ഗ്രൗണ്ടില്‍ കുത്തിയുയര്‍ന്ന ശേഷം ബോള്‍ വലയിലേക്കു തുളച്ചുകയറിയപ്പോള്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു.

Story first published: Wednesday, October 12, 2022, 22:36 [IST]
Other articles published on Oct 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+