For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി

തുടരെ 11ാമത്തെ മല്‍സരമാണ് മുംബൈ തോല്‍വിയറിയാതെ പൂര്‍ത്തയാക്കിയത്

1

വാസ്‌കോ: ഐഎസ്എല്ലിലെ 67ാം റൗണ്ട് മല്‍സരത്തില്‍ മുംബൈ സിറ്റിക്കു വിജയം. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെയാണ് ഏകപക്ഷീയമായ ഒരു ഗോൡനു മുംബൈ മറികടന്നത്. 27ാം മിനിറ്റില്‍ മൊര്‍ത്താദ ഫോള്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.

ലീഗില്‍ തുടര്‍ച്ചയായി 11ാമത്തെ മല്‍സരമാണ് മുംബൈ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ഈ വിജയത്തോടെ അവര്‍ ലീഗിലെ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. രണ്ടാംസ്ഥാനക്കാരായ എടിക്കെ മോഹന്‍ ബഗാനുമേല്‍ മുംബൈയ്ക്കു അഞ്ചു പോയിന്റിന്റെ ലീഡുണ്ട്.

2

മുംബൈ- ബംഗാള്‍ മല്‍സരം കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. മുംബൈ തന്നെയായിരുന്നു മല്‍സരത്തിലെ മികച്ച ടീം. ആദ്യപകുതിയിലെ ആധിപത്യം ഗോളാക്കി മാറ്റിയ അവര്‍ വിലപ്പെട്ട മൂന്നു പോയിന്റും കൈക്കലാക്കി. കളിയുടെ തുടക്കത്തില്‍ മുംബൈയ്ക്കു മുന്നില്‍ പകച്ചുപോയെങ്കിലും പിന്നീട് ബംഗാള്‍ മല്‍സരത്തിലേക്കു തിരിച്ചുവന്നു. മികച്ച നീക്കങ്ങളിലൂടെ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാനും അവര്‍ക്കു കഴിഞ്ഞു.നിര്‍ണായക ഗോള്‍ നേടുന്നതിനൊപ്പം മുംബൈ പ്രതിരോധക്കോട്ട കാക്കുന്നതില്‍ ഫോള്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഫൈനല്‍ തേര്‍ഡിലെ ദൗര്‍ബല്യമാണ് ബംഗാളിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

മുംബൈയുടെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ ഗൊഡ്ഡാര്‍ഡിന്റെ പാസ് പിടിച്ചെടുത്ത് ആദം ലാഫോന്ദ്രെ ബോക്‌സിനു പുറത്തു നിന്നു പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 12ാം മിനിറ്റില്‍ മുംബൈയുടെ മറ്റൊരു ഗോള്‍ ശ്രമം ബംഗാള്‍ ഗോളിയുടെ കൈകളില്‍ അവസാനിച്ചു. റൗളിന്‍ ബോര്‍ജസാണ് ബോക്‌സിനു പുറത്തു നിന്നു ഷോട്ട് പരീക്ഷിച്ചത്.

3

14ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം മുംബൈ താരം ഹ്യുഗോ ബൊമോസ് പാഴാക്കി. ഗൊഡാര്‍ഡിന്റെ വലതു മൂലയില്‍ നിന്നുള്ള ക്രോസ് ബംഗാള്‍ ഗോളി ദേബ്ജിത്ത് മജുംദാര്‍ പിടിച്ചെടുത്തെങ്കിലും കൈകളില്‍ നിന്നും വഴുതിമാറി. ബോള്‍ ലഭിച്ചത് ബൊമോസിനായിരുന്നു. പക്ഷെ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

27ാം മിനിറ്റില്‍ മുംബൈ കളിയില്‍ അര്‍ഹിച്ച ലീഡ് പിടിച്ചെടുത്തു. കോര്‍ണറിനൊടുവില്‍ ലഭിച്ച ബോള്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നും പിടിച്ചെടുത്ത് ബൊമോസ് നല്‍കിയ മനോഹരമായ ക്രോസ് ഉയര്‍ന്നുചാടി ഫോള്‍ ഹെഡ്ഡറിലൂടെ വഴി കാണിച്ചപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. 38ാം മിനിറ്റില്‍ ഫോളിന്റെ മികച്ചൊരു ക്ലിയറന്‍സ് ബംഗാളിന്റെ ഗോള്‍ശ്രമം വിഫലമാക്കി.

4

രണ്ടാം പകുതിയില്‍ മികച്ച രീതിയിലാണ് ബംഗാള്‍ തുടങ്ങിയത്. 48ാം മിനിറ്റില്‍ ആന്റണി പില്‍കിങ്‌സണ്‍ മുംബൈ ഗോള്‍മുഖത്തേക്കു ചെത്തിയിട്ട മികച്ച ക്രോസ് ഭീതിയുയര്‍ത്തിയെങ്കിലും ആര്‍ക്കും കണക്ട് ചെയ്യാനായില്ല. 57ാം മിനിറ്റില്‍ മുംബൈയ്ക്കു ലീഡുയര്‍ത്താനുള്ള അവസരം. ഗോള്‍ സ്‌കോററായ ഫോളിന് തന്നെയായിരുന്നു അവസരം വീണുകിട്ടിയത്. ആദ്യ ഗോളിനു സമാനമായ നീക്കമായിരുന്നു ഇത്. ബോക്‌സിനു പുറത്തു വച്ച് അഹമ്മദ് ജാഹു നീട്ടി നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ഫോള്‍ വീണ്ടും വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും നേരെ ഗോള്‍കീപ്പര്‍ മജുംദാറിന്റെ കൈകളില്‍ അവസാനിച്ചു.

74ാം മിനിറ്റില്‍ ബംഗാളിന്റെ സമനില ഗോള്‍ നേടാന്‍ ലഭിച്ച അവസരം പില്‍കിങ്ടണ്‍ നഷ്ടപ്പെടുത്തി. ബോക്‌സിനകത്തു വച്ച് ബ്രൈറ്റ് എനോബക്കാറെ നല്‍കിയ ബോള്‍ പില്‍കിങ്ടണിന്. പക്ഷെ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പാഞ്ഞു. 85ാം മിനിറ്റില്‍ ഗോളി അമരീന്ദര്‍ സിങിന്റെ സേവാണ് മുബൈയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചത്. മികച്ചൊരു നീക്കത്തിനൊടുവില്‍ ബോളുമായി ബോക്‌സിനകത്തേക്കു ഓടിക്കയറിയ ശേഷം സ്‌കോട്ട് നെവില്ല തൊടുത്ത ഷോട്ട് അമരീന്ദര്‍ വലതുവശത്തേക്കു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

Story first published: Friday, January 22, 2021, 22:45 [IST]
Other articles published on Jan 22, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+