Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഉദാന്തയ്ക്കു ഡബിള്‍, ചെന്നൈയെ തകര്‍ത്ത് ബെംഗളൂരു

1

ബാംബൊലിം: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന വിജയം. ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകള്‍ നേടിയ ഉദാന്ത സിങാണ് ബെംഗളൂരുവിന്റെ ഹീറോ. 45, 52 മിനിറ്റുകളിലായിരുന്നു ഉദാന്തയുടെ ഗോളുകള്‍. ആദ്യത്തെ ഗോള്‍ 12ാം മിനിറ്റില്‍ ഇമാന്റെ വകയായിരുന്നു.

ചെന്നൈയ്‌ക്കെതിരേ നേടിയ വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തി. എട്ടാംസ്ഥാനത്തായിരുന്ന അവര്‍ ലീഗില്‍ ആറാമതെത്തിയിരിക്കുകയാണ്. 13 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും അഞ്ചു സമനിലയിലും നാലു തോല്‍വിയുമടക്കം 18 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. ഒരു പോയിന്റിന്റെ ലീഡുായി ചെന്നൈയാണ് തൊട്ടുമുകളില്‍. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ചെന്നൈയ്ക്കു മേല്‍ ബെംഗളൂരു വിജയക്കൊടി നാട്ടിയത്. നേരത്തേ ആദ്യപാദത്തിലും ബെംഗളുരുവിവാനായിരുന്നു ജയം. അന്നു രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബെംഗളുരു ജയിച്ചുകയറിയത്.

2

3-0 എന്ന സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ചെന്നൈയ്‌ക്കെതിരേ ആധിപത്യം പുലര്‍ത്തിയാണ് ബെംഗളൂരു ജയിച്ചുകയറിയത്. ബെംഗളൂരുവിനു വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങളൊന്നും നടത്താന്‍ ചെന്നൈയ്ക്കായില്ല. സൂപ്പര്‍ താരം സുനില്‍ ഛേത്രി തകര്‍പ്പന്‍ പ്രകടനമാണ് ബെംഗളൂരുവിനായി കാഴ്ചവച്ചത്. ഗോള്‍ നേടാനായില്ലെങ്കിലും ആദ്യത്തെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് ഛേത്രിയായിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ ചെന്നൈ മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ക്കു മൂര്‍ച്ച കൂറവായിരുന്നു.

ആദ്യ വിസില്‍ മുതല്‍ അറ്റാക്കിങ് ഫുട്‌ബോളാണ് ബെംഗളൂരു കാഴ്ചവച്ചത്. നാലാം മിനിറ്റില്‍ തന്നെ ചെന്നൈ ഗോളിക്കു കളിയിലെ ആദ്യത്തെ സേവ് നടത്തേണ്ടി വന്നു. ബ്രൂണോ സില്‍വ നല്‍കിയ പന്ത് ബോക്‌സിനു തൊട്ടരികിലൂടെ ഓടിക്കയറിയ ഇമാന്‍ ബസാഫയ്ക്കു. പന്തുമായി അകത്തേക്കു കയറിയ ശേഷം ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഇമാന്‍ തൊടുത്ത കരുത്തുറ്റ വലംകാല്‍ ഷോട്ട് കൃത്യമായിരുന്നു. ഗോളി ദേബ്ജിത്ത് മജുംദാര്‍ ചാടിയുയര്‍ന്ന് പന്ത് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ കുത്തിയകറ്റി. ഒമ്പതാം മിനിറ്റില്‍ ചെന്നൈയ്ക്കു അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. പക്ഷെ നിര്‍ഭാഗ്യം തിരിച്ചടിയായി. വലതു വിങില്‍ നിന്നും ബോക്‌സിനകത്തേക്കു ചെന്നൈ താരം നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളൂരു താരത്തിനു പിഴച്ചു. പരാഗ് സില്‍വ ക്ലിയര്‍ ചെയ്ത ബോള്‍ നേരെ ചെന്നൈ താരം ലൂക്കാസ് ഗിക്കിവിക്‌സിന്റെ കാലിലേക്കാണ് വന്നത്. മുന്നില്‍ ഗോളി മാത്രം. പക്ഷെ ലൂക്കാസ് തൊടുത്ത ഷോട്ട് ഗോളിയുടെ ദേഹത്തു തട്ടിയുയര്‍ന്ന ശേഷം ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

3

12ാം മിനിറ്റില്‍ ബെംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി. ഛേത്രിയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു. കിക്കെടുത്ത ഇമാന്‍ അനായാസം പന്ത് വലയ്ക്കുള്ളിലാത്തുകയും ചെയ്തു. ഗോള്‍ മടക്കാന്‍ ചെന്നൈ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്നാപകുതിയുടെ നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ചെന്നൈയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി ബെംഗളൂരു ലീഡുയര്‍ത്തി. സ്വന്തം ഹാഫില്‍ നിന്നും ഉദാന്തയും ഛേത്രിയും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിനകത്തേക്കു ഉദാന്ത നല്‍കിയ മനോഹരമായ പന്ത് ചെന്നൈയുടെ നാലു താരങ്ങളെയും ഗോളിയെയും വെട്ടിയൊഴിഞ്ഞ് ഛേത്രി തിരിച്ചു നല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഉദാന്തയ്ക്കു ഇതു വലയിലേക്കു വഴികാണിക്കേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ.

4

52ം മിനിറ്റില്‍ ഉദാന്തയിലൂടെ ബെംഗളൂരു ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ചെന്നൈ പ്രതിരോധത്തിലെ ഗുരുതരമായ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ബെംഗളൂരുവിന്റെ ഹാഫില്‍ നിന്നും വലതു വിങിലൂടെ വന്ന മനോഹരമായ ലോങ്‌ബോള്‍ ചെന്നൈയുടെ ബോക്‌സിനകത്താണ് ലാന്‍ഡ് ചെയ്തത്. ചെന്നൈ താരം ഇതു ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് ഉദാന്തയ്ക്കാണ് ലഭിച്ചത്. പന്തുമായി മുന്നേറിയ അദ്ദേഹത്തെ തടയാന്‍ ശ്രമിക്കവെ ഗോളിയും നിലത്തുവീണു. ഒഴിഞ്ഞ വലയിലേക്കു ഉദാന്ത ഈ ബോള്‍ തട്ടിയിടുകയായിരുന്നു.

Story first published: Wednesday, January 26, 2022, 22:34 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+