Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും സമനില കുരുക്ക്, ഈസ്റ്റ് ബംഗാളുമായി പോയിന്റ് പങ്കിട്ടു

1

വാസ്‌കോ: ഐഎസ്എല്ലിലെ 27ാമത്തെ മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനിലക്കുരുക്ക്. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളുമായി മഞ്ഞപ്പട 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഈ സീസണില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ മൂന്നാമത്തെ സമനിലയാണിത്. ഒന്നില്‍ ജയിച്ച മഞ്ഞപ്പടയ്ക്കു മറ്റൊരു കളിയില്‍ തോല്‍വിയും നേരിട്ടിരുന്നു.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിനു ജയിക്കാനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മാത്രമല്ല ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ മഞ്ഞപ്പടയ്ക്കു അഞ്ചാംസ്ഥാനത്തു മുന്നേറാനും സാധിക്കുമായിരുന്നു. പക്ഷെ സമനില വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ അവസരം നഷ്ടപ്പെടുത്തി. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്‌സ് സമനില കൈക്കലാക്കിയത്. 37ാം മിനിറ്റില്‍ ടോമിസ്ലാവ് മര്‍സേലയുടെ ഗോളില്‍ ബംഗാള്‍ ലീഡ് നേടിയിരുന്നു. 44ാം മിനിറ്റില്‍ അല്‍വാറോ വാസ്‌ക്വസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില കൈക്കലാക്കുകയും ചെയ്തു.

ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്‌സായിരുന്നു മികച്ച ടീം. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അവര്‍ക്കു പല ഗോളവസരങ്ങളും ലഭിച്ചെങ്കിലും ഒന്ന് മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. കളിയാരംഭിച്ച് മൂന്നാമത്തെ മിനിറ്റില്‍ത്തന്നെ ബംഗാള്‍ ഗോള്‍കീപ്പറെ ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചിരുന്നു. വലതു വിങില്‍ നിന്നു ലഭിച്ച ക്രോസ് പക്ഷെ ബോക്‌സിലേക്കു തള്ളിനല്‍കിയെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ ബംഗാള്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി. പക്ഷെ ഈ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി കോര്‍ണറില്‍ കലാശിക്കുകയും ചെയ്തു.

2

15ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബംഗാളിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 20ാം മിനിറ്റില്‍ ഗോളി ശങ്കര്‍ റോയിയുടെ തകര്‍പ്പനൊരു സേവ് ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചു. വലതു വിങിലൂടെ കട്ട് ചെയ്തു കയറി ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്നും അന്റോണിയോ പെറോസെവിച്ച് തൊടുത്ത കരുത്തനടി ഗോളി ശങ്കര്‍ റോയ് ഡൈവ് ചെയ്ത് വിഫലമാക്കി. 37ാം മിനിറ്റില്‍ ത്രോയ്‌ക്കൊടുവില്‍ ടോമിസ്ലാവ് മര്‍സേലയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് കൈക്കലാക്കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. ആദ്യ പകുതിയുടെ നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അല്‍വാറോ വാസ്‌ക്വസിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി.

Story first published: Sunday, December 12, 2021, 21:42 [IST]
Other articles published on Dec 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+