Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ചെന്നൈയും ഈസ്റ്റ് ബംഗാളും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില

1

വാസ്‌കോ: ഐഐസ്എല്ലിലെ 16ാത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോള്‍രഹിത സമനിലയുമായി പോയിന്റ് പങ്കുവച്ചു. രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം ചെന്നൈയുടെ ആദ്യത്തെ സമനിലയാണിത്. ജയിക്കാനായില്ലെങ്കിലും സമനിലയോടെ ഏഴു പോയിന്റോടെ ലീഗില്‍ തലപ്പത്തേക്കു കയറാന്‍ ചെന്നൈയ്ക്കു സാധിച്ചു. ഈസ്റ്റ് ബംഗാളാവാട്ടെ സീസണിലെ ആദ്യത്തെ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. നേരത്തേ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ ഈസ്റ്റ് ബംഗാള്‍ ഒന്നില്‍ സമനിലയും വഴങ്ങിയിരുന്നു.

ചെന്നൈയുടെ മുന്നേറ്റങ്ങളോടെയായിരുന്നു കളിയാരംഭിച്ചത്. തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിം കാഴ്ചവയ്ക്കാന്‍ ചെന്നൈയ്ക്കു കഴിഞ്ഞു. 10ാം മിനിറ്റില്‍ ചെന്നൈയാണ് കളിയില്‍ ഗോള്‍കീപ്പറെ ആദ്യമായി പരീക്ഷിച്ചത്. വലതു വിങിലൂടെ കുതിച്ചെത്തി ലാലിയന്‍സുവാല ചാങ്‌തെ തൊടുത്ത ഷോട്ട് സുവം സെന്‍ ബ്ലോക്ക് ചെയ്തിട്ടു. വീണ്ടും ബോള്‍ ലഭിച്ച ചാങ്‌തെ ചില ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് വീണ്ടും ഷോട്ടിനു ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ബോള്‍ ജെറി ലാല്‍റിന്‍സുവാലയ്ക്കു ലഭിച്ചു. പക്ഷെ അദ്ദേഹം പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.

2

തുടര്‍ന്നും ചെന്നൈ ഇരമ്പിക്കളിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഉറച്ചുനിന്നു. 20ാം മിനിറ്റില്‍ ചെന്നൈയ്ക്കു വീണ്ടുമൊരു ഗോളവസരം. ഇടതു വിങില്‍ നിന്നും റഹീം അലിയായിരുന്നു ചരടുവലിച്ചത്. അദ്ദേഹം ബോക്‌സിലേക്കു നല്‍കിയ ബോളില്‍ ചാങ്‌തെയുടെ ഗോള്‍ശ്രമം ബ്ലോക്ക് ചെയ്യപ്പെട്ടു. പന്ത് ലഭിച്ച മിര്‍ലാന്‍ മുര്‍സേവ് വീണ്ടും ചാങ്‌തെയ്ക്കു പാസ് ചെയ്തു. ഇത്തവണ പക്ഷെ ചാങ്‌തെയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു.

അഞ്ചു മിനിറ്റിനകം ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങേണ്ടതായിരുന്നു. പക്ഷെ കഷ്ടിച്ചു അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. വലതു വിങിലൂടെ പറന്നെത്തി ചാങ്‌തെ നല്‍കിയ ക്രോസ് അനിരുദ്ധ് ഥാപ്പയെ ലക്ഷ്യമിട്ടായിരുന്നു. പക്ഷെ അതിനു മുമ്പ് ജോയ്‌നര്‍ ലൊറേനോ ഇടപെട്ടു അപകമടമൊഴിവാക്കി. താരത്തിന്റെ ക്ലിയറന്‍സ് കോര്‍ണറിലാണ് കലാസിച്ചത്. ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ ബോക്‌സിനരികില്‍ നിന്നും ചാങ്‌തെ നല്‍കിയ പാസ് ബംഗാള്‍ താരം ആമിര്‍ ഡെര്‍വിവെച്ച് കാലുകള്‍ കൊണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. കാലില്‍ തട്ടിയ ബോള്‍ ഭാഗ്യം കൊണ്ടാണ് സ്വന്തം വലയില്‍ കയറാതെ പോയത്. വലയുടെ പുറത്ത് ബോള്‍ പതിക്കുകയായിരുന്നു.

ആദ്യപകുതി ഗോള്‍രഹിതമായി തന്നെ കലാശിച്ചു. രണ്ടാം പകുതിയിലും ചെന്നൈ ഗോളിനായി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 59ാം മിനിറ്റില്‍ ചെന്നൈയുടെ ഒരവസരം കൂടി നഷ്ടപ്പെടുന്നത് കണ്ടു. റഹീം അലിയായിരുന്നു ഷോട്ട് പുറത്തേക്കിച്ചു കളഞ്ഞത്. അവസാന മിനിറ്റുകളില്‍ മാത്രമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങള്‍ കണ്ടത്. പക്ഷെ അവര്‍ക്കും ലഭിച്ച അര്‍ധാവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

Story first published: Friday, December 3, 2021, 21:51 [IST]
Other articles published on Dec 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+