For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: മുംബൈയ്ക്കു രക്ഷയില്ല, തുടരെ നാലാമങ്കിലും വിജയമില്ല- ബംഗാളുമായി സമനില

ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു

1

വാസ്‌കോ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയുടെ കഷ്ടകാലം തുടരുകയാണ്. തുടര്‍ച്ചയായ നാലാമത്തെ കളിയിലും മുംബൈയ്ക്കു വിജയം നേടാനായില്ല. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എസ്‌സി ഈസ്റ്റ് ബംഗാളുമായി മുംബൈ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. എങ്കിലും പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാന്‍ മുംബൈയ്ക്കു കഴിഞ്ഞു. 17 പോയിന്റോടെയാണ് മുംബൈ ഒന്നാംസ്ഥാനക്കാരായത്. ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നിവര്‍ ഒരു പോയിന്റ് വീതം പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ബംഗാളിനെതിരേ മുംബൈയായിരുന്നു മികച്ച ടീം. പക്ഷെ അവര്‍ക്കു ഈ ആധിത്യം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മുംബൈയുടെ ബോള്‍ പൊസെഷന്‍ 63 ശതമാനവും ഈസ്റ്റ് ബംഗാളിന്റേത് 37 ശതമാനവുമായിരുന്നു. മുംബൈ 14 ഷോട്ടുകളാണ് ഗോളിലേക്കു തൊടുത്തത്. ഇതില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. ഈസ്റ്റ് ബംഗാളാവാട്ടെ ഗോളിലേക്കു പരീക്ഷിച്ചത് എട്ടു ഷോട്ടുകളാണ്. പക്ഷെ ഇതില്‍ ഒന്നു മാത്രമേ ഓണ്‍ ടാര്‍ജറ്റുണ്ടായിരുന്നുള്ളൂ.

2

ഡിസംബര്‍ ഒമ്പതിനു ശേഷം മുംബൈയ്ക്കു ഐഎസ്എല്ലില്‍ വിജയിക്കാനായിട്ടില്ല. അന്നു ചെന്നൈയ്ന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈ തോല്‍പ്പിച്ചത്. തുടര്‍ന്ന് കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വീതം സമനിലയും തോല്‍വിയും അവര്‍ക്കു വഴങ്ങേണ്ടി വരികയായിരുന്നു. കേരള ബ്ലാസ്‌റ്റേസിനോടു എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റതോടെയാണ് മുംബൈയുടെ കഷ്ടകാലം ആരംഭിക്കുന്നത്. തൊട്ടടുത്ത കളിയില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായി മുംബൈ 3-3ന്റെ സമനില വഴങ്ങി. അടുത്ത മല്‍സരത്തില്‍ ഒഡീഷ എഫ്‌സി 4-2ന് മുംബൈയെ തകര്‍ത്തു. ഇതിനു പിറകെയാണ് ഈസ്റ്റ് ബംഗാളുമായി മുംബൈ സമനില വഴങ്ങിയത്.

മുംബൈയുടെ മുന്നേറ്റങ്ങളോടെയാണ് കളിയാരംഭിച്ചത്. തുടക്കം മുതല്‍ അവര്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കി. ഒമ്പതാം മിനിറ്റില്‍ മുംബൈയാണ് കളിയില്‍ ആദ്യമായി ഗോള്‍കീപ്പറെ പരീക്ഷിക്കുന്നത്. ഇടതു വിങില്‍ നിന്നും വിഗ്നേഷ് ദക്ഷിണമൂര്‍ത്തി ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സഹതാരം ഐഗര്‍ ആംഗ്യുലോയ്ക്കു പാകമായിരുന്നു. പക്ഷെ ആംഗ്യുലോയുടെ ഹെഡ്ഡര്‍ നേരെ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പറുടെ കൈകളിലാണ് അവസാനിച്ചത്. 13ാം മിനിറ്റില്‍ മികച്ചൊരു അവസരം മുംബൈ ബോക്‌സിനകത്തു വച്ച് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കു കണക്ട് ചെയ്യാനായില്ല.

ഒന്നാംപകുതിയില്‍ മറ്റു മികച്ച ഗോളവസരങ്ങളും ഇരുടീമുകള്‍ക്കും സൃഷ്ടിച്ചെടുക്കാനായില്ല. രണ്ടാംപകുതിയിലും മുംബൈ ഗോളിനായി ശ്രമിച്ചു കൊണ്ടിരുന്നു. 54ാം മിനിറ്റില്‍ മുംബൈയ്ക്കു ബോക്‌സിനകത്തു വച്ച് മികച്ചൊരു അവസരമാണ് വീണു കിട്ടിയത്. പക്ഷെ ദുര്‍ബലമായ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടടുത്ത മിനിറ്റില്‍ മുംബൈയ്ക്കു വീണ്ടുമൊരു ഗോളവസരം. ഇത്തവണ പക്ഷെ ഈസ്റ്റ് ബംഗാള്‍ ഗോളിയുടെ തകര്‍പ്പനൊരു സേവ് മുംബൈയ്ക്കു ലീഡ് നിഷേധിച്ചു. മൊര്‍ത്താദ ഫാളിന്റെ കിടിലനൊരു ലോങ്‌റേഞ്ചര്‍ ഫസ്റ്റ് പോസ്റ്റിനു തൊട്ടരികില്‍ വച്ച് ബംഗാള്‍ ഗോളി ചാടിയുയര്‍ന്ന് കുത്തിയകറ്റുകയായിരുന്നു. തുടര്‍ന്നും മുംബൈ ലീഡിനായി റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നെങ്കിലും അവയെല്ലാം ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ഒടുവില്‍ മുംബൈയ്ക്കു ഗോള്‍രഹിത സമനിലയും സമ്മതിേേക്കണ്ടിവന്നു.

Story first published: Friday, January 7, 2022, 22:15 [IST]
Other articles published on Jan 7, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+