Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ചെന്നൈയെ മുക്കി ജംഷഡ്പൂര്‍, ലീഗില്‍ രണ്ടാമത്

1

വാസ്‌കോ: ഐഎസ്എല്ലില്‍ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 96ാമത് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി മുക്കി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ ചെന്നൈയെ തരിപ്പണമാക്കിയത്. ഈ വിജയത്തോടെ ജംഷഡ്പൂര്‍ പ്ലേഓഫിന് ഒരുപടി കൂടി അടുത്തപ്പോള്‍ ചെന്നൈയുടെ സാധ്യതകള്‍ക്കു കൂടുതല്‍ മങ്ങലേറ്റു.

ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ ചെന്നൈയുടെ വലയിലെത്തിച്ച് ജംഷഡ്പൂര്‍ വിജയമുറപ്പാക്കിയിരുന്നു. രണ്ടാംപകുതിയില്‍ ഒരു സെല്‍ഫ് ഗോളും ജംഷഡ്പൂരിന്റെ വിജയമാര്‍ജിന്‍ ഉയര്‍ത്തി. റിത്വിക് ദാസ് (23ാം മിനിറ്റ്), ബോറിസ് സിങ് (33), ഡാനിയേല്‍ ചുക്കു (40) എന്നിവരാണ് ജംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. 46ാം മിനിറ്റില്‍ ദീപക് ദേവ്‌റാണിയുടെ സെല്‍ഫ് ഗോള്‍ ജംഷഡ്പൂരിന്റെ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. 62ാം മിനിറ്റില്‍ നെറിയസ് വാല്‍സ്‌കിസ് ചെന്നൈയുടെ ആശ്വാസ ഗോളിനു അവകാശിയാവുകയായിരുന്നു.

ഈ വിജയത്തോടെ ജംഷഡ്പൂര്‍ ലീഗ് പോയിന്റെ പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. ഈ മല്‍സരത്തിനു മുമ്പ് മൂന്നാമതായിരുന്ന അവര്‍ നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന എടിക്കെ മോഹന്‍ ബഗാനെ പിന്തള്ളി ഈ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 32 പോയിന്റുമായി ഹൈദരാബാദ് എഫ്‌സിയാണ് ലീഗില്‍ ഒന്നാമത്. ഒരു പോയിന്റ് മാത്രം പിറകിലായി ജംഷഡ്പൂര്‍ തൊട്ടു പിറകെയുണ്ട്. 30 പോയിന്റാണ് മൂന്നാംസ്ഥാനത്തുള്ള എടിക്കെയ്ക്കുള്ളത്.

23ാം മിനിറ്റിലാണ് ജംഷഡ്പൂര്‍ കളിയില്‍ അക്കൗണ്ട് തുറന്നത്. കോര്‍ണര്‍ കിക്കിനൊടുവിലാണ് അവര്‍ ലക്ഷ്യം കണ്ടത്. ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും പീറ്റര്‍ ഹാര്‍ട്ട്‌ലിയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോള്‍ ലൈനിന് അരികലില്‍ വച്ച് ചെന്നൈ താരം ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് റിത്വിക് വലയിലേക്കു തട്ടിയിടുകയായിരുന്നു. ജംഷഡ്പൂര്‍ അര്‍ഹിച്ച ലീഡ് കൂടിയായിരുന്നു ഇത്. 33ാംമിനിറ്റില്‍ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി.

ഈ ഗോളിനും ചരടുവലിച്ചത് ഗ്രെഗ് സ്റ്റുവേര്‍ട്ടായിരുന്നു. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിനകത്തേക്കു ഓടിക്കയറിയ അദ്ദേഹം രണ്ടു ചെന്നൈ താരങ്ങള്‍ക്കിടയിലൂടെ പന്ത് ക്രോസ് ചെയ്യുകയായിരുന്നു. സ്റ്റുവര്‍ട്ടിന്റെ താഴ്ന്ന ക്രോസ് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ബോറിസിനുണ്ടായിരുന്നുള്ളൂ. ഏഴു മിനിറ്റിനകം ചെന്നൈയുടെ നില കൂടുതല്‍ പരിതാപകരമാക്കിക്കൊണ്ട് ജംഷഡ്പൂര്‍ മൂന്നാമത്തെ ഗോളും കണ്ടെത്തി.

ഗോള്‍കിക്ക് മൈതാന മധ്യത്തില്‍ നിന്നും ജംഷഡ്പൂര്‍ താരം മുന്നോട്ട് ഹെഡ്ഡ് ചെയ്യുകയായിരുന്നു. ലോങ് ഹെഡ്ഡര്‍ നേരെ വീണത് ബോക്‌സിന് തൊട്ടരികില്‍ നിന്ന ചുക്കുവിന്റെ കാലിലേക്കായിരുന്നു. പന്ത് പിടിച്ചെടുത്ത് ഒന്നു ടേണ്‍ ചെയ്ത ശേഷം രണ്ടു ചെന്നൈ താരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഇടംകാല്‍ ഷോട്ടാണ് ചുക്കു പരീക്ഷിച്ചത്. ഇതു വലയുടെ വലതുമൂലയില്‍ കയറുകയും ചെയ്തു.ഗോളി വലതു വശത്തക്കേു ഡൈവ് ചെയ്‌തെങ്കിലും അപ്പോഴക്കേും ബോള്‍ വലയില്‍ ചുംബിച്ചിരുന്നു. 46ാം മിനിറ്റില്‍ ജംഷഡ്പൂര്‍ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. ബോക്‌സിനു പുറത്തു നിന്നും ഗ്രെഗ് സ്റ്റുവര്‍ട്ട് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ചെന്നൈ താരം ദീപക് ദേവ്‌റാണിയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്ക് നിന്നിടത്തു നിന്ന് ഇളകാന്‍ പോലുമായില്ല.

Story first published: Sunday, February 20, 2022, 23:57 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+