For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: നാണംകെട്ട് നോര്‍ത്ത്ഈസ്റ്റ്, വമ്പന്‍ ജയത്തോടെ ഹൈദരാബാദ് ഒന്നാംസ്ഥാനം ഭദ്രമാക്കി

ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റ വിജയം

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഗോള്‍വര്‍ഷിച്ച് ഹൈദരാബാദ് എഫ്‌സിയുടെ പടയോട്ടം തുടരുന്നു. ലീഗിലെ ഒന്നാംസ്ഥാനക്കാരും പത്താംസ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ ഹൈദരാബാദ് മുക്കുകയായിരുന്നു. ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ ഇരട്ടഗോളുകളാണ് ഹൈദരാബാദിനു ആധികാരിക വിജയം സമ്മാനിച്ചത്. മൂന്ന്, 60 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ആകാശ് മിശ്ര (45), നിഖില്‍ പുജാരി (84), പകരക്കാരനായി ഇറങ്ങിയ എഡു ഗാര്‍ഷ്യ (88) എന്നിവരാണ് ടീമിന്റെ മറ്റു സ്‌കോറര്‍മാര്‍. നേരത്തേ ആദ്യപാദത്തിലും നോര്‍ത്ത്ഈസ്റ്റിനെ 5-0നു ഹൈദരാബാദ് കെട്ടുകെട്ടിച്ചിരുന്നു.

14 മല്‍സരങ്ങളില്‍ നിന്നും ഏഴാമത്തെ വിജയത്തോടെ ഹൈദരാബാദ് ലീഗിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 26 പോയിന്റോടെയാണ് അവര്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്‌സി നാലു പോയിന്റുകള്‍ക്കു പിറകില്‍ നില്‍ക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയുമാണ് 20 പോയിന്റ് വീതം നേടി മൂന്നും നാലും സ്ഥാനങ്ങൡ.

സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ നോര്‍ത്ത്ഈസ്റ്റിനെ ഹൈദരാബാദിന്റെ മഞ്ഞപ്പട അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. അവരുടെ ഹൈ പ്രെസിങ് ഫുട്‌ബോളിനു മുന്നില്‍ നോര്‍ത്ത്ഈസ്റ്റ് എന്തു ചെയ്യണമെന്നു പോലുമറിയാതെ അമ്പരന്നു നില്‍ക്കുകയും ചെയ്തു. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിയുടെ മോശം പ്രകടനവും അവര്‍ക്കു തിരിച്ചടിയായി മാറി.

2

കളിയാരംഭിച്ച് മൂന്നാമത്തെ മിനിറ്റില്‍ തന്നെ വരാന്‍ പോവുന്ന ഗോള്‍വര്‍ഷത്തിന്റെ സൂചന ഹൈദരാബാദ് നല്‍കിയിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു മൂലയില്‍ നിന്നം ഹൈദരാബാദിന് അനുകൂലമായി ഫ്രീകിക്ക്. ജോള്‍ ചിയാനിസ് ഷോര്‍ട്ട് കോര്‍ണറായിരുന്നു എടുത്തത്. കോര്‍ണറിനൊടുവില്‍ ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു നല്‍കിയ ക്രോസില്‍ ജാവോ വിക്ടറിന്റെ ഹെഡ്ഡര്‍ ഫസ്റ്റ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. തക്കം പാര്‍ത്തു നിന്ന ഒഗ്‌ബെച്ചെ തകര്‍പ്പനൊരു കിക്കിലൂടെ പന്ത് വലയിലേക്കു തൊടുക്കുകയായിരുന്നു.

