Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ത്രില്ലറില്‍ ചെന്നൈ ഞെട്ടി, പിടിച്ചുകെട്ടി ഈറ്റ് ബംഗാള്‍

1

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ പിടിച്ചുകെട്ടി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 0-2നു പിന്നിട്ടുനിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ചെന്നൈയെ ഈസ്റ്റ് ബംഗാള്‍ സ്തബ്ധരാക്കുകയായിരുന്നു. അവസാന അര മണിക്കൂറിനിടെയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകള്‍. കളി തുടങ്ങി 20 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷമാണ് ചെന്നൈയ്ക്കു ഇങ്ങനെയൊരു ഷോക്ക് നേരിട്ടത്. ഹിര മൊണ്ടെല്‍ (രണ്ടാം മിനിറ്റ്, സെല്‍ഫ് ഗോള്‍), നിന്‍തൊയ്ന്‍ഗാംബ മീട്ടെല്‍ (15) എന്നിവരാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്. ഡാരെന്‍ സിഡോല്‍ (61), ലാല്‍റിന്‍ലിയാന നാംറ്റെ (90) എന്നിവരിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

ലീഗില്‍ ടോപ്പ് ഫോറിലേക്കു തിരിച്ചെത്താനുള്ള സുവര്‍ണാവസരം കൂടിയാണ് സമനിലയോടെ ചെന്നൈ കൈവിട്ടത്. എങ്കിലും രണ്ടു സ്ഥാനം കയറി അവര്‍ ആറാമതെത്തിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളും ചെറിയ മുന്നേറ്റം നടത്തി. ലീഗില്‍ അവസാന സ്ഥാനത്തു നിന്നും ഒരു സ്ഥാനം കയറി അവര്‍ പത്താംസ്ഥാനക്കാരായി. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് അവസാന സ്ഥാനത്തേക്കു വീഴുകയും ചെയ്തു.

3

മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ചെന്നൈ ലീഡ് സ്വന്തമാക്കി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുമ്പ് തന്നെ ഈസ്റ്റ് ബംഗാളിന്റെ വല കുലുങ്ങിയുരുന്നു. ഇടതു വിങില്‍ നിന്നും ജെറി ലാല്‍റിന്‍സുവാല നല്‍കിയ അപകടകരമായ ക്രോസാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനു കുറുകെ വന്ന ക്രോസ് ഹിര മൊണ്ടെലിന്റെ കാലില്‍ തട്ടിയ ശേഷം സ്വന്തം വലയില്‍ കയറുകയായിരുന്നു. 15ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് ചെന്നൈ വീണ്ടും വലകുലുക്കി. ഈസ്റ്റ് ബംഗാളിനു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ഈസ്‌സ്റ്റ് ബംഗാള്‍ താരം സ്വന്തം ബോക്‌സില്‍ നിന്നും ക്ലിയര്‍ ചെയ്ത ബോള്‍ പുറത്തു നിന്ന മീട്ടെയുടെ കാലിലേക്കാണ് വന്നത്. ഇതുമായി വലതു വിങിലൂടെ ഓടിക്കയറിയ അദ്ദേഹം വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഗോളി അപ്പോള്‍ തീര്‍ത്തും നിസ്സഹായനായിരുന്നു.

2

ഗോള്‍ മടക്കാന്‍ ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിനു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇവ മുതലാക്കാനായില്ല. അവരുടെ ഷോട്ടുള്‍ ലക്ഷ്യ കാണാതെ പുറത്തേക്കു പറക്കുകയായിരുന്നു. ഗോളിക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒരു ഷോട്ട് പോലും ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ടാംപകുതിയിലും ഈസ്റ്റ് ബംഗാള്‍ കിണഞ്ഞു ശ്രമിചച്ചു കൊണ്ടിരുന്നു. ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ചെന്നൈയ്ക്കു മികച്ച നീക്കങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല.

61ാം മിനിറ്റില്‍ സിഡോലിലൂടെ ഈസ്റ്റ് ബംഗാള്‍ അര്‍ഹിച്ച സമന പിടിച്ചുവാങ്ങി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനു പുറത്ത്, സെന്ററില്‍ നിന്ന് അവര്‍ക്ക് അനുകൂലമായി ഫ്രീകിക്ക്. സിഡോലിന്റെ കിടിലന്‍ കിക്ക് ഡൈവ് ചെയ്ത ഗോളിക്കു തൊടാന്‍ പോലും അവസരം നല്‍കാതെ വലയുടെ വലതുമൂലയില്‍ തുളഞ്ഞുകയറി. തുടര്‍ന്നും ഈസ്റ്റ് ബംഗാള്‍ തന്നെ കളി നിയന്ത്രിച്ചു. ഒടുവില്‍ 90ാം മിനിറ്റില്‍ ഈസ്‌റ്ഫ് ബംഗാള്‍ ഇതിനു ഫലം കാണുകയും ചെയ്തു. ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നാംറ്റെ തകര്‍പ്പനൊരു ഡൈവിങ് ഹെഡ്ഡറിലൂടെ വലയിലേക്കു ചെത്തിയിടുകയായിരുന്നു.

Story first published: Wednesday, February 2, 2022, 22:53 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+