Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് തീര്‍ന്നു, 12ാം മല്‍സരത്തില്‍ സീസണിലെ ആദ്യ ജയം

1

ബാംബൊലിം: ഐഎസ്എല്ലിന്റെ ഈ സീസണിലെ ആദ്യത്തെ വിജയത്തിനു വേണ്ടിയുള്ള എസ്‌സി ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് അവസാനിച്ചു. 12ാം റൗണ്ടില്‍ എഫ്‌സി ഗോവയെ വീഴ്ത്തിയാണ് ബംഗാള്‍ കന്നി വിജയം ആഘോഷിച്ചത്. സീസണിലെ 65ാമത്തെ മല്‍സത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഗോവയെ ബംഗാള്‍ വീഴ്ത്തുകയായിരുന്നു. ഇരട്ട ഗോളുകള്‍ നേടിയ നവോറെം സിങാണ് ഈസ്റ്റ് ബംഗളിന്റെ വിജയശില്‍പ്പി. 9, 42 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 37ം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നൊഗ്വേറ ഗോവയുടെ ഗോള്‍ മടക്കി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും ഒരു സ്ഥാനം കയറിയ ബംഗാള്‍ 10ാംസ്ഥാനത്തെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ഇരുടീമുകള്‍ക്കും ഒമ്പതു പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ നോര്‍ത്ത്ഈസ്റ്റിനെ ബംഗാള്‍ പിന്തള്ളി.

വിജയിക്കാനായെങ്കിലും ആധികാരികമായിരുന്നില്ല ബംഗാളിന്റെ പ്രകടനം. പ്രതിരോധനിരയുടെ മികച്ച പ്രകടനമാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. പ്രത്യകിച്ചും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സൗരവ് ദാസിന്റെ പ്രകടനം എടുത്തു പറയണം. ആദ്യപകുതിയില്‍ 2-1ന്റെ ലീഡുമായി ഗ്രൗണ്ട് വിട്ട ബംഗാളിനു രണ്ടാംപകുതിയില്‍ മികച്ചൊരു ഗോള്‍ശ്രമം പോലും നടത്താനായില്ല. ഗോവയാവട്ടെ സമനിലയ്ക്കു വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫൈനല്‍ തേര്‍ഡിലെ പിഴവുകള്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. പന്തടക്കത്തിലെ ആധിപത്യം മുതലാക്കിയിരുന്നെങ്കില്‍ ഗോവയ്ക്കു വിജയിക്കാമായിരുന്ന മല്‍സരമായിരുന്നു ഇത്.

ഗോവയുടെ മുന്നേറ്റത്തോടെയായിരുന്നു കളിയാരംഭിച്ചത്. പക്ഷെ മല്‍സത്തിന്റെ ഗതിക്കു വിപരീതമായി ഒമ്പതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ഗോവയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. സഹതാരം നല്‍കിയ മൈനസ് പാസ് പിടിച്ചെടുക്കുന്നതില്‍ എഡു ബേഡിയക്കു പാളി. പൊടുന്നനെ മുന്നോട്ട് ഓടിക്കയറി പന്ത് പിടിച്ചെടുത്ത നവോറെം ബോക്‌സിലേക്ക് കുതിച്ചു. ബോക്‌സിനകത്തു വച്ച് താരം തൊടുക്ക ഇടംകാല്‍ ഷോട്ട് ഗോളിക്കു പിടികൊടുക്കാതെ വലയില്‍ കയറുകയായിരുന്നു. ചെറിയൊരു സെക്കന്റിലെ അബദ്ധത്തിനാണ് ഗോവയ്ക്കു ഇത്ര വലിയൊരു വില നല്‍കേണ്ടി വന്നത്.

