Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഒഗ്‌ബെച്ചെയ്ക്കു ഡബിള്‍, ഒഡീഷയ്‌ക്കെതിരേ ഹൈദരാബാദിന്റെ 'ആറാട്ട്'

1

ബാംബൊലിം: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്കെതിരേ ഹൈദരാബാദ് എഫ്‌സിയുടെ ആറാട്ട്. ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു ഹൈദരാബാദിനെ മുക്കുകയായിരുന്നു. സീസണില്‍ തുടര്‍ച്ചയായ ഏഴാമത്തെ മല്‍സരമാണ് ഹൈദരാബാദ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. മാത്രമല്ല തുടരെ രണ്ടു സമനിലകള്‍ക്കു ശേഷം ഹൈദരാബാദിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ഇരട്ടഗോളുകള്‍ നേടിയ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനു വമ്പന്‍ വിജയം സമ്മാനിച്ചത്. 39, 60 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. എഡു ഗാര്‍ഷ്യ (54), ജാവിയര്‍ ഒലിവെയ്‌റോ (72), ജാവോ വിക്ടര്‍ (86) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആറാമത്തെ ഗോള്‍ ഒഡീഷ താരത്തിന്റെ സംഭാവനയായിരുന്നു. ഒമ്പതാം മിനിറ്റില്‍ ഹെക്ടര്‍ റൊഡാസിന്റെ സെല്‍ഫ് ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. മറുഭാഗത്ത് ഒഡീഷയുടെ ആശ്വാസഗോളും സെല്‍ഫ് തന്നെയായിരുന്നു. 16ാം മിനിറ്റില്‍ യുവാനനാണ് സെല്‍ഫ് ഗോളടിച്ച് ഒഡീഷയുടെ പരാജയഭാരം കുറച്ചത്.

ഒഡീഷയ്‌ക്കെതിരേ നേടിയ ആധികാരിക വിജയത്തോടെ പോയിന്‍് പട്ടികയിലും മുന്നേറ്റം നടത്തിയിരിക്കുകയാണ് ഹൈദരാബാദ്. ലീഗില്‍ അവര്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റോടെയാണ് ഹൈദരാബാദ് രണ്ടാമതെത്തിയത്. ഒരു പോയിന്റിന്റെ നേരിയ ലീഡുമായി നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയാണ് തലപ്പത്ത്. ഹൈദരാബാദിന്റെ മുന്നേറ്റത്തോടെ ജംഷഡ്പൂര്‍ എഫ്‌സിക്കും കേരള ബ്ലാസ്‌റ്റേഴ്‌സിനും തിരിച്ചടി നേരിട്ടു. ഇരുീമുകളും ഓരോ സ്ഥാനം താഴ്ക്കിറങ്ങി. നേരത്തേ രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്ന ഇവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലേക്കു വീണു.

2

ഒമ്പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോൡലൂടെ ഹൈദരബാദ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടിരുന്നു. ഇടതു വിങില്‍ നിന്നും എഡു ഗാര്‍ഷ്യ ബോക്‌സിലേക്കു തൊടുത്ത താഴ്ന്ന ഫ്രീകിക്ക് കൂട്ടപ്പൊരിച്ചിലിനിടെ ഹെക്ടറിന്റെ ദേഹത്തു തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. 16ാംമിനിറ്റില്‍ മറ്റൊരു സെല്‍ഫ് ഗോള്‍ ഒഡീഷയെ ഒപ്പമെത്തിച്ചു. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ഹൈദരാബാദ് താരം യുവാനന്റെ നെഞ്ചത്തു തട്ടിയ ശേഷം വലയില്‍ പതിക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് ലീഡ് തിരിച്ചുപിടിച്ചു. എഡു ഗാര്‍ഷ്യയുടെ കോര്‍ണര്‍ കിക്ക് വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ ഒഗ്‌ബെച്ചെ ഗോളാക്കുകയായിരുന്നു. 2-1ന്റെ നേരിയ ലീഡുമായി ആദ്യപകുതിയില്‍ ഗ്രൗണ്ട് വിട്ട ഹൈദരാബാദ് രണ്ടാംപകതുയില്‍ അടിച്ചുകൂട്ടിയത് നാലു ഗോളുകളാണ്.

54ാം മിനിറ്റിലായിരുന്നു ഗാര്‍ഷ്യയിലൂടെ ഹൈദരാബാദിന്റെ മൂന്നാമത്തെ ഗോള്‍. ഹിതേഷ് ശര്‍മയുടെ പാസുമായി മുന്നേറിയാണ് ഗാര്‍ഷ്യ ഇടംകാല്‍ ഷോട്ടിലൂടെ ലക്ഷ്യംകണ്ടത്. ആറു മിനിറ്റിനകം ഹൈദരാബാദ് സ്‌കോര്‍ 4-1 ആക്കി ഉയര്‍ത്തി. അനികേദ് ജാദവിന്റെ പാസില്‍ നിന്നും ഒഗ്‌ബെച്ചെയാണ് ടീമിനായി വലകുലുക്കിയത്. തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ടിലൂടെയാണ് അദ്ദേഹം നിറയൊഴിച്ചത്. 72ം മിനിറ്റില്‍ ജാവിയറും നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജാവോയും ഹൈദരാബാദിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Tuesday, December 28, 2021, 23:41 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+