For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: നോര്‍ത്ത്ഈസ്റ്റിനെ ഒഡീഷ തകര്‍ത്തു, ടോപ്പ് ഫൈവില്‍

2-0നാണ് ഒഡീഷയുടെ വിജയം

1

ഫറ്റോര്‍ഡ: കൊവിഡ് ഭീതിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങള്‍ മാറ്റിവയ്ക്കപ്പെട്ട ശേഷം ഐഎസ്എല്ലില്‍ വീണ്ടും മല്‍സരങ്ങള്‍ പുനരാരംഭിച്ചു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 64ാമത്തെ മല്‍സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയും ഒഡീഷ എഫ്‌സിയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. കളിയില്‍ ഒഡീഷ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത്ഈസ്റ്റിനെ തുരത്തുകയും ചെയ്തു. അഞ്ചു മിനിറ്റിന്റെ ഇടവേളയിലാണ് ഒഡീഷ രണ്ടു ഗോളുകളും നേടിയത്. ഡാനിയേല്‍ ലാലിംപുനിയ (17ാം മിനിറ്റ്), അറിഡായ് സുവാരസ് (22) എന്നിവരായിരുന്നു ഒഡീഷയുടെ സ്‌കോറര്‍മാര്‍.

ഈ മല്‍സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒഡീഷ വന്‍ മുന്നേറ്റം നടത്തുകുയം ചെയ്തു. പോയിന്റ് പട്ടികയില്‍ ഒമ്പാതാംസ്ഥാനത്തു നിന്നും നാലു സ്ഥാനങ്ങള്‍ മുന്നേറിയ അവര്‍ അഞ്ചാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഒരു സമനിലയും അഞ്ചു തോല്‍വിയുമടക്കം 16 പോയിന്റാണ് ഒഡീഷയ്ക്കുള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സ് (20), ജംഷഡ്പൂര്‍ എഫ്‌സി (19), ഹൈദരാബാദ് എഫ്‌സി (17), നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി (17) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍. നോര്‍ത്ത്ഈസ്റ്റിന്റെ കാര്യമെടുത്താല്‍ 11 ടീമുകളുടെ ലീഗില്‍ അവര്‍ 10ാംസ്ഥാനത്താണ്.

2

നോര്‍ത്ത്ഈസ്റ്റിനെതിരേ കളിയിലുടനീളം മികച്ചുനിന്ന ഒഡീഷ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. അഞ്ചാം മിനിറ്റില്‍ ഒഡീഷയാണ് ഗോളിലേക്കു ആദ്യത്തെ ശ്രമം നടത്തിയത്. ഇടതു മൂലയില്‍ നിന്നുള്ള ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക്. ഹെഡ്ഡറില്‍ നിന്നൊടുവില്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സാഹിലിന്റെ കാലിലേക്കാണ് പന്ത് വന്നത്. സാഹില്‍ തൊടുത്ത ഷോട്ട് പക്ഷെ വളരെ ദുര്‍ബലമായിരുന്നു. നോര്‍ത്ത്ഈസ്റ്റ് താരത്തിന്റെ കാലില്‍ തട്ടി ദിശ മാറി പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് വീണ്ടുമൊരു കോര്‍ണര്‍ കൂടി ഒഡീഷയ്ക്കു ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല.

3

16ം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് ലീഡ് നേടാനുള്ള ഒരു സുവര്‍ണവാസരം പാഴാക്കിയതിനു പിന്നാലെ തൊട്ടടുത്ത മിനിറ്റില്‍ ഒഡീഷ അക്കൗണ്ട് തുറന്നു. അറിഡായിയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവിലായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ പന്തുമായി ഓടിക്കയറിയ അറിഡായ് തടയാനെത്തിയ നോര്‍ത്ത്ഈസ്റ്റ് താരത്തിന്റെ കാലിനിടയിലൂടെ ബോളുമായി ബോക്‌സിനകത്തേക്കു കയറി. രണ്ടു നോര്‍ത്ത്ഈസ്റ്റ് താരങ്ങള്‍ തടയാന്‍ ഒപ്പമെത്തിയെങ്കിലും അവര്‍ക്കു എത്തിപ്പിടിക്കാനാവാതെ അദ്ദേഹം ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. നോര്‍ത്ത്ഈസ്റ്റ് ഗോളിയടക്കം എല്ലാവരും നിസ്സഹായരായി നോക്കിനിന്നപ്പോള്‍ സെക്കന്റ് പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലാലിംപുനിയക്ക് പന്ത് വലയിലേക്കു തട്ടിയിടേണ്ട റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അഞ്ചു മിനിറ്റിനകം ഒഡീഷ ലീഡുയര്‍ത്തി. ഇത്തവണയും നോര്‍ത്ത്ഈസ്റ്റ് നല്ലൊരു അവസരം പാഴാക്കിയതിനു പിന്നാലെയായിരുന്നു മറുവശത്ത് ഒഡീഷ വല ചലിപ്പിച്ചത്. സെന്ററിലൂടെ പന്തുമായി കയറിയ ഹാവിയര്‍ ഹെര്‍ണാണ്ടസ് തടയാനെത്തിയ നോര്‍ത്ത്ഈസ്റ്റ് താരത്തെ അനായാസം മറികടന്നു. ബോക്‌സിനു തൊട്ടരികില്‍ വച്ച് പന്ത് സ്റ്റോപ്പ് ചെയ്ത ഹെര്‍ണാണ്ടസ് ഇടതു വിങിലൂടെ മാര്‍ക്കിങില്ലാതെ അകത്തേക്കു കയറിയ അറിഡായ്ക്ക് പന്ത് ക്രോസ് ചെയ്തു. പന്ത് പിടിച്ചെടുത്ത അറിഡായ് നോര്‍ത്ത്ഈസ്റ്റ് പ്രതിരോധമതിലിനു ഇടയിലൂടെയാണ് താഴ്ന്ന ഷോട്ടുതിര്‍ത്തത്. അതു അത്ര കരുത്തുറ്റതായിരുന്നില്ല. ഗോളിക്കു ഇത് അനായാസം പിടിയിലൊതുക്കാന്‍ സാധിക്കുന്നതായിരുന്നു. പക്ഷെ ഗോളി മിര്‍ഷാദ് മിച്ചുവിന് പിഴച്ചു. കൈകള്‍ക്കിടയിലൂടെ പന്ത് വലയിലേക്കു കയറി.

23ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം നോര്‍ത്ത്ഈസ്റ്റ് പാഴാക്കി. വലതു വിങില്‍ നിന്നും ഇമ്രാന്‍ ഖാന്‍ ബോക്‌സിലേക്കു നല്‍കിയ ക്രോസ് മലയാളി താരം സുഹൈറിന്റെ തലയ്ക്കു പാകമായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്തിനെ വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ സുഹൈറിനുണ്ടായിരുന്നുള്ളൂ. പക്ഷെ സുഹൈറിനു പന്ത് ശരിയായി കണക്ട് ചെയ്യാനായില്ല. താരത്തിന്റെ തലയിരുമ്മി പന്ത് ഫസ്റ്റ് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയി.

Story first published: Tuesday, January 18, 2022, 22:28 [IST]
Other articles published on Jan 18, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+