2

ലീഡ് വഴങ്ങിയതൊടെ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ഗോവ ബംഗാള്‍ ഗോള്‍മുഖത്തേക്കുള്ള റെയ്ഡുകള്‍ ശക്തമാക്കി. 24ാം മിനിറ്റില്‍ ഗോവയ്ക്കു സമനില ഗോളിനുള്ള സുവര്‍ണാവസരം. പക്ഷെ അലെക്‌സണ്ടര്‍ ജേസുരാജ് ബോക്‌സിനകത്ത് വച്ച് പന്ത് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു. നൊഗ്വേറ നല്‍കിയ പാസ് ബോക്‌സിനരികില്‍ നിന്ന എഡു ബേഡിയക്ക്. ഫസ്റ്റ്‌ടൈം തന്നെ അദ്ദേഹമത് ബോക്‌സിനകത്തേക്കു പാസ് ചെയ്തു. മനോഹരമായ ത്രൂബോല്‍ ജേസുരാജിന്. മുന്നില്‍ അപ്പോള്‍ ഗോളി മാത്രം. പക്ഷെ താരത്തിന്‍െ വലതുകാല്‍ ഷോട്ട് കോസ് ബാറിനു മുകളിലൂടെ പറക്കുന്നതാണ് കണ്ടത്.

37ാം മിനിറ്റില്‍ നൊഗ്വേറയിലൂടെ ഗോവ അര്‍ഹിച്ച സമനില കൈക്കലാക്കി. ഇടതുവിങിലൂടെയുള്ള അതിവേഗ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ പന്തുമായി ഓടിക്കയറിയ ജോര്‍ജ് ഒറിറ്റ്‌സ് സുന്ദരമായ ഒരു ത്രൂബോളാണ് ബോക്‌സിനകത്തേക്കു നല്‍കിയത്. രണ്ടു ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കിടയിലൂടെയായിരുന്നു ഇത്. പന്ത് പിടിച്ചെടുത്ത് നൊഗേറയുടെ ഫസ്റ്റ് ടൈം ഇടംകാല്‍ ഷോട്ട് ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയിലേക്കു പറന്നിറങ്ങുകയായിരുന്നു. പക്ഷെ ഗോവയ്ക്കു ആഹ്ലാദത്തിന് അധികം ആയുസ്സിലായിരുന്നു.

3

42ാം മിനിറ്റില്‍ ഈസ്റ്റ്ബംഗാള്‍ ലീഡ് തിരിച്ചുപിടിച്ചു. ഇത്തവണയും നവോറെമായിരുന്നു ഗോവന്‍ വല കുലുക്കിയത്. സ്വന്തം കോര്‍ണര്‍ ഫ്‌ളാഗിന് അടുത്തു നിന്നു പന്ത് ക്ലിയര്‍ ചെയ്ത ഗോവന്‍ ഡിഫന്‍ഡറുടെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. സ്വന്തം ഗോള്‍കീപ്പര്‍ പാസ് ചെയ്യുന്നതിനു പകരം താരം പന്ത് ബോക്‌സിനു കുറുകെ ക്രോസ് ചെയ്യുകയായിരുന്നു. പക്ഷെ ടീമംഗം പിടിച്ചെടുക്കുംമുമ്പ് നവോറെം പന്ത് റാഞ്ചിയെടുത്തു. തുടര്‍ന്നൊരു തകര്‍പ്പന്‍ ഇടംകാല്‍ ഷോട്ട്. ഗോളി അപ്പോള്‍ പരിസരത്തു പോലുമില്ലായിരുന്നു. ക്രോസ് ബാറിലിടച്ച് വലയ്ക്കത്തു പോയ ശേഷം പന്ത് പുറത്തേക്കു തെറിച്ചു. എന്നാല്‍ ഗോള്‍വര കടന്ന ശേഷമാണ് പന്ത് റീബൗണ്ട് ചെയ്തതെന്നു വ്യക്തമായതോടെ റഫറി ഗോള്‍ വിധിക്കുകയായിരുന്നു.

Story first published: Thursday, January 20, 2022, 0:06 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+