Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: മലയാളി മുത്താണ്! അന്നു റാഫി, ഇന്നു രാഹുല്‍; പക്ഷെ വിധിയില്‍ മാറ്റമില്ല

1

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഫൈനലില്‍ മലയാളിയില്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന് എന്ത് ആഘോഷം? അതു ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കെപി രാഹുല്‍. ഹൈദരാബാദ് എഫ്‌സിക്കെതിരായ ആവേശകരമായ കലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത് രാഹുലായിരുന്നു. കിടിലനൊരു ലോങ്‌റേഞ്ചറില്‍ നിന്നായിരുന്നു താരത്തിന്റെ സൂപ്പര്‍ ഗോള്‍. 68ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയെ നിസ്സഹായനാക്കിയത്. അതു ഗോളാവുമെന്ന് രാഹുല്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം കട്ടിമണിയുടെ കൈകളിലേക്കു കൃത്യമായാണ് ബോള്‍ വന്നത്. എന്നാല്‍ അതു കട്ടിമണിയുടെ കൈകളില്‍ നിന്നം വഴുതി വലയിലേക്കു കയറുകയായിരുന്നു.

ഈ ഗോളോടെ വമ്പനൊരു നേട്ടത്തിനും രാഹുല്‍ അവകാശിയായിരിക്കുകയാണ്. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയ രണ്ടാമത്തെ മലയാളി താരമായി അദ്ദേഹം മാറി. നേരത്തേ കാസര്‍കോഡുകാരനായ മുഹമ്മദ് റാഫിക്കു മാത്രം അവകാശപ്പെട്ട നേട്ടമായിരുന്നു ഇത്. 2016ലെ ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരേയായിരുന്നു റാഫി വല കുലുക്കിയത്. അന്നു കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 37ാം മിനിറ്റിലായിരുന്നു റാഫി വലകുലുക്കിയത്.

2

2016ലെ ഫൈനലില്‍ റാഫിയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സായിരുന്നു ആദ്യം മുന്നിലെത്തിയത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല. ഹൈദരാബാദിനെതിരേയും രാഹുലിന്റെ ഗോളില്‍ മഞ്ഞപ്പട ആദ്യം ലക്ഷ്യം കാണുകയായിരുന്നു. 2016ല്‍ 0-1നു പിന്നിട്ടുനിന്ന ശേഷം ഗോള്‍ മടക്കിയ കൊല്‍ക്കത്ത കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടിയിരുന്നു. തുടര്‍ന്നു ഷൂട്ടൗട്ടില്‍ 4-3നു ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. ഈ ഫൈനലിലും ഹൈദരാബാദ് ഗോള്‍ മടക്കിയതോടെ കളി 1-1നു അവസാനിക്കുകയും തുടര്‍ന്ന് എക്‌സ്ട്രാ ടടൈമിലേക്കു നീളുകയും ചെയ്യുകയായിരുന്നു.

അന്നത്തെ ഫൈനല്‍ പോലെ തന്നെ ഇത്തവണയും ഷൂട്ടൗട്ട് വേണ്ടി വരികയും ബ്ലാസ്‌റ്റേഴ്‌സിന് ഒരിക്കല്‍ക്കൂടി കപ്പിനരികെ കാലിടറുകയുമായിരുന്നു. 3-1നാണ് ഇത്തവണ ഹൈദരാബാദിനോടു ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഷൂട്ടൗട്ടില്‍ ഒരേയൊര കിക്ക് മാത്രമേ കൊമ്പന്‍മാര്‍ക്കു ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. ആയുഷ് അധികാരിയായിരുന്നു മഞ്ഞപ്പടയുടെ ഒരേയൊരു ഗോള്‍ സ്‌കോറര്‍. മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ ഹൈദരാബാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തടുത്തിടുകയായിരുന്നു. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലിനു ഒരു സേവ് പോലും നടത്താനായില്ല. ജാവിയര്‍ സിവെയ്‌റോ ഷോട്ട് പുറത്തേക്കടിച്ച് പാഴാക്കിയത് മാത്രമാണ് ഹൈദരാബാദിന്റെ ഏക നിരാശ.

3

2016ലെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ബ്ലാസ്റ്റേഴള്‌സിനെ കൊല്‍ക്കത്ത കീഴടക്കിയത്. ജര്‍മെന്‍, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ കിക്കുകള്‍ ഗോളാക്കിയപ്പോള്‍ എന്‍ഡോയെ, ഹെങ്‌ബേര്‍ട്ട് എന്നിവര്‍ പെനല്‍റ്റി പാഴാക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി ഇയാന്‍ ഹ്യൂം ആദ്യ കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ദൗത്തി, ഫെര്‍ണാണ്ടസ്, ലാറ, രാജ എന്നിവര്‍ പെനല്‍റ്റി ഗോളാക്കിയതോടെ അവര്‍ കിരീടം കൈക്കലാക്കുകയായിരുന്നു.,

Story first published: Sunday, March 20, 2022, 23:20 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+