Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഗോവ- നോര്‍ത്ത്ഈസ്റ്റ് പോരാട്ടം സമനിലയല്‍

1

ബാംബൊലിം: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയും തമ്മിലുള്ള 59ാം റൗണ്ട് മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചു. ആദ്യപകുതിയിലായിരുന്നു ഇരുടീമുകളും വല ചലിപ്പിച്ചത്. രണ്ടാം മിനിറ്റില്‍ ഹെര്‍നന്‍ സന്റാന നേടിയ ഗോളില്‍ നോര്‍ത്ത്ഈസ്റ്റാണ് ആദ്യം അക്കൗണ്ട് തുറന്നത്. 39ാം മിനിറ്റില്‍ അയ്‌റാന്‍ കബ്രേറയിലൂടെ ഗോവ സമനില കൈക്കലാക്കുകയായിരുന്നു.

ഗോവയ്ക്കു ആലോചിക്കാനുള്ള സമയം കിട്ടുംമുമ്പ് തന്നെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് സ്‌കോര്‍ ചെയ്തു. ബോക്‌സിനു പുറത്തു വച്ച് സന്റാനയെ ഗോവയുടെ ലിയാണ്ടര്‍ ഡിക്യുന ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് നോര്‍ത്ത്ഈസ്റ്റിന് ഫ്രീകിക്ക് ലഭിച്ചത്. അത് എടുത്തതും സന്റാന തന്നെയായിരുന്നു. ബോക്‌സിനു പുറത്ത്, ഇടതു വിങില്‍ നിന്നായിരുന്നു ഈ ഫ്രീകിക്ക്. ഫസ്റ്റ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു സന്റാനയുടെ കിക്ക്. ഗോവന്‍ പ്രതിരോധ മതിലിനു മുകളിലുടെ പോയ പന്ത് പോസ്റ്റിലിടിച്ച ശേഷം വലയിലേക്കു കയറിയപ്പോള്‍ ഡൈവ് ചെയ്ത ഗോളി നിസ്സഹായനായിരുന്നു.

10ാം മിനിറ്റില്‍ ഗോവയ്ക്കു സമനില നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും പുറത്തേക്കടിച്ച് തുലയ്ക്കുകയായിരുന്നു. ഇടതുവിങിലൂടെ പന്തുമായി ഓടിക്കയറിയ സാവിയര്‍ ഗാമ ഇതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അലെക്‌സാണ്ടര്‍ ജെസുരാജിന്റെ കാലിലേക്കാണ് ഇതുവന്നത്. പക്ഷെ താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുകയായിരുന്നു. 13ാം മിനിറ്റില്‍ ഗോവ വീണ്ടുമൊരു അവസരം പുറത്തേക്കടിച്ചു പാഴാക്കി.

2

16ാം മിനിറ്റില്‍ ഗോവയ്ക്കു വന്ന പിഴവില്‍ നിന്നും നോര്‍ത്ത്ഈസ്റ്റിനു ലീഡുയര്‍ത്താന്‍ നല്ലൊരു അവസരം. സ്വന്തം ഹാഫില്‍ നിന്നും ഗോവയ്ക്കു നഷ്ടമായ ബോളില്‍ നിന്നായിരുന്നു മുന്നേറ്റത്തിന്റെ തുടക്കം. പന്ത് പിടിച്ചെടുത്ത ഡെഷോണ്‍ ബ്രൗണ്‍ ചാട്ടുളി കണക്കെയാണ് പാഞ്ഞെത്തിയത്. രണ്ടു ഗോവന്‍ താരങ്ങള്‍ക്കിടയിലൂടെ ബ്രൗണ്‍ തൊടുത്ത വെടിച്ചില്ല് പോലെയുള്ള ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു.

19ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിയെ ഗോവ വീണ്ടും പരീക്ഷിച്ചു. ഇത്തവണ ജോര്‍ജ് ഒറിറ്റ്‌സിലൂടെയായിരുന്നു. ഇടതു വിങിലൂടെ പന്തുമായി കയറിയ ഒറിറ്റ്‌സ് നോര്‍ത്ത്ഈസ്റ്റ് താരം പ്രൊവറ്റ് ലാക്രയെ വെട്ടിച്ച് അകത്തേക്കു കയറി. താഴ്ന്ന ഷോട്ടായിരുന്നു ഒറിറ്റ്‌സ് ഗോളിലേക്കു തൊടുത്തത്. പക്ഷെ ഗോളി മിര്‍ഷാദ് മിച്ചു വലതു വശത്തേക്കു ഡൈവ് ചെയ്ത് ഇതു പിടിയിലൊതുക്കുകയായിരുന്നു. 23ാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് രണ്ടാം ാേള്‍ നേടുന്നതിന് തൊട്ടരികില്‍ വരെയെത്തി. ഇടതു വിങില്‍ നിന്നും റോക്കര്‍സെല നല്‍കിയ ബോള്‍ ബോക്‌സിന് തൊട്ടു വെളിയില്‍ നിന്ന ബ്രൗണിനാണ് ലഭിച്ചത്. അദ്ദേഹം ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുന്നതിനു പകരം അതുമായി അകത്തേക്കു കയറുകയായിരുന്നു. മലയാളി താരം സുഹൈറിന് പാസ് ചെയ്ത ബോള്‍ തിരികെ വാങ്ങിയ ശേഷം അഞ്ചു ഗോവന്‍ താരങ്ങള്‍ക്കിടയിലൂടെ ദുഷ്‌കരമായ ആംഗിളില്‍ നിന്നും അദ്ദേഹം ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ഗോവന്‍ താരത്തിന്റെ കാലില്‍ തട്ടി അതു കോ്ര്‍ണറില്‍ കലാശിക്കുകയായിരുന്നു.

39ാം മിനിറ്റില്‍ ഗോവ സമനില കൈക്കലാക്കി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നും ആല്‍ബെര്‍ട്ടോ നൊഗ്വേറ തൈാടുത്ത കോര്‍ണര്‍ കിക്ക് സെക്കന്റ് പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കബ്രേറ അനായാസമൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Friday, January 14, 2022, 23:23 [IST]
Other articles published on Jan 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+