Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഗോവയും ഒഡീഷയും ഒപ്പത്തിനൊപ്പം, മല്‍സരം 1-1ന് സമനിലയില്‍

1

വാസ്‌കോ: ഐഎസ്എല്ലില്‍ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന 40ാമത് മല്‍സരത്തില്‍ എഫ്‌സി ഗോവയും ഒഡീഷ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. കളി 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ഗോള്‍ മടക്കി ഒഡീഷ സമനില പിടിച്ചുവാങ്ങിയത്. 43ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലസിന്റെ ഗോളില്‍ ഗോവയാണ് ആദ്യം അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഒഡീഷ 53ാം മിനിറ്റില്‍ ജൊനാതസിന്റെ ഗോളില്‍ സമനില കൈക്കലാക്കുകയായിരുന്നു.

ഇരുടീമുകളും വീറുറ്റ പോരാട്ടമായിരുന്നു മല്‍സരത്തില്‍ പുറത്തെടുത്തത്. പക്ഷെ ഗോള്‍കീപ്പറുടെ മികച്ച സേവുകളും നിര്‍ഭാഗ്യവുമെല്ലാം ഗോവയെയും ഒഡീഷയെയും ഗോള്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. മല്‍സരത്തില്‍ ബോള്‍ പൊസെഷനില്‍ മുന്നിത് ഗോവയായിരുന്നെങ്കില്‍ കൂടുതല്‍ ഷോട്ടുകള്‍ പരീക്ഷിച്ചത് ഒഡീഷയായിരുന്നു. 55 ശതമാനം ഗോവ പന്ത് കൈവശം വച്ചപ്പോള്‍ ഒഡീഷയുടെ ബോള്‍ പൊസെഷന്‍ 45 ശതമാനമായിരുന്നു. ഒഡീഷ 13 ഷോട്ടുകള്‍ ഗോളിലേക്കു തൊടുത്തപ്പോള്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. ഗോവയാവട്ടെ ആകെ തൊടുത്തത് 11 ഷോട്ടുകളായിരുന്നു. നാലെണ്ണമായിരുന്നു ഓണ്‍ ടാര്‍ജറ്റ്.

തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമായിരുന്നു ഗോവയും ഒഡീഷയും കാഴ്ചവച്ചത്. പക്ഷെ ആദ്യത്തെ 10 മിനിറ്റില്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല. നാലാം മിനിറ്റില്‍ ഒഡീഷ ഒരു ലോങ്‌റേഞ്ചര്‍ തൊടുത്തെങ്കിലും ലക്ഷ്യം കാണാതെ പറന്നു. 26ാം മിനിറ്റില്‍ ഗോവയുടെ നല്ലൊരു ഗോളവസരം ഒഡീഷ ഗോളി വിഫലമാക്കി. ബോക്‌സിനത്തു വച്ച് നൊഗ്വേറ തൊടുത്ത താഴ്ന്ന ഇടംകാല്‍ ഷോട്ട് ഗോളി വലതു വശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകറ്റി.

2

36ാം മിനിറ്റില്‍ ഗോവയ്ക്കു അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. പക്ഷെ ഗോളി കമല്‍ജിത്തിന്റെ തകര്‍പ്പന്‍ സേവ് ഗോവയ്ക്കു ലീഡ് നിഷേധിക്കുകയായിരുന്നു. നൊഗ്വേറയുടെ കരുത്തുറ്റ ക്ലോസ് റേഞ്ച് ഷോട്ട് കമല്‍ജിത്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു. 42ാം മിനിറ്റില്‍ ഗോവ കളിയില്‍ അക്കൗണ്ട് തുറന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോള്‍. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനൊടുവില്‍ അല്‍ബാന്റെ ഹെഡ്ഡര്‍ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ നൊഗ്വേറയ്ക്കുണ്ടായിരുന്നുള്ളൂ.

ആദ്യപകുതിയില്‍ 1-0ന്റെ ലീഡ് കാത്തുസൂക്ഷിക്കാന്‍ ഗോവയ്ക്കു കഴിഞ്ഞു. 53ാം മിനിറ്റില്‍ ജൊനാതാസിന്റെ ഗോളിലൂടെ ഒഡീഷ സമനില നേടി. ഇടതു വിങിലൂടെ കുതിച്ചെത്തി നന്ദകുമാര്‍ ശേഖര്‍ ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് തടുക്കാന്‍ ഗോളി ധീരജ് ചാടിയുയര്‍ന്ന് തടുക്കാന്‍ ശ്രമിച്ചെങ്കിലും പാളി. സെക്കന്റ് പോസ്റ്റിലൂടെ ഓടിയെത്തിയ ജൊനാതാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു.

Story first published: Friday, December 24, 2021, 22:09 [IST]
Other articles published on Dec 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+