For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: സമനിലയുമായി നോര്‍ത്ത്ഈസ്റ്റ് വിടവാങ്ങി, ഈസ്റ്റ് ബംഗാളുമായി 1-1

ലീഗില്‍ 10ാംസ്ഥാനത്താണ് നോര്‍ത്ത്ഈസ്റ്റ്

1

വാസ്‌കോ: ഐഐസ്എല്ലിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ എസ്‌സി ഈസ്റ്റ് ബംഗാളും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും സമനില സമ്മതിച്ചു പിരിഞ്ഞു. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം 1-1നു അവസാനിക്കുകയായിരുന്നു. 10 മിനിറ്റുകള്‍ക്കിടെയാണ് ഇരുടീമുകളും വലകുലുക്കിയത്. 45ാം മിനിറ്റില്‍ മാര്‍ക്കോ സഹാനെക്കിന്റെ ഗോളില്‍ നോര്‍ത്ത്ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റില്‍ അന്റോണിയോ പെറോസെവിച്ച് പെനല്‍റ്റിയിലൂടെ ബംഗാളിനെ ഒപ്പമെത്തിക്കുകയായിരുന്നു.

ഇതോടെ സീസണില്‍ നോര്‍ത്ത്ഈസ്റ്റിന്റെ മല്‍സരങ്ങളും അവസാനിച്ചിരിക്കുകയാണ്. അവരുടെ 20ാം റൗണ്ട് മല്‍സരമായിരുന്നു ഇത്. മൂന്നു ജയവും അഞ്ചു സമനിലയും 12 തോല്‍വിയുമടക്കം 14 പോയിന്റുമായി 11 ടീമുകളുടെ ലീഗില്‍ 10ാംസ്ഥാനത്താണ് നോര്‍ത്ത്ഈസ്റ്റ്. ഒരു മല്‍സരം ബാക്കിയുള്ള ഈസ്റ്റ് ബംഗാളാണ് 11 പോയിന്റുമായി അവസാനസ്ഥാനത്ത്. സീസണിലെ അവസാന കളി ജയിച്ചാലും ഇനി ബംഗാളിനു അവസാനസ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കില്ല. കാരണം നോര്‍ത്ത്ഈസ്റ്റിന്റെ ഗോള്‍ശരാശരിയാണ് കൂടുതല്‍ മികച്ചത്.

ഈസ്റ്റ് ബംഗാള്‍- നോര്‍ത്ത്ഈസ്റ്റ് മല്‍സരത്തിലേക്കു വരികയാണെങ്കില്‍ നേരിയ മുന്‍തൂക്കം ബംഗാളിനായിരുന്നു. അവരുടെ ബോള്‍ പൊസെഷന്‍ 52 ശതമാനവും നോര്‍ത്ത്ഈസ്റ്റിന്റേത് 48 ശതമാനവുമായിരുന്നു. ബംഗാള്‍ 18 ഷോട്ടുകള്‍ പരീക്ഷിച്ചപ്പോള്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. നോര്‍ത്ത്ഈസ്റ്റിന്റെ ഒമ്പതു ഷോട്ടുകളില്‍ മൂന്നെണ്ണമായിരുന്നു ഗോളാവേണ്ടിയിരുന്നത്.

2

എട്ടാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നാണ് കളിയിലെ ആദ്യത്തെ ഗോള്‍നീക്കമുണ്ടായത്. നോര്‍ത്ത്ഈസ്റ്റ് ബോക്‌സിനകത്തു നിന്നുള്ള ക്ലിയറന്‍സ് പുറത്ത് നിന്ന ബംഗാള്‍ താരം ലാല്‍റിന്‍ലിയാന നാംതെയുടെ കാലിലേക്കാണ് വന്നത്. പന്ത് ലഭിച്ചയുടന്‍ തകര്‍പ്പനൊരു വലംകാല്‍ ഷോട്ടാണ് താരം പരീക്ഷിച്ചത്. ഗോളാവേണ്ടിയിരുന്ന അളന്നുമുറിച്ച ഷോട്ടായിരുന്നു ഇത്. പക്ഷെ ഗോളി മിര്‍ഷാദ് മിച്ചു ഇടതുവശത്തേക്കു ഉയര്‍ന്നുചാടി വായുവില്‍ ഇതു കുത്തിയകറ്റുകയായിരുന്നു.

17ാം മിനിറ്റില്‍ ലീഡ് നേടാന്‍ ഈസ്റ്റ്ബംഗാളിനു വീണ്ടുമൊരു അവസരം. ഇത്തവണ പക്ഷെ ക്രോസ്ബാര്‍ നോര്‍ത്ത്ഈസ്റ്റിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇത്തവണയും നോര്‍ത്ത്ഈസ്റ്റിന്റെ ക്ലിയറന്‍സില്‍ നിന്നായിരുന്നു അവസരം. ബോക്‌സിനു പുറത്തു നിന്ന് നവോറെം സിങ് തൊടുത്ത കിടിലന്‍ റോങ്‌റേഞ്ചര്‍ ഗോളിക്കു തൊടാവുന്നതിലും മുകളിലായിരുന്നു. പക്ഷെ അതു ക്രോസ് ബാറില്‍ ശക്തമായി ഇടിച്ചു തെറിക്കുകയായിരുന്നു. തുടര്‍ന്നും ഈസ്റ്റ് ബംഗാളിനു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലം ഗോള്‍ മാത്രം നേടാനായില്ല. ഒടുവില്‍ കളിയുടെ ഗതിക്കു വിപരീതമായി ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തി. വലതു വിങില്‍ നിന്നും മലയാളി താരം സുഹൈര്‍ ബോക്‌സിനകത്തേക്കു പായിച്ച ലോങ് ക്രോസ് സെക്കന്റ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത ബോള്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സഹാനെക്ക് ഒഴിഞ്ഞ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

3

രണ്ടാംപകുതിയില്‍ സമനിലയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്ന ഈസ്റ്റ്ബംഗാള്‍ 55ാം മിനിറ്റില്‍ അതു നേടിയെടുക്കുകയും ചെയ്തു. വലതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന ക്രോസ് ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കവെ ബംഗാള്‍ താരം ഫ്രാന്‍ സോട്ടയെ നോര്‍ത്ത്ഈസ്റ്റിന്റെ പാട്രിക്ക് ഫ്‌ളോട്ട്മാന്‍ പിറകില്‍ നിന്നും തള്ളി വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി പെറോസെവിച്ച് അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

Story first published: Monday, February 28, 2022, 22:17 [IST]
Other articles published on Feb 28, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+