For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ചാംപ്യന്‍മാര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഷോക്ക്, മുംബൈയെ 3-0ന് മുക്കി

വാസ്‌ക്വസാണ് ഹീറോ ഓഫ് ദി മാച്ച്

1

ഫ്‌റ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റിക്കു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഷോക്ക്. ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മുംബൈയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ മുക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി സീസണിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളൊന്ന് തങ്ങളുടെ പേരില്‍ കുറിക്കുകയായിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് (27ാം മിനിറ്റ്), അല്‍വാറോ വാസ്‌ക്വസ് (47), പെരേര ഡയസ് (51) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുംബൈയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സ് വിജയം ആഘോഷിച്ചത്.

ബോള്‍ പൊസെഷനില്‍ മുംബൈയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഗോള്‍ ഷോട്ടുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മേല്‍ക്കൈ. 56 ശതമാനമാണ് മുംബൈ പന്ത് കൈവശം വച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ബോള്‍ പൊസെഷന്‍ 44 ശതമാനവുമായിരുന്നു. മഞ്ഞപ്പട ഗോളിലേക്കു 14 ഷോട്ടുകളാണ് തൊടുത്തത്. ഇതില്‍ ആറെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. മുംബൈയുടെ 13 ഷോട്ടുകളില്‍ വെറും രണ്ടെണ്ണം മാത്രമേ ഓണ്‍ ടാര്‍ജറ്റുണ്ടായിരുന്നുള്ളൂ.

2

മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. രണ്ടാം പകുതിയില്‍ മൊര്‍ത്താദ ഫാള്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായ ശേഷം 10 പേരായി മുംബൈ ചുരുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിനു പല ഗോളവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ അവ ഗോളാക്കി മാറ്റാനായില്ല. ഇവ മുതലാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് അഞ്ചു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുമായിരുന്നു. ഈ ജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. തോറ്റെങ്കിലും 15 പോയിന്റോടെ മുംബൈ തലപ്പത്ത് തന്നെ തുടരുകയാണ്. തൊട്ടു പിറകിലുള്ള മൂന്നു ടീമുകള്‍ക്കും 11 പോയിന്റ് വീതമാണുള്ളത്.

4

തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമായിരുന്നു രണ്ടു ടീമുകളും കാഴ്ചവച്ചത്. 11ാം മിനിറ്റില്‍ വാസ്‌ക്വസിലൂടെ മഞ്ഞപ്പടയ്ക്കു അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചു. പക്ഷെ വാസ്‌ക്വസിന്റെ ഗോളെന്നുറപ്പായിരുന്ന തകര്‍പ്പന്‍ ഷോട്ട് ലതു വശത്തേക്കു ഡൈവ് ചെയ്ത് ഗോളി മുഹമ്മദ് നവാസ് രക്ഷപ്പെടുത്തുകയായിരുന്നു. മുംബൈ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി വിഫലമായി. 27ാം മിനിറ്റില്‍ സഹലിന്റെ വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ജോര്‍ജ് ഡയസ് ബോക്‌സിനകത്തു വച്ച് നല്‍കിയ മൈനസ് പാസ് കിടിലനൊരു ഫസ്റ്റ് ടൈം വോളിയിലൂടെ സഹല്‍ വലയിലേക്കു തൊടുത്തു. ഗോളി ഡൈവ് ചെയ്‌തെങ്കിലും ബോള്‍ അപ്പോഴേക്കും വലയില്‍ തുളഞ്ഞു കയറിയിരുന്നു. മുംബൈ ഗോള്‍ മടക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

3

രണ്ടാംപകുതിയാരംഭിച്ച് രണ്ടു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് മുംബൈയ്ക്കു അടുത്ത പ്രഹരവുമേകി. വീണ്ടുമൊരു മനോഹരമായ ഗോളാണ് മുംബൈയെ ഞെട്ടിച്ചത്. ജീക്‌സണ്‍ വലതു ഭാഗത്തു നിന്നും ബോക്‌സിലേക്കു നല്‍കിയ ക്രോസ് തകര്‍പ്പനൊരു സൈഡ് വോളിയിലൂടെ വാസ്‌കസ് വലയിലേക്കു അടിച്ചുകയറ്റി. അങ്ങനെയൊരു ഷോട്ട് മുംബൈ ഗോളിയോ പ്രതിരോധ താരങ്ങളോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു എല്ലാം സംഭവിച്ചത്. മൂന്നു മിനിറ്റിനകം മുംബൈയുടെ സമനില പ്രതീക്ഷകള്‍ക്കു അടുത്ത തിരിച്ചടിയേറ്റു. മൊര്‍ത്താത ഫാളിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും നല്‍കിയതോടെയായിരുന്നു ഇത്. പിന്നാലെയൊരു പെനല്‍റ്റിയും ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചു. പന്തുമായി കുതിച്ചെത്തിയ ഡയസിനെ ബോക്‌സനികത്തു വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഫാളിന് റെഡ് കാര്‍ഡും ബ്ലാസ്റ്റേഴ്‌സിനു പെനല്‍റ്റിയും ലഭിച്ചത്. ഡയസ് പെനല്‍റ്റി വളരെ അനായാസം ഗോളാക്കുകയും ചെയ്തു.

Story first published: Sunday, December 19, 2021, 22:04 [IST]
Other articles published on Dec 19, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+