Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ചാംപ്യന്‍മാര്‍ക്ക് പുതുവര്‍ഷ ഷോക്ക്, മുംബൈയെ മുക്കി ഒഡീഷ!

1

വാസ്‌കോ: നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കു ഐഎസ്എല്ലിന്റെ പുതുവര്‍ഷത്തിലെ തുടക്കം പാളി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന 48ാമത്തെ മല്‍സരത്തില്‍ ടോപ്പ് ഫൈവില്‍ പോലുമില്ലാത്ത ഒഡീഷ എഫ്‌സിയാണ് തലപ്പത്തുള്ള മുംബൈയെ സ്തബ്ധരാക്കിയത്. രണ്ടിനെതിരേ നാലു ഗോളുകലുടെ അവിസ്മരണീയ വിജയമാണ് മുംബൈ ആഘോഷിച്ചത്. ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരമാണ് മുംബൈയ്ക്കു ജയിക്കാനാവാതെ പോയത്. കഴിഞ്ഞ വര്‍ഷം അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈ ജയിച്ചിരുന്നില്ല.

ജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കാനും താഴെയുള്ള ടീമുകളുമായുള്ള അകലം കുറയ്ക്കാനുള്ള അവസരം കൂടിയാണ് മുംബൈ നഷ്ടപ്പെടുത്തിയത്. നിലവില്‍ 16 പോയിന്റോടെ മുംബൈ തന്നെയാണ് തലപ്പത്ത്. എന്നാല്‍ ഒരു പോയിന്റ് മാത്രം പിന്നിലായി ഹൈദരാബാദ് എഫ്‌സി തൊട്ടുതാഴെയുണ്ട്. 14 പോയിന്റ് വീതം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എടിക്കെ മോഹന്‍ ബഗാന്‍, ചെന്നൈയ്ന്‍ എഫ്‌സി എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്.

2

1-2നു പിന്നില്‍ നിന്ന ശേഷമാണ് അവസാനത്തെ 20 മിനിറ്റിനിടെ മൂന്നു ഗോളുകളടിച്ച് മുംബൈ സിറ്റിയെ ഒഡീഷ സ്തബധരാക്കിയത്. ഇരട്ടഗോളുകള്‍ നേടിയാണ് ജെറി മാവിംതാങ്വയാണ് ഒഡീഷയുടെ ഹീറോ. 70, 77 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. അറിഡായ് സുവാറസ് (നാലാം മിനിറ്റ്) ജൊനാതസ് ക്രിസ്റ്റിയന്‍ (89) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. അഹമ്മദ് ജാഹുനും (11ാം മിനിറ്റ്) ഐഗര്‍ ആംഗ്യുലോയും (38) മുംബൈയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.

നാലാം മിനിറ്റില്‍ തന്നെ മുംബൈയെ സ്തബ്ധരാക്കി ഒഡീഷ ലീഡ് സ്വന്തമാക്കി. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്കു കയറിയ അറിഡായ് തടയാനെത്തിയ മുന്ന് മുംബൈ താരങ്ങളെ വെട്ടിയൊഴിഞ്ഞ് തൊടുത്ത തകര്‍പ്പനടി ഗോളി ഡൈവ് ചെയ്ത് തടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു. പക്ഷെ ഒഡീഷയുടെ ലീഡ് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. 11ാം മിനിറ്റില്‍ മുംബൈ തിരിച്ചടിച്ചു. പെനല്‍റ്റി ബോക്‌സിനു പുറത്തു നിന്നും ജാഹു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ലോങ്‌റേഞ്ചര്‍ ഗോളിക്കു തൊടാന്‍ പോലും അവസരം ലഭിക്കാതെ വലയില്‍ തുളഞ്ഞുകയറി.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ അറ്റാക്കിങ് ഗെയിം കളിച്ച ഒഡീഷ മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തി. മുംബൈയും അഗ്രസീവ് ശൈലിയില്‍ തിരിച്ചടിച്ചതോടെ കളിയുടെ വീറും വാശിയും കൂടി. 70ാം മിനിറ്റില്‍ ജെറിയുടെ ഗോളില്‍ ഒഡീഷ സമനില പിടിച്ചുവാങ്ങി. നന്ദകുമാര്‍ ശേഖര്‍ ഇടതുമൂലയില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും ജെറി വലയിലേക്കു തട്ടിയിടുകയായിരുന്നു. ഏഴു മിനിറ്റിനകം മുംബൈയെ ഞെട്ടിച്ചുകൊണ്ട് ഒഡീഷ മൂന്നാമത്തെ ഗോളും നേടി. ജൊനാതന്‍ ക്രിസ്റ്റിയന്‍ ബോക്‌സിനകത്തേ്കു നല്‍കിയ ത്രൂബോള്‍ പിടിച്ചെടുച്ച് വലതു വിങിലൂടെ അകത്തേക്കു കയറിയ ജെറി തകര്‍പ്പനൊരു വലതുകാല്‍ ഷോട്ടിലൂടെ നിറയൊഴിക്കുകയായിരുന്നു.

ഈ ഗോള്‍ കൊണ്ടും ഒഡീഷ നിര്‍ത്തിയില്ല. നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മുംബൈയുടെ തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി ഒഡീഷ നാലാം ഗോളും കണ്ടെത്തി. ജെറിയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. വലതുവിങിലൂടെ കുതിച്ചെത്തി ജെറി ബോക്‌സിനു കുരുകം നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജൊനാതാസിന് വലയിലേക്കു തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Monday, January 3, 2022, 23:21 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+