Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഏഴു ഗോള്‍ ത്രില്ലര്‍- ഈസ്റ്റ് ബംഗാളിനെ എഫ്‌സി ഗോവ വീഴ്ത്തി

1

വാസ്‌കോ: ഐഎസ്എല്ലില്‍ ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷം എഫ്‌സി ഗോവ വിജയവഴിയില്‍ തിരിച്ചെത്തി. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 21ാമത്തെ മല്‍സരത്തില്‍ ത്രില്ലറിലായിരുന്നു ഗോവന്‍ വിജയം. ഏഴു ഗോളുകള്‍ കണ്ട ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഗോവ 4-3ന് മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗോവ അവസാന സ്ഥാനത്തു നിന്നും കരകയറി 10ാം സ്ഥാനത്തേക്കു കയറി. ബംഗാളാവട്ടെ അവസാന സ്ഥാനത്തേക്കു വീഴുകയും ചെയ്തു. ഈ സീസണില്‍ ആദ്യ വിജയത്തിനു വേണ്ടിയുള്ള ബംഗാളിന്റെ കാത്തിരിപ്പ് നീളുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ട ബംഗാള്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയായിരുന്നു.

2

ഇരട്ടഗോളുകള്‍ നേടിയ ആല്‍ബെര്‍ട്ടോ നൊഗ്വേറയാണ് ബംഗാളിനെതിരേ ഗോവയുടെ വിജയശില്‍പ്പി. 14, 79 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ 32ാം മിനിറ്റില്‍ ജോര്‍ജ് ഒറിറ്റ്‌സിന്റെ വകയായിരുന്നു. 44ാം മിനിറ്റില്‍ അന്റോണിയോ പെറോസോവിച്ചിന്റെ സെല്‍ഫ് ഗോളാണ് മല്‍സരത്തിന്റെ വിധി നിര്‍ണയിച്ചത്. നേരത്തേ ബംഗാളിനായി ഇരട്ടഗോളുകള്‍ നേടിയ പെറോസോവിച്ച് സെല്‍ഫ് ഗോളിലൂടെ ടീമിന്റെ വില്ലനാവുകയും ചെയ്തു. 29, 59 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. ബംഗാളിന്റെ മറ്റൊരു ഗോള്‍ 37ാം മിനിറ്റില്‍ ആമിര്‍ ഡെര്‍വിസെവിച്ചിന്റെ വകയായിരുന്നു.

3

ഗോവയുടെ മുന്നേറ്റത്തോടെയാണ് മല്‍സരം ആരംഭിച്ചത്. 14ാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിലൂടെയാണ് നൊഗ്വേറ ടീമിനായി ലക്ഷ്യം കണ്ടത്. ബോക്‌സിന് അരികില്‍ നിന്നും ഒറിറ്റ്‌സ് നല്‍കിയ ബോള്‍ 30 വാര അകലെ നിന്നും നൊഗ്വേറേ ബുള്ളറ്റ് ഷോട്ടിലൂടെ വലയ്ക്കുള്ളിലേക്കു പായിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായി. 19ാം മിനിറ്റില്‍ ബംഗാളിനു സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. പക്ഷെ ഗോളി ധീരജ് മൊയ്‌റാങ്‌തെം ഗോവയുടെ രക്ഷയ്‌ക്കെത്തി. ബികാഷ് ജെയ്‌റുവിനായിരുന്നു അവസരം ലഭിച്ചത്. പക്ഷെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് വലയിലെത്തിക്കാന്‍ ജയ്‌റുവിനായില്ല.

26ാം മിനിറ്റില്‍ പെറോസോവിച്ചിലൂടെ ബംഗാള്‍ സമനില പിടിച്ചുവാങ്ങി. കൡയിലെ മറ്റൊരു മനോഹരമായ ഗോളായിരുന്നു ഇത്. ബംഗാളിനു അനുകൂലമായി ഫ്രീകിക്ക്. പക്ഷെ ദുര്‍ബലമായ ഫ്രീകിക്ക് ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത ബോള്‍ ലഭിച്ചത് പെറോസോവിച്ചിന്. പൊടുന്നനെ താരത്തിന്റെ തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ട്. വലതു പോസ്റ്റിലിടിച്ച ബോള്‍ ഗോളിയെ നിസ്സഹായനാക്കി വലയ്ക്കകത്ത് കയറി (1-1).

പക്ഷെ ആറു മിനിറ്റിനകം ഗോവ ലീഡ് തിരിച്ചുപിടിച്ചു. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനകത്ത് വച്ച് സൗവിക് നടത്തിയ ഫൗളാണ് പെനല്‍റ്റിക്കു വഴിവച്ചത്. ഒറിറ്റ്‌സ് പെനല്‍റ്റി കൂളായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. അഞ്ചു മിനിറ്റിനുള്ളില്‍ ബംഗാള്‍ തിരിച്ചടിച്ചു. ഡെര്‍വിസെവിച്ചിന്റെ വകയായിരുന്നു ടീമിന്റെ സമനില ഗോള്‍. കിടിലനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നുള്ള താരത്തിന്റെ ഇടം കാല്‍ ഫ്രീകിക്ക് ബോക്‌സിന് അരികില്‍ വച്ച് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയിലേക്കു താഴ്ന്നിറങ്ങുകയായിരുന്നു. എന്നാല്‍ 44ാം മിനിറ്റില്‍ പെറോസോവിച്ചിന്റെ സെല്‍ഫ് ഗോള്‍ ബംഗാളിനെ ചതിച്ചു. ഗോവ വീണ്ടും കളിയില്‍ മുന്നിലെത്തി.

4

രണ്ടാം പകുതിയിലും ഇരുടീമുകളും ആവേശത്തോടെ തന്നെ സീസണിലെ ആദ്യവിജയത്തിനു വേണ്ടി പോരാടി. 59ാം മിനിറ്റില്‍ പെറോസോവിച്ച് ബംഗാളിനു സമനില സമ്മാനിച്ചു. സ്‌കോര്‍ 3-3. ഗ്ലാന്‍ മാര്‍ട്ടിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പന്ത് ലഭിച്ച പെറോസോവിച്ച് ഇവാന്‍ ഗോണ്‍സാലസിനെയും മറികടന്ന് ബോക്‌സിലേക്കു കയറി. തടയാന്‍ ഗോളി ധീരജ് മുന്നോട്ട് വന്നെങ്കിലും ഒരു പഴുതും നല്‍കാതെ പെറോസോവിച്ച് പന്ത്് ലക്ഷ്യത്തിലെത്തിച്ചു. പക്ഷെ ഗോവ സമനില കൊണ്ടു തൃപ്തിപ്പെടാന്‍ ഒരുക്കമായിരുന്നില്ല. 79ാം മിനിറ്റില്‍ നൊഗ്വേറയിലൂടെ ഗോവ വിജയഗോള്‍ കണ്ടെത്തി. ലോങ് ബോള്‍ പിടിച്ചെടുത്ത ഒറിറ്റ്‌സ് വലതു വിങില്‍ ബോക്‌സിന് അരികില്‍ നിന്നും താഴ്ന്ന ക്രോസ് നല്‍കുകയായിരുന്നു. പന്ത് പിടിച്ചെടുത്ത നൊഗ്വേറ ഗോളിയെ കബളിപ്പിച്ച് വലകുലുക്കുകയും ചെയ്തു.

Story first published: Tuesday, December 7, 2021, 22:13 [IST]
Other articles published on Dec 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+