Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: കൊടുങ്കാറ്റായി ബ്ലാസ്‌റ്റേഴ്‌സ്- മുംബൈയ്ക്ക് പിറകെ ചെന്നൈയും കടപുഴകി, അതേ സ്‌കോര്‍!

1

വാസ്‌കോ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ മുംബൈ സിറ്റിയുടെ കഥ കഴിച്ച ബ്ലാസ്റ്റേഴ്‌സ് തുടരെ രണ്ടാമത്തെ വിജയവും കൊയ്തു. മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ഇത്തവണ മഞ്ഞപ്പട സ്തബ്ധരാക്കിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയുടെ കഥ കഴിച്ചത്.

ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ചെന്നൈയെ തരിപ്പണമാക്കുകയായിരുന്നു. പെരേര ഡയസ് (ഒമ്പതാം മിനിറ്റ്), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് (38), അഡ്രിയാന്‍ ലൂണ (79) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം 12 പോയിന്റാണ്് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയ്ക്കു ഗോള്‍ നേടാനുള്ള ഒരു പഴുതും അനുവദിച്ചില്ല. ഗോളിലേക്കു 14 ഷോട്ടുകളാണ് ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിച്ചത്. ഇവയില്‍ ആറും ഓണ്‍ ടാര്‍ജറ്റായിരുന്നു. ചെന്നൈയാവട്ടെ ആറു ഷോട്ടുകളാണ് പരീക്ഷിച്ചതെങ്കിലും ഒന്നു പോലും ഓണ്‍ ടാര്‍ജറ്റായിരുന്നില്ല. ബോള്‍ പൊസെഷനിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. അവര്‍ 52 ശതമാവും ചെന്നൈ 48 ശതമാനവുമാണ് പന്ത് കൈവശം വച്ചത്.

2

അറ്റാക്കിങ് ഗെയിം കാഴ്ചവച്ച മഞ്ഞപ്പട എട്ടാം മിനിറ്റില്‍ തന്നെ ഡയസിലൂടെ ചെന്നൈയെ ഞെട്ടിച്ചു. മൈതാന മധ്യത്തില്‍ നിന്നും ക്വാല്‍റിങ് ചിപ്പ് ചെയ്തു നല്‍കിയ ബോള്‍ ബോക്‌സിനരികില്‍ നിന്നും ഡയസ് പിടിച്ചെടുത്തു. പന്തുമായി ഒറ്റയ്ക്കു വലതു വിങിലൂടെ അകത്തേക്കു കയറിയ ശേഷം സെക്കന്റ് പോസ്റ്റ് ലക്ഷ്യമാക്കി ഡയസ് തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ കയറുകയായിരുന്നു.

ചെന്നൈ തുടര്‍ന്ന് കൂടുതല്‍ സമയം പന്ത് കൈവശം വച്ച് പൊസെഷന്‍ ഗെയിം കളിക്കുന്നതാണ് കണ്ടത്. പക്ഷെ തുറന്ന ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അവരുടെ നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. 25ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി കളിയിലെ ആദ്യത്തെ സേവ് നടത്തി. വ്‌ളാഡിമിര്‍ കോമാന്റെ കോര്‍ണറില്‍ നിന്നും ജര്‍മന്‍പ്രീത് സിങിന്റെ ഹെഡ്ഡര്‍ ഗോളി വലതു വശത്തേക്കു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

38ാം മിനിറ്റില്‍ ചെന്നൈയ്ക്കു അടുത്ത പ്രഹരമേല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ചെന്നൈ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിനു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഗോള്‍. കെയ്ത്ത് ക്ലിയര്‍ ചെയ്ത ബോള്‍ ബോക്‌സിനു പുറത്തു നിന്ന ബ്ലാസ്റ്റേഴ്‌സ് താരത്തിനാണ് ലഭിച്ചത്. വലതു വിങിലൂടെ അകത്തേക്കു കയറിയ സഹലിന് അദ്ദേഹം ത്രൂബോള്‍ നല്‍കി. അകത്തേക്കു ഓടിക്കയറിയ സഹല്‍ തൊടുത്ത ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. പക്ഷെ റീബൗണ്ട് വീണ്ടും സഹലിന്റെ കാലില്‍. ഞൊടിയിടയില്‍ സഹല്‍ അത് വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ ഗോളിയടക്കം ചെന്നൈയുടെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല.

3

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നു. മധ്യനിരയുടെയും പ്രതിരോധനിരയുടെയുമെല്ലാം മികച്ച ഒത്തിണക്കം ഒരിക്കല്‍ക്കൂടി ഈ മല്‍സരത്തിലും കാണാന്‍ സാധിച്ചു. ചെന്നൈ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ അവര്‍ ലോങ്‌റേഞ്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഇവയും പക്ഷെ വിജയിച്ചില്ല. 79ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയ്ക്കു മേല്‍ അവസാനത്തെ ആണിയുമടിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. മികച്ചൊരു നീക്കത്തിനൊടുവില്‍ ലൂണയുടെ ആദ്യ ഷോട്ട് ദുര്‍ബലമായിരുന്നു. ബോക്‌സിനകത്തു നിന്നും ചെന്നൈ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ച ബോള്‍ ബോക്‌സിനകത്തു നിന്നും വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ലൂണ അകത്തേക്കു അടിച്ചുകയറ്റുകയായിരുന്നു.

Story first published: Wednesday, December 22, 2021, 21:40 [IST]
Other articles published on Dec 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+