Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: തകര്‍പ്പന്‍ തിരിച്ചുവരവ്, എടിക്കെയെ വീഴ്ത്തി ചെന്നൈ തുടങ്ങി

1

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ കിരീട ഫേവറിറ്റുകളായ എടിക്കെ മോഹന്‍ ബഗാനെ ഞെട്ടിച്ച് ചെന്നൈയ്ന്‍ എഫ്‌സി. എടിക്കെയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോൡനു പിറകിലായിരുന്ന ചെന്നൈ രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് എടിക്കെയെ കീഴടക്കിയത്. പകരക്കാരനായി ഇറങ്ങിയ ഘാന താരം ക്വാമെ കലികാരി (63ാം മിനിറ്റ്), റഹീം അലി (83) എന്നിവരുടെ ഗോളുകളാണ് ചെന്നൈയ്ക്കു മിന്നുന്ന ജയമൊരുക്കിയത്. എടിക്കെയുടെ ഗോള്‍ 27ാം മിനിറ്റില്‍ മന്‍വീര്‍ സിങിന്റെ വകയായിരുന്നു.

ആദ്യപകുതിയില്‍ എടിക്കെയായിരുന്നു മികച്ച ടീം. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അവര്‍ ചെന്നൈയെ പ്രതിരോധത്തിലാക്കി. കൂടുതല്‍ സമയവും ബോള്‍ കൈവശം വച്ചത് എടിക്കെയായിരുന്നു. ചെന്നൈയാവട്ടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് എടിക്കെയ്ക്കു മറുപടി നല്‍കിയത്. ബെംഗളൂരു എഫ്‌സിയില്‍ നിന്നും ഈ സീസണില്‍ എടിക്കെയിലേക്കു വന്ന മലയാളി താരം ആഷിഖ് കുരുണിയന്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. എടിക്കെയുടെ മിക്ക മുന്നേറ്റങ്ങളിലും ആഷിക്ക് ടച്ചുണ്ടായിരുന്നു. എടിക്കെയുടെ ഭൂരിഭാഗം ഗോള്‍ നീക്കങ്ങളും ഇടതു വിങിലൂടെയായിരുന്നു. പല തവണ അവര്‍ ആദ്യ പകുതിയില്‍ ചെന്നൈയുടെ ബോക്‌സിനുള്ളില്‍ വട്ടമിട്ടു പറന്നെങ്കിലും ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.

2

നാലാം മിനിറ്റില്‍ തന്നെ ചെന്നൈ ഗോളി ദേഹബ്ജിത്ത് മജുംദാറിനെ എടിക്കെ പരീക്ഷിച്ചിരുന്നു. മികച്ചൊരു കോര്‍ണറിനൊടുവില്‍ ബോക്‌സിനു പുറത്തു നിന്നും എടിക്കെ താരം ദിമിത്രി പ്രെട്ടറ്റോസ് ലോങ് റേഞ്ചര്‍ തൊടുക്കുകയായിരുന്നു. പക്ഷെ വലതു വശത്തേക്കു ഡൈവ് ചെയ്ത് ഗോളി അത് കുത്തിയകറ്റി. ചെന്നൈ മികച്ചൊരു കൗണ്ടര്‍ അറ്റാക്ക് എട്ടാം മിനിറ്റില്‍ നടത്തിയെങ്കിലും ഗോള്‍ശ്രമം എടിക്കെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നും എടിക്കെയായിരുന്നു കളിയിലെ മികച്ച ടീം.

27ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച ലീഡും കരസ്ഥമാക്കി. ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ചെന്നൈയുടെ ബോക്‌സില്‍ നിന്നായിരുന്നു ഈ നീക്കത്തിന്റെ തുടക്കം. സെന്ററിലൂടെ മുന്നേറിയ മന്‍വീര്‍ വലതു ഭാഗത്ത് കൂടെ കുതിച്ച പെട്രാറ്റോസിനു ബോള്‍ പാസ് ചെയ്തു. പെട്രാറ്റോസ് അതു വീണ്ടും ബോക്‌സിന്റെ വലതു മൂലയില്‍ നിന്നും മന്‍വീറിനു മറിച്ചു നല്‍കി. ഗോളിക്കു ഒരു പഴുതും നല്‍കാതെ മന്‍വീര്‍ വലയിലേക്കു ഷോട്ടുതിര്‍ക്കുകയും ചെയ്തു. ആദ്യപകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാന്‍ എടിക്കെയ്ക്കു കഴിഞ്ഞു.

പക്ഷെ രണ്ടാംപകുതിയില്‍ എടിക്കെയ്ക്കു ആദ്യ പകുതിയിലേതു പോലെ ആധിപത്യം തുടരാനായില്ല. ചെന്നൈ ശക്തമായ തിരിച്ചുവരാണ് രണ്ടാം പകുതിയില്‍ നടത്തിയത്. എടിക്കെയുടെ ഒഴുക്കോടെയുള്ള കളി മുറിക്കാന്‍ ചെന്നൈക്കു കഴിഞ്ഞു. ഇതിനിടെ വെളിച്ചക്കുറവ് കാരണം കുറച്ചു സമയം കളി തടസ്സപ്പെടുകയും ചെയ്തു. പുനരാരംഭിച്ച ശേഷം 63ാം മിനിറ്റില്‍ കരികാരിയിലൂടെ ചെന്നൈ സമനില കൈക്കലാക്കി. ഗോള്‍കീപ്പര്‍ കെയ്ത്ത് അദ്ദേഹത്തെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഘാന താരം അതു വലയിലാക്കുകയും ചെയ്തു. വിജയ ഗോളിനും വഴിയൊരുക്കിയത് കരികാരിയായിരുന്നു. വലതു മൂലയില്‍ നിന്നും താരം നല്‍കിയ മനോഹരമായ ബോള്‍ പിടിച്ചെടുത്ത റഹീം അലി വലം കാല്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

Story first published: Monday, October 10, 2022, 22:02 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+