Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഫറ്റോര്‍ഡയില്‍ സമനില സമ്മതിച്ച് ഹൈദരാബാദും ചെന്നൈയും

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയും മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലുള്ള ആവേശകരമായ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 59ാമത് മല്‍സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. മുഹമ്മദ് സാജിദിലൂടെ 13ാം മിനിറ്റില്‍ ചെന്നൈ ആദ്യം അക്കൗണ്ട് തുറന്നെങ്കിലും ഒന്നാംപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ജാവിയര്‍ സിവെയ്‌റോയിലൂടെ ഹൈദരാബാദ് സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യപകുതിയില്‍ ഹൈദരാബാദായിരുന്നു കൂടുതല്‍ മികച്ച ടീമെങ്കില്‍ രണ്ടാംപകുതിയില്‍ ചെന്നൈയ്ക്കായിരുന്നു ആധിപത്യം. സമനിലയോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഹൈദരാബാദ് മൂന്നാംസ്ഥാനത്തേക്കു കയറി. 11 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയുമടക്കം 17 പോയിന്റാണ് അവര്‍ക്കുള്ളത്. എന്നാല്‍ ചെന്നൈ ആറാംസ്ഥാനത്തു തന്നെ തുടരുകയാണ്. 11 കളികളില്‍ നാലെണ്ണത്തിലാണ് ചെന്നൈ ജയിച്ചത്. മൂന്നെണ്ണത്തില്‍ സമനിലയും നാലെണ്ണത്തില്‍ തോല്‍വിയും അവര്‍ ഏറ്റുവാങ്ങി. 15 പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്.

2

10ാം മിനിറ്റില്‍ ചെന്നൈയ്‌ക്കെതിരേ ഹൈദരാബാദാണ് ആദ്യം ഗോളിയെ പരീക്ഷിച്ചത്. സ്വന്തം ഹാഫില്‍ നിന്നും ചെന്നൈ്ക്കു ബോള്‍ നഷ്ടമായി. ഇടതു പിടിച്ചെടുത്ത് ഇടതു വിങിലൂടെ ഓടിക്കയറിയ സിവെയ്‌റോ തൊടുത്ത ഇടംകാല്‍ ഷോട്ടിനു കരുത്ത് കുറവായിരുന്നു. ചെന്നൈ ഗോളി ഇതു തടുത്തിടുകയും പിന്നീട് പിടിയിലൊതുക്കുകയും ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ എഡു ഗാര്‍ഷ്യയുടെ തകര്‍പ്പനൊരു ശ്രമം കൂടു ചെന്നൈ ഗോളി വിഫലമാക്കി. ബോക്‌സിനു തൊട്ടരികില്‍ നിന്നും ഗാര്‍ഷ്യ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു. മൂന്നു മിനിറ്റിനകം ലഭിച്ച ആദ്യത്തെ അവസരം തന്നെ ചെന്നൈ ഗോളാക്കി മാറ്റി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ അനിരുദ്ധ് ഥാപ്പയുടെ മനോഹരമായ ഫ്രീകിക്ക് മുഹമ്മദ് സാജിദ് ഹെഡ്ഡറിലൂടെ വലയിലേക്കു തൊടുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിക്ക് ഇതു തടുക്കാന്‍ ഒരവസരവും ലഭിച്ചില്ല.

23ാം മിനിറ്റില്‍ സമനിലയ്ക്കുള്ള നല്ലൊരു അവസരം ഹൈദരാബാദ് പാഴാക്കി. ഗാര്‍ഷ്യയുടെ ക്രോസിനൊടുവില്‍ സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും സൗവിക് ചക്രവര്‍ത്തിയുടെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തുടര്‍ന്നും സമനിലയ്ക്കായി ഹൈദാബാദ് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ അവര്‍ അതിനം ഫലം കാണുകയും ചെയ്തു. ബേക്‌സിന് തൊട്ടരികില്‍ നിന്നും ആശിഷ് റായ് നല്‍കിയ ക്രോസ് രണ്ടു ചെന്നൈ താരങ്ങള്‍ക്കിടയിലൂടെ സൗവിക് വലയിലേക്കു ഹെഡ്ഡ് ചെയ്യുകയായിരുന്നു. ഗോളിക്ക് അപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ.

Story first published: Friday, January 14, 2022, 0:19 [IST]
Other articles published on Jan 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+