Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഈസ്റ്റ് ബംഗാള്‍ കടന്ന് മുംബൈ, ചാംപ്യന്‍മാര്‍ ടോപ്പ് ഫോറില്‍

1

ഫേേറ്റാര്‍ഡ: ഐഎസ്എല്ലിലെ നിര്‍ണായകമായ 98ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കു ജയം. ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എസ്‌സി ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു മുംബൈ മറികടക്കുകയായിരുന്നു. 51ാം മിനിറ്റില്‍ ബിപിന്‍ സിങ് നേടിയ ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്കു കയറിയ മുംബൈ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തിരിക്കുകയാണ്.

ഈസ്റ്റ് ബംഗാളിനെതിരായ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്ന മുംബൈ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലാമതെത്തിയിരിക്കുന്നത്. ഇതോടെ നേരത്തേ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ടായിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഓരോ സ്ഥാനം താഴേക്കു ഇറങ്ങുകയും ചെയ്തു. 17 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും നാലു സമനിലയും അഞ്ചു തോല്‍വിയുമടക്കം 28 പോയിന്റുമായാണ് മുംബൈ ലീഗില്‍ നാലാസ്ഥാനത്തുള്ളത്.

മുംബൈ- ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും ആവേശഭരിതം തന്നെയായിരുന്നു. മുംബൈയായിരുന്നു കളിയില്‍ കൂടുതല്‍ മികച്ചുനിന്നത്. ഗോളിലേക്കു ചില മികച്ച നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ഗോളുകളിലേത്ത് എത്തിയില്ല. ഈസ്റ്റ് ബംഗാളിന്റെ വളരെ മികച്ച ഒത്തിണക്കണമാണ് ആദ്യ പകുതിയില്‍ കാണിച്ചത്. മുംബൈയുടെ നീക്കങ്ങള്‍ക്കു തടയിട്ടു നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു.

2

ഈസ്റ്റ് ബംഗാള്‍ ബോക്‌സിനുള്ളിലേക്കു ഒരുപാട് ക്രോസുകളും പാസുകളുമെല്ലാം വന്നെങ്കിലും മുബൈയുടെ മുന്‍നിരയ്ക്കു ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഈസ്റ്റ് ബംഗാള്‍ മുംബൈയെ വിറപ്പിക്കുന്നതും കണ്ടു. മൂന്നാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നു ഈസ്റ്റ് ബംഗാളിന്റെ ഗോളെന്നുറപ്പായിരുന്ന ഒരു ഷോട്ട് ഗോളി സാഹസികമായി കുത്തിയകറ്റുകയായിരുന്നു. ഗോളാവുമെന്നു തോന്നിച്ച നീക്കങ്ങള്‍ പലതും ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നാണ് കണ്ടത്.

പക്ഷെ രണ്ടാം പകുതിയാരംഭിച്ച് ആറു മിനിറ്റിനകം മുംബൈ അര്‍ഹിച്ച ലീഡ് കൈക്കലാക്കി. ബിപിന്‍ സിങിന്റെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു മനോഹരമായ ഈ ഗോള്‍. ബ്രാഡന്‍ ഇന്‍മാനാണ് ഗോളിലേക്കു പാസ് നല്‍കിത്. വലതു വിങിലൂടെ മുന്നേറ്റത്തിനൊടുവില്‍ ഇന്‍മാന്‍ ബിപിന് ത്രൂബോള്‍ നല്‍കുകയായിരുന്നു. ഇതു പിടിച്ചെടുത്ത അദ്ദേഹം മുന്നോട്ടു കുതിച്ച ശേഷം വലതു മൂലയില്‍ നിന്നും ബോക്‌സിനു കുറുകെ പന്തുമായി കയറി. ബോക്‌സിന് തൊട്ടരികില്‍ വച്ച് താഴ്ന്ന ഒരു ഇടംകാല്‍ ഷോട്ടാണ് ബിപിന്‍ പരീക്ഷിച്ചത്. ഇതു ഗോളിക്കു തടുക്കാവുന്നതായിരുന്നു. പക്ഷെ ഫസ്റ്റ് പോസ്റ്റിന് തൊട്ടരികെ നിന്ന ഗോളി പ്രതികരിക്കുമ്പോഴും പന്ത് വലയുടെ വലതു മൂലയില്‍ തുളഞ്ഞു കയറിയിരുന്നു.

Story first published: Tuesday, February 22, 2022, 22:06 [IST]
Other articles published on Feb 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+