Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഹൈദരാബാദ് x ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍, ജയിച്ചിട്ടും എടിക്കെ പുറത്ത്

1

ബാംബൊലിം: ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായി. ഹൈദരാബാദ് എഫ്‌സിയും ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഞായറാഴ്ച ഗോവയില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ കൊമ്പുകോര്‍ക്കുക. ഹൈദരാബാദിന്റെ കന്നി ഫൈനല്‍ പ്രവേശനം കൂടിയാണിത്. രണ്ടാംപാദ സെമിയില്‍ മുന്‍ ജേതാക്കളും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ എടിക്കെ മോഹന്‍ ബഗാനോടു ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റിട്ടും ആദ്യപാദത്തില്‍ നേടിയ 3-1ന്റെ മിന്നുന്ന വിജയം ഹൈദരാബാദിനു ഫൈനലിലേക്കു വഴി തുറക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 3-2നാണ് ഹൈദരാബാദ് മുന്നേറിയത്. രണ്ടാംപാദം 2-0നു വിജയിച്ചിരുന്നെങ്കില്‍ ഇരുപാദങ്ങളിലുമായുള്ള സ്‌കോര്‍ 3-3നു തുല്യമാക്കാനും കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടാനും എടിക്കെയ്ക്കാവുമായിരുന്നു. പക്ഷെ ഒരു ഗോളിനു അവര്‍ക്കു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

2

ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ രണ്ടാം പകുതിയിലാണ് എടിക്കെയുടെ വിജയഗോള്‍ പിറന്നത്. 79ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് എടിക്കെയ്ക്കു ജയം സമ്മാനിച്ചത്. ഇടതു വിങില്‍ നിന്നും ലിസ്റ്റണ്‍ കൊളാസോ ബോക്‌സിനു കുറുകെ വന്ന ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൃഷ്ണ മനോഹരമായ വോളിയിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ഹൈദരാബാദിനെതിരേ കളിയിലുടനീളം എടിക്കെയായിരുന്നു മികച്ച ടീം. മികച്ച മാര്‍ജിനില്‍ വിജയിക്കുന്നതിനായി അവര്‍ കിണഞ്ഞു പരിശ്രമിക്കുക തന്നെ ചെയ്തു.മറുഭാഗത്ത് ഹൈദരാബാദിന്റെ പ്രകടനം സ്ഥിരം നിലവാരത്തിനൊത്തുയര്‍ത്തിയിരുന്നില്ല. ജയിക്കുന്നതിനേക്കാള്‍ കളി സമനിലയിലാക്കി ഫൈനലിലേക്കു മുന്നേറുകയെന്ന ഗെയിം പ്ലാനാണ് അവര്‍ പരീക്ഷിച്ചത്. ഹൈദാബാദ് ഡിഫന്‍സീവ് ഗെയിം സെമ ഫൈനലിന്റെ രസം കെടുത്തുകയും ചെയ്തു. മറുഭാഗത്ത് ഒരുപാട് ഗോളവസരങ്ങള്‍ എടിക്കെയ്ക്കു ലഭിച്ചു. പക്ഷെ ഒെേരയൊരു ഗോള്‍ മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം എടിക്കെ ബഹുദൂരം മുന്നിലായിരുന്ന അവര്‍ 58 ശതമാനം പന്ത് കൈവശം വയ്ക്കുകയും 29 ഷോട്ടുകള്‍ പരീക്ഷിക്കുകയും ചെയ്തു. ഇതില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകള്‍ തൊടുത്ത ഹൈദരാബാദിന്റെ രണ്ടെണ്ണമായിരുന്നു ഗോളാവേണ്ടിയിരുന്നത്.

3

31ാം മിനിറ്റിലാണ് എടിക്കെയ്ക്കു ലീഡ് നേടാനുളള ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇടതു വിങിലൂടെ പന്തുമായി മൂന്ന് ഹൈദരാബാദ് താരങ്ങള്‍ക്കു പിടികൊടുക്കാതെ കൊളാസോ പന്തുമായി ബോക്‌സിനകത്തേക്കു കയറി. അപ്പോള്‍ മുന്നില്‍ ഗോളി കട്ടിമണി മാത്രം. ഗ്രൗണ്ട് ഷോട്ടാണ് കൊളാസോ പരീക്ഷിച്ചത്. ഇതു മുന്നോട്ടു സ്ലൈഡ് ചെയ്ത ഹൈദരാബാദ് താരത്തിന്റെയും തുടര്‍ന്ന് ഗോളി കട്ടിമണിയുടെയും കാലില്‍ തട്ടിയ ശേഷം പുറത്തേക്കു പോവുകയായിരുന്നു.

34ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ഹൈദരാബാദിന്റെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം അനികേത് ജാദവ് പാഴാക്കി. ഇടതു മൂലയില്‍ നിന്നുള്ള യാസിര്‍ മുഹമ്മദിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജാദവിന്റെ തലയിലേക്കു കൃത്യമായി തന്നെയാണ് വന്നത്. അദ്ദേഹത്തിനു ഇതിനെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ അഞ്ചു വാര മാത്രം അകലെ നിന്നും ജാദവിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.

Story first published: Wednesday, March 16, 2022, 22:03 [IST]
Other articles published on Mar 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+