Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഹൈദരാബാദിനെ വീഴ്ത്തി എടിക്കെ മോഹന്‍ ബഗാന്‍, ത്രസിപ്പിക്കുന്ന ജയം

1

ബാംബൊലിം: ഐഎസ്എല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെ ഞെട്ടിച്ച് മുന്‍ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാന്‍. ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന വളരെയധികം ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. ഹാട്രിക് വിജയങ്ങള്‍ക്കു ശേഷം ലീഗില്‍ ഹൈദരാബാദിനു നേരിട്ട ആദ്യ പരാജയം കൂടിയാണിത്.

ലിസ്റ്റണ്‍ കൊളാക്കോ (56ാം മിനിറ്റ്), മന്‍വീര്‍ സിങ് (59) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. ഹൈദരാബാദിന്റെ ഗോള്‍ മടക്കിയത് 67ാം മിനിറ്റില്‍ ജോയല്‍ ചിയാനീസായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരം വളരെയധികം ആവേശകരമായിരുന്നു. കളി തുടക്കം മുതല്‍ അവസാനം വരെ ആവേശകരമായിരുന്നു. നേരിയ മുന്‍തൂക്കം എടിക്കെയ്ക്കായിരുന്നു. എങ്കിലും കൗണ്ടര്‍അറ്റാക്കിലൂടെ എടിക്കെയും തിരിച്ചടിച്ചതോടെ കളി തീപാറി. അവസാന മിനിറ്റുകളില്‍ എടിക്കെയ്ക്കു ഒരുപാട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാനായില്ല.

2

ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം എടിക്കെയായിരുന്നു മുന്നിട്ടുനിന്നത്. എടിക്കെ 53 ശതമാനവും ഹൈദരാബാദ് 47 ശതമാനവും പന്ത് കൈവശം വച്ചത്. എടിക്കെയുടെ 16 ഷോട്ടുകളില്‍ ആറെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നുവെങ്കില്‍ ഹൈദരാബാദ് പരീക്ഷിച്ചത് 13 ഷോട്ടുകളായിരുന്നു. ഇതില്‍ അഞ്ചെണ്ണമായിരുന്നു ഓണ്‍ ടാര്‍ജറ്റ്. എടിക്കെയുടെ കൊളാക്കോയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

തോറ്റെങ്കിലും ഹൈദരാബാദ് ലീഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 26 പോയിന്റോടെയാണ് അവര്‍ തലപ്പത്തു നില്‍ക്കുന്നത്. നാലു കളികള്‍ അപരാജിതരായി മുന്നേറിയ ശേഷം ഹൈദരാബാദിനു നേരിട്ട ആദ്യ തോല്‍വിയാണിത്. എടിക്കെയാവട്ടെ ലീഗില്‍ ടോപ്പ് ഫോറിലേക്കു കയറി. മല്‍സരത്തിനു മുമ്പ് ലീഗില്‍ ഏഴാമതായിരുന്നു എടിക്കെ. എന്നാല്‍ ഹൈദരാബാദിനെതിരേ നേടിയ അപ്രതീക്ഷിത വിജയം അവരെ നാലാംസ്ഥാനത്തേക്കുയര്‍ത്തി.

വളരെ ആവേശകരമായിരുന്നു ആദ്യപകുതി. ഇരുടീമൂകള്‍ക്കും ഗോള്‍ നേടാന്‍ പല അവസരങ്ങളും ലഭിച്ചു. 18, 19 മിനിറ്റുകളില്‍ എടിക്കെയ്ക്കു ഗോള്‍ നേടാന്‍ തുടരെ രണ്ടു അവസരങ്ങള്‍ കിട്ടി. ഒരു തവണ ഹ്യുഗോ ബൗമസിന്റെ ഷോട്ട് പുറത്തേക്കു പറന്നപ്പോള്‍ രണ്ടാമത്തേതില്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണി രക്ഷപ്പെടുത്തുകയായിരുന്നു. 29ാം മിനിറ്റില്‍ ഹൈദരാബാദിന് അക്കൗണ്ട് തുറക്കാന്‍ മികച്ചൊരു അവസരം. പക്ഷെ നിഖില്‍ പുജാരെയുടെ ഷോട്ട് ഗോളി വിഫലമാക്കി. ആവേശകരമായ ആദ്യപകുതി ഗോള്‍രഹിതമായി തന്നെ അവസാനിച്ചു.

51ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഹൈദരാബാദിനു ലീഡ് നേടാനാവാതെ പോയത്. യാസിര്‍ മുഹമ്മദിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദിന് അനുകൂലമായി ഫ്രീകിക്ക്. ഈ കിക്ക് എടിക്കെ ക്ലിയര്‍ ചെയ്‌തെങ്കിലും ഹൈദരാബാദ് താരം രോഹിത് ദാനുവിനാണ് ലഭിചത്. ഉടന്‍ തന്നെ അദ്ദേഹം ലോങ്‌റേഞ്ചര്‍ തൊടുത്തു. എന്നാല്‍ ഇത് ക്രോസ് ബാറില്‍ ഇടിച്ച ശേഷം ഗോള്‍ലൈനിന് തൊട്ടരികില്‍ കുത്തിയുയര്‍ന്ന് പുറത്തേക്കു തെറിക്കുകയായിരുന്നു. ഹൈദരാബാദ് താരങ്ങള്‍ ഇതു ഗോള്‍ലൈന്‍ കടന്നിരുന്നതായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

56ാം മിനിറ്റില്‍ എടിക്കെ ലീഡ് പിടിച്ചെടുത്തു. ഇടതു വിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊടുവിലായിരുന്നു ഈ ഗോള്‍. ഡേവിഡ് വില്ല്യംസ് നല്‍കിയ ലോങ് ബോള്‍ ഇടതു വിങിലൂടെ കുതിച്ച കൊളാക്കോ പിടിച്ചെടുത്തു. അപ്പോള്‍ സമീപത്തൊന്നും ആരും തന്നെയില്ലായിരുന്നു. പന്തുമായി ഇടതു വിങിലൂടെ മുന്നേറിയ കൊളാക്കോ ബോക്‌സിനകത്തേക്കു കയറി. ഫസ്റ്റ് പോസ്റ്റിന് അരികെ നിന്ന ഗോളിയെ നിസ്സഹായനാക്കി കൊളാക്കോ തൊടുത്ത ഷോട്ട് വലയുടെ വലതമൂലില്‍ തറയ്ക്കുകയായിരുന്നു.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് മൂന്നു മിനിറ്റിനുള്ളില്‍ എടിക്കെ അടുത്ത ഗോളും കണ്ടെത്തി. ജോണി കൗക്കോയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. കൗക്കോ ബോക്‌സിലേക്കു ചിപ്പ് ചെയ്തിട്ട മനോഹരമായ ബോള്‍ ബോക്‌സിനകത്തു നിന്നും പിടിച്ചെടുത്ത മന്‍വീര്‍ വലതു വിങിലൂടെ കയറിയ ശേഷം ഗോളിയെ വെട്ടിയൊഴിഞ്ഞ് ഒഴിഞ്ഞ പോസ്റ്റിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു. 67ാം മിനിറ്റില്‍ റീബൗണ്ടില്‍ നിന്നും ചിയാനിസ് ഹൈജദരാബാദിന്റെ ഗോള്‍ തിരിടച്ചടിച്ചു. ബോക്‌സിനു പുറത്തു നിന്നും ഹൈദരാബാദ് താരം തൊടുത്ത തകര്‍പ്പനൊരു ലോങ്‌റേഞ്ചര്‍ എടിക്കെ ഗോളി അമരീന്ദര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ അത് ചിയാനീസിന്റെ കാലിലേക്കാണ് വന്നത്. തക്കം പാര്‍ത്തുനിന്ന അദ്ദഹേം അതു വലയിലേക്കു തട്ടിയിടുകയും ചെയ്തു.

Story first published: Tuesday, February 8, 2022, 22:21 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+