Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഒരടിയില്‍ ഈസ്റ്റ് ബംഗാളിനെ തീര്‍ത്തു, ബ്ലാസ്‌റ്റേഴ്‌സ് ടോപ്പ് ത്രീയില്‍

1

വാസ്‌കോ: ഐഎസ്എല്ലിലെ 91ാം റൗണ്ട് മല്‍സരത്തില്‍ എസ്‌സി ഈസ്റ്റ് ബംഗാളിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയം. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയില്‍ ഏകപക്ഷീമായ ഒരു ഗോളിനാണ് ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാംപകുതി നാലാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍. സെറ്റ് പീസാണ് കേരളത്തിനു വിജയ ഗോള്‍ സമ്മാനിച്ചത്. എനെസ് സിപോവിച്ചാണ് ഹെഡ്ഡറിലൂടെ ടീമിന്റെ വിജയ ഗോളിന് അവകാശിയായത്.

ഇതോടെ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ മടങ്ങിയെത്തുകയും ചെയ്തു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടു ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മഞ്ഞപ്പട തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ബംഗാളിനെതിരേ നേടിയ നിര്‍ണായക ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല ലീഗില്‍ ആറാംസ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഒറ്റയടിക്കു ടോപ്പ് ത്രീയിലേക്കു കയറുകയും ചെയ്തു. 26 പോയിന്റോടെ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

2

ബ്ലാസ്‌റ്റേഴ്‌സും ബംഗാളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനു ലീഡ് നേടാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഒന്നു പോലും മുതലാക്കാനായില്ല. ചിലത് ഗോളിയുടെ കൈകളിലൊതുങ്ങിയപ്പോള്‍ ചിലതാവട്ടെ ബംഗാള്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ബംഗാളും ചില കൗണ്ടര്‍ അറ്റാക്കുകളിലുടെ ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

3

ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ അവര്‍ ആദ്യ ഗോള്‍ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇതു ബ്ലാസ്‌റ്റേഴ്‌സ് ക്ലിയര്‍ ചെയ്യുകയായിരുന്നു. 17ാം മിനിറ്റില്‍ അല്‍വാറോ വാസ്‌ക്വസിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ഗോള്‍കീപ്പറെ പരീക്ഷിച്ചത്. അഡ്രിയാന്‍ ലൂണ ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസില്‍ നിന്നും വാസ്‌കസ് ഡൈവിങ് ഹെഡ്ഡറാണ് പരീക്ഷിച്ചത്. പക്ഷെ ഇതു നോരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 26ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത നീക്കവും ഗോളി വിഫലമാക്കി. വലതു മൂലയില്‍ നിന്നുള്ള ലാല്‍താംഗ ക്വാള്‍റിങിന്റെ കോര്‍ണറില്‍ നിന്നും ബോക്‌സിനകത്തു വച്ച് ജീക്‌സണ്‍ സിങ് തൊടുത്ത ഹെഡ്ഡര്‍ നേരെ ഗോളിയുടെ കൈകളില്‍ അവസാനിച്ചു.

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളില്‍ അപകടകരമായ ചില നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ബംഗാള്‍ സമ്മര്‍ദ്ദത്തിലാക്കി. ഭാഗ്യം കൊണ്ടു മാത്രമാണ് ലീഡ് വഴങ്ങാതെ രക്ഷപ്പെട്ടത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി കളിയില്‍ പിടിമുറുകയായിരുന്നു ബ്ലാസ്റ്റേഴിസിന്റെ തന്ത്രം. കലി പുനരാരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ ഇതിനു ഫലം കാണുകയും ചെയ്തു. വലതു മൂലയില്‍ നിന്ന് ലാല്‍താംഗ ഖാല്‍റിങ് തൊടുത്ത കോര്‍ണര്‍ കിക്ക് സെക്കന്റ് പോസ്റ്റിനരികെ നിന്ന സിപോവിച്ചിലേക്കാണ് വന്നത്. മൂന്ന് ബംഗാള്‍ താരങ്ങള്‍ക്കു മുകളിലൂടെ ഉയര്‍ന്നു ചാടി അദ്ദേഹം തൊടുത്ത ഹെഡ്ഡര്‍ വലയില്‍ കയറിപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു. ഒരു പെര്‍ഫെ്ക്ട് ഹെഡ്ഡറെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍ കൂടിയായിരുന്നു ഇത്.

Story first published: Monday, February 14, 2022, 21:54 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+