Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: എടിക്കെയെ തരിപ്പണമാക്കി ചാംപ്യന്‍മാര്‍, മുംബൈയുടെ വിജയം 5-1ന്

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 14ാമത്തെ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കു വമ്പന്‍ ജയം. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ കളിയില്‍ മുന്‍ ജേതാക്കളായ എടിക്കെ മോഹന്‍ ബഗാനെ മുംബൈ വാരിക്കളയുകയായിരുന്നു. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കയിരുന്നു മുംബൈയുടെ വിജയം. ഇരട്ടഗോളുകള്‍ വിക്രം സിങാണ് മുംബൈയുടെ ഹീറോ. നാല്, 25 മിനിറ്റുകളിലാണ് വിക്രം വല കുലുക്കിയത്. ഐഗര്‍ ആംഗ്യുലോ (38), മൊര്‍ത്താദ ഫാള്‍ (47), ബിപില്‍ സിങ് (52) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. എടിക്കെയുടെ ആശ്വാസഗോള്‍ 60ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസിന്റെ വകയായിരുന്നു.

തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി മുന്നേറിയ എടിക്കെയ്ക്കു നേരിട്ട ആദ്യ തോല്‍വിയാണിത്. ഈ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു എടിക്കെ. എന്നാല്‍ മുംബൈയ്‌ക്കെതിരായ ദയനീയ തോല്‍വിയോടെ അവര്‍ക്കു ഒന്നാംസ്ഥാനം നഷ്ടമായി. നാലാംസ്ഥാനത്തേക്കാണ് എടിക്കെ വീണത്. മുംബൈയാവട്ടെ മിന്നുന്ന ജയത്തോടെ തലപ്പത്തേക്കു കയറുകയും ചെയ്തു.

2

തുടക്കം മുതല്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച മുംബൈയ്‌ക്കെതിരേ എടിക്കെയ്ക്കു മറുപടിയില്ലായിരുന്നു. അവരുടെ പ്രതിരോധക്കോട്ട തകര്‍ത്ത് മുംബൈ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ വല കുലുക്കിയ മുംബൈ നയം വ്യക്തമാക്കിയിരുന്നു. വലതു വിങിലൂടെ പറന്നെത്തി ബിപില്‍ സിങ് ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ് ഇടതു മൂലയില്‍ നിന്നും വിക്രം ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു.

25ാം മിനിറ്റില്‍ വിക്രം വീണ്ടും നിറയൊഴിച്ചു. ആദ്യ ഗോളിനു ഏറെക്കുറെ സമാനമായിരുന്നു ഈ ഗോളും. പ്ലേസിങില്‍ മാത്രമായിരുന്നു വ്യത്യാസം. ഇടതു വിങില്‍ നിന്നു തന്നെയായിരുന്നു ഇത്തവണയും ഗോളില്‍ നിന്നുള്ള ക്രോസ് വന്നത്. ബോക്‌സിനുള്ളില്‍ തക്കം പാര്‍ത്തുനിന്ന വിക്രം മുന്നോട്ട് ഡൈവ് ചെയ്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെയാണ് പന്ത് വലയിലേക്കു വീണത്. എടിക്കെ താരങ്ങള്‍ വിക്രമിനെതിരേ ഹാന്റ് ബോളിനായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.

3

38ാം മിനിറ്റില്‍ മുംബൈ ലീഡ് 3-0 ആക്കി ഉയര്‍ത്തി. മൊര്‍ത്താദ ഫാള്‍ ഹെഡ്ഡറിലൂടെ നല്‍കിയ ബോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ആംഗ്യുലോ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. ഒന്നാംപകുതിയില്‍ 3-0ന്റെ മികച്ച ലീഡുമായാണ് മുംബൈ കളംവിട്ടത്.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാനുള്ള എടിക്കെയുടെ പ്രതീക്ഷകള്‍ക്കു ആദ്യ മിനിറ്റില്‍ തന്നെ തിരിച്ചടി നേരിട്ടു. 46ാം മിനിറ്റില്‍ എടിക്കെ താരം ദീപക് താംഗ്രി നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ എടിക്കെയുടെ അംഗസംഖ്യ പത്തായി ചുരുങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ഫാള്‍ മുംബൈയുടെ നാലാം ഗോള്‍ കണ്ടെത്തി. ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ അഹമ്മദ് ജാഹുവിന്റെ ഫ്രീകിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫാള്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ മുംബൈ അഞ്ചാമത്തെ ഗോളും നിക്ഷേപിച്ചു. ബിപിങ് സിങാണ് തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടത്.

Story first published: Wednesday, December 1, 2021, 21:40 [IST]
Other articles published on Dec 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+