തുടര്‍ന്നും ഹൈദരാബാദ് തന്നെ കളി നിയന്ത്രിച്ചു. മറുഭാഗത്തു ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ നോര്‍ത്ത്ഈസ്റ്റിനു ലഭിച്ചുള്ളൂ. ഒന്നാംപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് മിശ്ര ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. ഇത്തവണയും സെറ്റ് പീസായിരുന്നു ഗോളിലേക്കു വഴിയൊരുക്കിയത്. ആദ്യ ഗോള്‍ പിറന്ന ഇടതു മൂലയില്‍ നിന്നുള്ള മറ്റൊരു കോണറില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. ജോള്‍ ചിയാനിസിന്റെ കോര്‍ണര്‍കിക്ക് നോര്‍ത്ത്ഈസ്റ്റ് ബോക്‌സിനകത്ത് താഴ്ന്നിറങ്ങിയപ്പോള്‍ ഗോളി സുഭാശിഷ് കൂട്ടപ്പൊരിച്ചിലിനിടെ നിലത്തുവീണിരുന്നു. ഇതിനിടെയാണ് മിശ്രയുടെ ഹെഡ്ഡര്‍ വലയ്ക്കുള്ളിലേക്കു വീണത്. ഒന്നാം പകുതിയില്‍ 2-0ന്റെ മികച്ച ലീഡുമായി ഗ്രൗണ്ട് വിടാന്‍ ഹൈദാരാബാദിനു സാധിച്ചു.

3

രണ്ടാംപകുതിയിലും കളിയുടെ കടിഞ്ഞാ ണ്‍ ഹൈദരാബാദിനായിരുന്നു. നോര്‍ത്ത് ഈസ്റ്റിനു മല്‍സരത്തിലേക്കു തിരികെ വരാനുള്ള ഒരു അവസരവും അവര്‍ നല്‍കിയില്ല. 60ാം മിനിറ്റില്‍ തങ്ങളുടെ ആധിചത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഹൈദരാബാദ് മൂന്നാം ഗോളും കണ്ടെത്തി. ഒഗെച്ചെയുടെ അപാരമായ ഫിനിഷിങ് പാടവത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. ഇടതു വിങില്‍ നിന്നും സഹതാരം നല്‍കിയ ബോളില്‍ നിന്നും ഒഗെബെച്ചയുടെ ഹെഡ്ഡര്‍ ഗോളിക്കു മുന്നില്‍ വീണു കുത്തിയുയര്‍ന്നു. ഈ ശ്രമത്തിനിടെ ഒഗ്‌ബെച്ചെയും വീണിരുന്നു. എന്നാല്‍ വീണയിടുത്തു നിന്നും അദ്ദേഹം ഈ പന്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ഗോളി സുഭാശിഷും നോര്‍ത്ത്ഈസ്റ്റ് താരങ്ങളും അപ്പോള്‍ മുന്നിലുണ്ടായിരുന്നു ബോള്‍ തടുക്കാനോ, ക്ലിയര്‍ ചെയ്യാനോ സാധിക്കാതെ നോക്കിനില്‍ക്കുകയായിരുന്നു.

71ാം മിനിറ്റില്‍ മലയാളി താരം വിപി സുഹൈര്‍ നോര്‍ത്ത്ഈസ്റ്റിനായി പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചതോടെ അവര്‍ നിരാശരായി. 84ാം മിനിറ്റില്‍ നിഖില്‍ ഹൈദരാബാദിന്റെ നാലാം ഗോള്‍ കണ്ടെത്തി. മികച്ചൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനു തൊട്ടരികില്‍, സെന്റര്‍ ഏരിയയില്‍ വച്ച് നിറഖില്‍ തൊടുത്ത ഗ്രൗണ്ട് ഷോട്ട് സെക്കന്റ് പോസ്റ്റിനരികിലൂടെ വലയിലേക്കു കയറുകയായിരുന്നു. ഗോളി റോയ് ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്തിലേക്കു എത്താനായില്ല. നാലു മിനിറ്റിനകം ഗാര്‍ഷ്യ ഹൈദരാബാദിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇടതു വിങിലൂടെ പന്തുമായ് അകത്തേക്കു കയറിയ ജാവിയര്‍ സിവെയേറോ നല്‍കിയ ത്രൂബോള്‍ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ ഗാര്‍ഷ്യ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Monday, January 31, 2022, 22:03 [IST]
Other articles published on Jan 31, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+