Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: മുംബൈയുടെ കാത്തിരിപ്പ് നീളുന്നു, തുടരെ ആറാം മല്‍സരത്തിലും വിജയമില്ല

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കു തുടര്‍ച്ചയായി ആറാമത്തെ മല്‍സരത്തിലും വിജയം നേടാനായില്ല. ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ പോയിന്റ് പട്ടികയിലെ 10ാം സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായി മുംബൈ സമനില സമ്മതിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കുവച്ചത്.

30ാം മിനിറ്റില്‍ അഹമ്മദ് ജാഹുവിന്റെ പെനല്‍റ്റി ഗോളില്‍ മുംബൈയായിരുന്നു കളിയില്‍ ആദ്യം മുന്നിലെത്തിയത്. പക്ഷെ 79ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദ് നേടിയ ഗോളില്‍ നോര്‍ത്ത്ഈസ്റ്റ് സമനില കൈക്കലാക്കുകയായിരുന്നു. കളി വിജയിക്കാനായില്ലെങ്കിലും പോയിന്റ് പട്ടികയില്‍ മുംബൈ നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അഞ്ചാംസ്ഥാനത്തായിരുന്ന അവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഡിസംബര്‍ 15നു ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേയാണ് മുംബൈ അവസാനായി ലീഗില്‍ ജയിച്ചത്. അന്നു എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈയുടെ വിജയം. പിന്നീട് കളിച്ച ആറു മല്‍സരങ്ങൡ മൂന്നെണ്ണത്തില്‍ വീതം സമനിലയും തോല്‍വിയും അവര്‍ വഴങ്ങുകയായിരുന്നു.

2

മുംബൈ- നോര്‍ത്ത്ഈസ്റ്റ് പോരാട്ടത്തില്‍ ഇരുടീമുകളും വിജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് തന്നെ പോരാടി. മല്‍സരത്തില്‍ ഒരുപടി മുന്നില്‍ നോര്‍ത്ത്ഈസ്റ്റായിരുന്നു. അവര്‍ വിജയമര്‍ഹിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ആക്രമണാത്മ ഫുട്‌ബോള്‍ പുറത്തെടുത്ത അവര്‍ പലപ്പോഴും മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തി. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കില്‍ 3-1നെങ്കിലും നോര്‍ത്ത്ഈസ്റ്റ് ജയിക്കേണ്ടതായിരുന്നു. പക്ഷെ രണ്ടു തവണ ഒരു ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി വിഫലമായി. ഗോള്‍കീപ്പര്‍ മുഹമ്മദ് നവാസിന്റെ തകര്‍പ്പനൊരു സേവും അവര്‍ക്കു ഗോള്‍ നിഷേധിച്ചു. സമനില ഗോള്‍ വഴങ്ങിയ ശേഷം അവസാന മിനിറ്റുകളില്‍ വിജയഗോളിനായി മുംബൈ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നോര്‍ത്ത്ഈസ്റ്റ് ഗോളി സുഭാശിഷ് റോയിയുടെ രണ്ടു തകര്‍പ്പന്‍ സേവുകളില്‍ അവര്‍ നിരാശരായി.

30ാം മിനിറ്റില്‍ മുംബൈ താരം വിക്രമിനെ ബോക്‌സിനകത്തു ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നോര്‍ത്ത്ഈസ്റ്റിനെതിരേ പെനല്‍റ്റി. ത്രൂബോള്‍ പിടിച്ചെടുത്ത് അകത്തേക്കു കയറിയ വിക്രമിനെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ നോര്‍ത്ത്ഈസ്റ്റ് താരം മഷൂര്‍ ഷെരീഫ് വലിച്ചിടുകയായിരുന്നു. പക്ഷെ അതു പെനല്‍റ്റി അര്‍ഹിച്ചിരുന്നോയെന്നത് സംശയകരമാണ്. മുംബൈയ്ക്കു വേണ്ടി കിക്കെടുത്ത ജാഹു അനായാസം വല കുലുക്കിയതോടെ മുംബൈ 1-0നു മുന്നിലെത്തി. 44ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മുംബൈയുടെ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബ്രാഡന്‍ ഇന്‍മാന്‍ പാഴാക്കി. ബോക്‌സിനകത്തു നിന്നും ഇന്‍മാന്‍ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഫസ്റ്റ് പോസ്റ്റിനു തൊട്ടരികില്‍ കൂടി അവിശ്വസനീമാം വിധം പുറത്തുപോവുകയായിരുന്നു.

79ാം മിനിറ്റില്‍ സെറ്റ് പീസിനൊടുവില്‍ ലഭിച്ച ബോളില്‍ നിന്നായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ സമനില ഗോള്‍. വലതുമൂലയില്‍ നിന്നുള്ള നോര്‍ത്ത്ഈസ്റ്റിന്റെ കോര്‍ണര്‍ കിക്ക് മുംബൈ ക്ലിയര്‍ ചെയ്‌തെങ്കിലും അത് ബോക്‌സിനു പുറത്തുനിന്ന നോര്‍ത്ത്ഈസ്റ്റ് താരത്തിനാണ് ലഭിച്ചത്. ഇടതു വിങിലൂടെ കയറിയ ഇര്‍ഷാദിന് അദ്ദേഹം പാസ് ചെയ്തു. ഇര്‍ഷാദിന്റെ ഫസ്റ്റ് ടൈം ഷോട്ട് സെക്കന്റ് പോസ്റ്റിന് അരികിലൂടെ വലയില്‍ കയറിയപ്പോള്‍ ഗോളി നിസ്സഹായനായി.

Story first published: Tuesday, January 25, 2022, 22:52 [IST]
Other articles published on Jan 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+