Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ് പാളി, ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി

1

വാസ്‌കോ: 18 ദിവസങ്ങളുടെ ബ്രേക്കിനു ശേഷം ഐഎസ്എല്ലിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മടങ്ങിവരവ് പരാജയത്തില്‍ കലാശിച്ചു. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സി എതിരില്ലാത്ത ഒരു ഗോളിനു മഞ്ഞപ്പടയെ വീഴ്ത്തുകയായിരുന്നു. 56ാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ റോഷന്‍ നവോറെം നേടിയ ഗോളാണ് ബെംഗളൂരുവിനു വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്.

നീണ്ട ബ്രേക്കിനു ശേഷമിറങ്ങിയതിന്റെ പ്രശ്‌നങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു. മുന്‍ മല്‍സരങ്ങളിലേതു പോലെ ഒഴുക്കോടെയുള്ള കളി പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. മല്‍സരത്തില്‍ മികച്ചുനിന്നത് ബെംഗളൂരു തന്നെയായിരുന്നു. ഒരുപാട് ഗോളവസരങ്ങള്‍ അവര്‍ക്കു ഇരുപകുതികളിലും ലഭിച്ചു. പക്ഷെ അതില്‍ ഒന്നു മാത്രമേ അവര്‍ക്കു ഗോളാക്കി മാറ്റാനായുള്ളു. മറുഭാഗത്ത് ചുരുക്കം ചില ഗോളവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനു സൃഷ്ടിച്ചെടുക്കാനായത്.

2

ബെംഗളൂരുവിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. വളരെ അഗ്രസീവ് ഫുട്‌ബോളായിരുന്നു അവര്‍ പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. എങ്കിലും പന്തിനുമേല്‍ കൂടുതല്‍ ആധിപത്യം ബെംഗളൂരുവിനായിരുന്നു. 10ാം മിനിറ്റില്‍ സെറ്റ് പീസിലൂടെ ബെംഗളൂരുവിന് ലീഡ് നേടാന്‍ മികച്ചൊരു അവസരം. ബോക്‌സിനു പുറത്തു വച്ച് സെന്ററില്‍ നിന്നും അവര്‍ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ഛേത്രിയാണ് കിക്കെടുത്തത്. ഇതു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതിലിനു മുകളിലൂടെ പോയെങ്കിലും ഗോളിക്കു വെല്ലുവിളിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.

17ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു ലീഡ് നേടാന്‍ നല്ലൊരു അവസരം. അഡ്രിയാന്‍ ലൂണയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങില്‍ നിന്നും അദ്ദേഹം ബോക്‌സിനകത്തേക്കു മനോഹരമായ ക്രോസ് നല്‍കിയെങ്കിലും അത് കണക്ട് ചെയ്യാന്‍ ആരും തന്നെ സമീപത്തില്ലായിരുന്നു. മൂന്ന് മിനിറ്റിനകം ലീഡ് നേടാനുള്ള സുവര്‍ണാവസരം ബെംഗളൂരു താരം ഡാനിഷ് ഫറൂഖ് നഷ്ടപ്പെടുത്തി. ഇടതു വിങിലൂടെയായിരുന്നു ബെംഗളൂരുവിന്റെ ചടുലമായ മുന്നേറ്റം. പന്തുമായി പറന്നെത്തിയ റോഷന്‍ നവോറെം നല്‍കിയ ത്രൂ ബോള്‍ ഉദാന്ത സിങിന്. ബോക്‌സിനകത്തേക്കു കയറിയ അദ്ദേഹം അതു ഗോളിനു കുറുകെ ക്രോസ് ചെയ്തു. ഛേത്രി ബാക്ക് ഫ്‌ളിക്കിലൂടെ ഫറൂഖിന് മറിച്ചു നല്‍കി. പക്ഷെ ഫറൂഖിന്റെ ദുര്‍ബലമായ ഷോട്ട് പുറത്തേക്കു പോവുകയായിരുന്നു.

3

തുടര്‍ന്നും ഇരുടീമുകളും ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഹൈ പ്രെസിങ് ഗെയിമായിരുന്നു രണ്ടു ടീമുകളും പുറത്തെടുത്തത്. അതുകൊണ്ടു തന്നെ ഏതു നിമിഷവും ഗോള്‍ വീഴുമെത്ത പ്രതീതിയുണ്ടാവുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നത് മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരുവായിരുന്നു. 31ാം മിനിറ്റില്‍ സെറ്റ് പീസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനെ പരീക്ഷിച്ചു. ബോക്‌സിനു പുറത്തു വച്ച് ബൈംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. അല്‍വാറോ വാസ്‌ക്വസാണ് കിക്കെടുത്തത്. വാസ്‌ക്വസിന്റെ കിക്ക് ഗോളിലേക്കു കൃത്യമായിരുന്നു. പക്ഷെ സന്ധു ചാടിയുയര്‍ന്ന് പന്ത് കുത്തിയകറ്റിയതോടെ ബെംഗളൂരു രക്ഷപ്പെട്ടു.

38ാ മിനിറ്റില്‍ ഗോള്‍ലൈന്‍ സേവ് ലീഡ് വഴങ്ങുന്നതില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ഇടതു വിങില്‍ നിന്നും ബെംഗളൂരൂവിന് അനുകൂലമായി കോര്‍ണര്‍ കിക്ക്. റോഷന്റെ കോര്‍ണറില്‍ നിന്നും പ്രിന്‍സ് ഇബാറ ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ഛേത്രിയുടെ കാലിലേക്കു വീണു. പക്ഷെ അദ്ദേഹം ഷോട്ടുതിര്‍ക്കും മുമ്പ് ഗോളിക്കു തൊട്ടുമുന്നില്‍ നിന്ന നിഷു അതു ക്ലിയര്‍ ചെയ്യുകയായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ കലാശിച്ചു.

4

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു കരുതിയെങ്കിലും അതു സംഭവിച്ചില്ല. ബെംഗളൂരു തന്നെ രണ്ടാം പകുതിയിലും മികച്ചുനിന്നു. ബ്ലാസ്റ്റേഴ്‌സാവട്ടെ ആദ്യപകുതിയേക്കാള്‍ മോശം കളിയാണ് രണ്ടാംപകുതിയില്‍ കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്്‌സ് ഗോള്‍മുഖത്ത് ബെംഗളൂരു നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. 56ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച ലീഡും കരസ്ഥമാക്കി. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. ബോക്‌സിനു തൊട്ടുപുറത്തു നിന്നും അപകടകരമായ പൊസിഷനില്‍ ബെംഗളൂരുവിന് ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. റോഷന്റെ മനോഹരമായ ഇടംകാല്‍ ഫ്രീകിക്ക് മുഴുനീളെ ഡൈവ് ചെയ്ത ഗോളി ഗില്ലിന് തൊടാന്‍ പോലും അവസരം കൊടുക്കാതെ വലയില്‍ തുളഞ്ഞുകയറി.

Story first published: Sunday, January 30, 2022, 21:30 [IST]
Other articles published on Jan 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+