Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയും ബെംഗളൂരുവും (1-1)

1

ചെന്നൈ: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. രണ്ടു ഗോളുകളും ആദ്യപകുതിയിലായിരുന്നു. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ മലയാളി താരം കെ പ്രശാന്തിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനു അംപയര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നു ശേഷിച്ച സമയം 10 പേരുമായാണ് അവര്‍ ബെംഗളൂരുവിനെ പിടിച്ചുകെട്ടിയത്. സബ്സ്റ്റിറ്റിയൂഷനുകള്‍ നേരത്തേ തന്നെ നടത്തിയതിനാല്‍ ദേബ്ജിത്തിനു പകരം മറ്റൊരു ഗോളിയെ കളത്തിലിറക്കാന്‍ ചെന്നൈയ്ക്കായില്ല. ഇതോടെ ചെന്നൈയുടെ ഒരു ഡിഫന്‍ഡര്‍ ഗോള്‍കീപ്പറുടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

വളരെയധികം ആവേശകരമായിരുന്നു ആദ്യപകുതി. ആദ്യ ഗോള്‍ നേടുന്നതു വരെ കളി നിയന്ത്രിച്ചത് ബെംഗളൂരു ആയിരുന്നെങ്കില്‍ പിന്നീട് അങ്ങോട്ട് ചെന്നൈ കളം വാഴുകയായിരുന്നു. ഹൈ പ്രസിങ് ഗെയിമിലൂടെ ചെന്നൈയുടെ സൂപ്പര്‍ മച്ചാന്‍സ് ബെംഗളൂരുവിനെ മുള്‍മുനയില്‍ നിര്‍ത്തി. രണ്ടാം പകുതിയില്‍ ചെന്നൈയും ബെംഗളൂരുവും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.

2

ആദ്യ മിനിറ്റ് മുതല്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ബെംഗളൂരുവും ചെന്നൈയും തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ചെന്നൈയെ അവരുടെ കാണികള്‍ക്കു മുന്നില്‍ സ്തബ്ധരാക്കി ബെംഗളൂരു മുന്നില്‍ കയറി. ശിവ നാരായണന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍മെഷീന്‍ റോയ് കൃഷ്ണ വലകുലുക്കിയത്. വലതു വിങില്‍ നിന്നും ശിവ നാരായണ്‍ നല്‍കിയ മനോഹരമായ ബോള്‍ റോയ് കൃഷ്ണ തല കൊണ്ട് ഫ്‌ളിക്ക് ചെയ്ത് വലയിലേക്കു വഴി തിരിച്ചുവിടുമ്പോള്‍ ഗോളിയും പ്രതിരോധനിരയും ഒരുപോലെ നിസ്സഹായരായിരുന്നു.

15ാം മിനിറ്റില്‍ ചെന്നൈയ്ക്കു ഗോള്‍ മടക്കാന്‍ നല്ലൊരു അവസരം ലഭിച്ചു. പക്ഷെ കെ പ്രശാന്തിന്റെ ഇടംകാല്‍ ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിച്ചു. തുടര്‍ന്ന് അങ്ങോട്ട് കളിയുടെ കടിഞ്ഞാണ്‍ ചെന്നൈയുടെ നീലപ്പടയുടെ പക്കലായിരുന്നു. തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ ബെംഗളൂരുവിനെ പ്രതിരോധത്തിലാക്കി.

3

26ാം മിനിറ്റില്‍ ക്രോസ് ബാര്‍ വില്ലനായിരുന്നില്ലെങ്കില്‍ ചെന്നൈ 1-1ന് കളിയില്‍ ഒപ്പമെത്തുമായിരുന്നു. വലതു വിങില്‍ നിന്നും പ്രശാന്ത് പരീക്ഷിച്ച ഷോട്ട് എതിര്‍ താരത്തിന്റെ ദേഹത്തു തട്ടിയ ശേഷം ചെന്നൈയുടെ പീറ്റര്‍ സ്ലിസ്‌കോവിച്ചിനു ലഭിച്ചു. പക്ഷെ അദ്ദേഹത്തിന്റെ വലംകാല്‍ വോളി ഗോളിയെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ ഇടിച്ച് തെറിക്കുകയായിരുന്നു. തുടര്‍ന്നും സമനിലയ്ക്കായി ചെന്നൈ നിരന്തരം നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ആദ്യപകുതി ബെംഗളൂരു 1-0നു അവസാനിപ്പിക്കുമെന്നിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ പ്രശാന്തിലൂടെ ചെന്നൈയുടെ സമനില ഗോള്‍. സ്ലിസ്‌കോവിച്ച് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഓഫ്‌സൈഡ് കെണി പൊട്ടിച്ച് പ്രശാന്ത് പിടിച്ചെടുത്തു. തുടര്‍ന്ന് ഗോളി സന്ധുവിനെയും കബളിപ്പിച്ച് പ്രശാന്ത് മനോഹരമായ ഷോട്ടിലൂടെ ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

Story first published: Friday, October 14, 2022, 21:33 [IST]
Other articles published on Oct 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+