For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: അവസരങ്ങള്‍ തുലച്ച് ബ്ലാസ്റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റുമായി സമനില മാത്രം

ആദ്യ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ പുതിയ സീസണിലെ ആദ്യ വിജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. സീസണിലെ രണ്ടാമത്തെ കളിയിലും മഞ്ഞപ്പടയ്ക്കു വിജയം കൊയ്യാനായില്ല. നോര്‍ത്ത് ഈസ്റ്റ് ഈസ്റ്റ് യുനൈറ്റഡുമായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില സമ്മതിക്കുകയായിരുന്നു. ലഭിച്ച ഗോളവസരങ്ങള്‍ തുലച്ചതാണ് കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു അര്‍ഹിച്ച വിജയം നിഷധിച്ചത്. മൂന്നോളം സുവര്‍ണാവസരങ്ങളാണ് രണ്ടു പകുതിയിലുമായി ബ്ലാസറ്റേഴ്‌സിനു വീണു കിട്ടിയത്. പക്ഷെ ഇവയെല്ലാം പാഴാക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യത്തെ ഗോള്‍രഹിത സമനില കൂടിയാണിത്. നേരത്തേ ആദ്യ കളിയില്‍ മുന്‍ ജേതാക്കളായ എടിക്കെ മോഹന്‍ ബഗാനോടു രണ്ടിനെതിരേ നാലു ഗോളുകളുടെ വന്‍ പരാജയം ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെപ്പോലെ നോര്‍ത്ത് ഈസ്റ്റും ആദ്യ കളിയില്‍ പരാജയമേറ്റു വാങ്ങിയ ശേഷമാണ് ഈ മല്‍സരത്തിലിറങ്ങിയത്. അതുകൊണ്ടു തന്നെ ആദ്യപകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് ഇരുടീമുകളും സ്വീകരിച്ചത്. തുറന്ന ആക്രമണങ്ങള്‍ രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നും കണ്ടില്ല. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ സമയവും മധ്യനിരയില്‍ തന്നെയായിരുന്നു. ഒന്നാംപകുതിയിലെ ഏറ്റവും മികച്ച ഗോളവസരം ലഭിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. 36ാം മിനിറ്റിലായിരുന്നു ഇത്. എന്നാല്‍ ജോര്‍ജ് ഡയസിനു ഇതു ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

2

നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരം പ്രൊവാറ്റില്‍ നിന്നും അഡ്രിയാന്‍ ലൂന ബോള്‍ റാഞ്ചിയെടുത്ത ബോള്‍ നേരെ ബോക്‌സിനു തൊട്ടരികില്‍ നിന്ന ഡയസിന്റെ കാലില്‍. ബോളുമായി മുന്നേറിയ ഡയസ് തടയാനെത്തിയ പ്രതിരോധഭടനെയും വെട്ടിച്ച് ഗോളിലേക്ക് അടുത്തു. മുന്നില്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് മാത്രം. പക്ഷെ ഡയസിന്റെ ഗ്രൗണ്ട് ഷോട്ട് ലക്ഷ്യം കാണാതെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് 1-0നു മുന്നിലെത്തേണ്ട നിമിഷമായിരുന്നു ഇത്.

28ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു കളിയില്‍ ഗോള്‍കീപ്പറെ ആദ്യമായി പരീക്ഷിച്ചത്. ഇടതു മൂലയില്‍ നിന്നും ഹെര്‍നന്‍ സന്റാനയുടെ കോര്‍ണര്‍ കിക്ക് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ചാടിയുയര്‍ന്ന് കുത്തിയകറ്റി അപകടമൊഴിവാക്കി. നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ പന്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പഴുതച്ച പ്രതിരോധമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ പന്ത് ക്ലിയര്‍ ചെയ്‌തോടെ നോര്‍ത്ത് ഈസ്റ്റ് നിസ്സഹായരായി.

3

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ശ്രമത്തോടെയായിരുന്നു രണ്ടാം പകുതിക്ക് ചൂട് പിടിച്ചത്. പക്ഷെ 51ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പാഴാക്കി. അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ വലതു വിങിലൂടെ വിന്‍സി ബരെറ്റോ നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സില്‍ പറന്നെത്തി. വലതു മൂലയില്‍ നിന്നും ബരെറ്റോ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസിനെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേ സഹലിനുണ്ടായിരുന്നുള്ളൂ. പക്ഷെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സഹലിന്റെ താഴ്ന്ന ഷോട്ട് ഇടതു പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പാഞ്ഞു. മൂന്നു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ ശ്രമം. ഇത്തവണ വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ബോക്‌സിനകത്തു നിന്നുമ ജോര്‍ജ് ഡയസ് പരീക്ഷിച്ച കര്‍ലിങ് ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

നിശ്ചിത സമയം തീരാന്‍ ഏഴു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു വിജയഗോള്‍ കുറിക്കാന്‍ മറ്റൊരു സുവര്‍ണാവസരം. ഇത്തവണ പക്ഷെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷിനെ കീഴടക്കാനായില്ല. നിഷു കുമാര്‍ നല്‍കിയ മനോഹരമായ ക്രോസില്‍ അല്‍വാറോ വാസ്‌ക്വസിന്റെ ഗോളെന്നുറപ്പായിരുന്ന കിടിലന്‍ ഹെഡ്ഡര്‍ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് സുഭാശിഷ് റോയ് കുത്തിയകറ്റി.

Story first published: Thursday, November 25, 2021, 21:42 [IST]
Other articles published on Nov 25, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+