For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബെംഗളൂരുവിനെ വീഴ്ത്തി ഹൈദരാബാദ്, വീണ്ടും വിജയവഴിയില്‍- ഒന്നാംസ്ഥാനം ഉറപ്പാക്കി

2-1നാണ് ഹൈദരാബാദിന്റെ വിജയം

1

ബാംബൊലിം: ഐഎസ്എല്ലില്‍ ടോപ്പ് ത്രീയിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ ഹൈദരാബാദ് എഫ്‌സി വീഴ്ത്തി. ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. ഇതോടെ ബെംഗളൂരുവിന്റെ അപരാജിത കുതിപ്പിന് അവസാനമായപ്പോള്‍ ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു. തൊട്ടുമുമ്പത്തെ കളിയില്‍ എടിക്കെ മോഹന്‍ ബഗാനോടു 1-2നു ഹൈദരാബാദ് തോറ്റിരുന്നു. അതേസമയം, തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ ബെംഗളൂരുവിന്റെ അപരാജിത കുതിപ്പ് കൂടിയാണ് അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 12നു എഫ്‌സി ഗോവയോടു 1-2നു തോറ്റ ശേഷം ബെംഗളൂരു പരാജയമറിയാതെ കുതിക്കുകയായിരുന്നു.

ഈ വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഹൈദരാബാദ് ഈ പൊസിഷന്‍ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 29 പോയിന്റുമായാണ് അവര്‍ തലപ്പത്തു നില്‍ക്കുന്നത്. 25 പോയിന്റോടെ ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടാംസ്ഥാനത്ത്. 23 പോയിന്റ് വീതം നേടി ബെംഗളൂരു, എടിക്കെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നിവര്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

2

ബെംഗളൂരുവിനതിരേ ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ഹൈദരാബാദ് പിടിമുറുക്കിയിരുന്നു. ജാവിയര്‍ സിവെയ്‌റോ (16ാം മിനിറ്റ്), ജാവോ വിക്ടര്‍ (30) എന്നിവരാണ് ഹൈദരാബാദിന്റെ സ്‌കോറര്‍മാര്‍. നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി ബെംഗളൂരുലിന്റെ ഗോള്‍ മടക്കുകയായിരുന്നു.

മല്‍സരഫലം ബെംഗളൂരുവിനെ സംബന്ധിച്ചാണ് ഏറ്റവും നിരാശാജനകം. കാരണം രണ്ടാംപകുതിയില്‍ അവരായിരുന്നു മികച്ച ടീം. ഹൈദരാബാദിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമാണ് അവര്‍ നടത്തിയത്. ഗോള്‍ നേടാന്‍ ഒരുപാട് അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചു. പക്ഷെ ഒന്നു മാത്രമേ ഗോളാക്കി മാറ്റാനായുള്ളൂ. ചില ഹെഡ്ഡറുകള്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ചില ഗോള്‍ ശ്രമങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുകയുമായിരുന്നു.

3

16ാം മിനിറ്റില്‍ ക്രോസിനൊടുവിലാണ് സിവെയ്‌റോ ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. ഇടതു വിങില്‍ നിന്നും രോഹിത് ദാനു ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസ് ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയ്ക്കു വലയിലേക്കു തൊടുക്കാനായില്ല. ഇതിനിടെയാണ് തൊട്ടുപിന്നില്‍ നിന്ന സിവെയ്‌റോ തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കിയത്. 30ാം മിനിറ്റില്‍ ബെംഗളൂരിവിനെ ഞെട്ടിച്ചുകൊണ്ട് സെറ്റ് പീസിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ബോക്‌സിനു പുറത്തു വച്ച് ഹൈദാബാദിന് ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. നേരിട്ട് കിക്ക് പരീക്ഷിക്കുന്നതിനു പകരം സൗവിക് ചക്രവര്‍ത്തി ഇടത്തു നിന്ന വിക്ടറിന് പാസ് ചെയ്യുകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും വിക്ടര്‍ പരീക്ഷിച്ച കിടിലന്‍ ലോങ്‌റേഞ്ചര്‍ ഗോളി ഗുര്‍പ്രീത് സന്ധുവിന് ഒരവസരവും നല്‍കാതെ വലയുടെ വലതുമൂലയില്‍ തറയ്ക്കുകയായിരുന്നു.

രണ്ടാംപകുതിയില്‍ ഒരുപാട് അവസരങ്ങള്‍ ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍ ഗോള്‍ മടക്കാന്‍ 87ാം മിനിറ്റ് വരെ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു. വലതുവിങില്‍ നിന്നും ഉദാന്ത സിങ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ഛേത്രി വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. ഐഎസ്എല്ലില്‍ അദ്ദേഹത്തിന്റെ 50ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

Story first published: Friday, February 11, 2022, 23:04 [IST]
Other articles published on Feb 11, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+