Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: മുന്‍ ചാംപ്യന്‍മാര്‍ ഒപ്പത്തിനൊപ്പം, ചെന്നൈ- എടിക്കെ പോര് സമനിലയില്‍

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയും എടിക്കെ മോഹന്‍ ബഗാനും ഒപ്പത്തിനൊപ്പം. ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില സമ്മതിക്കുകയായിരുന്നു. രണ്ടു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. എടിക്കെയ്ക്കു വേണ്ടി ലിസ്റ്റണ്‍ കൊളാക്കോയാണ് 18ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത്. ഒന്നാപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് വ്‌ളാഡിമിര്‍ കോമാന്റെ ഗോളിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ഇരുടീമുകളും വീറോടെ തന്നെയാണ് ഈ മല്‍സരത്തില്‍ പൊരുതിയത്. ആദ്യപകുതിയില്‍ എടിക്കെയായിരുന്നു മികച്ച ടീം. ബോള്‍ പൊസെഷനിലും മുന്നേറ്റങ്ങളിലും എടിക്കെയായിരുന്നു മികച്ചുനിന്നത്. ചെന്നൈയാവട്ടെ തുറന്ന ആക്രമണത്തിനു മുതിരാതെ ഡിഫന്‍സീവ് ശൈലിയിലായിരുന്നു കളിച്ചത്. പക്ഷെ രണ്ടാംപകുതിയില്‍ കളിയാകെ മാറി. ചെന്നൈയായിരുന്നു രണ്ടാംപകുതിയിലെ മികച്ച ടീം. അറ്റാക്കിങ് ഗെയിം പുറത്തെടുത്ത ചെന്നൈ വിജയ ഗോളിനായി പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഒന്നു പോലും ലക്ഷ്യം കണ്ടില്ല. കൗണ്ടര്‍ അറ്റാക്കിങ് ഗെയിമാണ് രണ്ടാംപകുതിയില്‍ എടിക്കെ പുറത്തെടുത്തത്. രണ്ടാംപകുതിയില്‍ പന്ത് കൂടുതല്‍ സമയവും എടിക്കെയുടെ ഹാഫിലായിരുന്നു. ചെന്നൈയുടെ വിജയഗോള്‍ നേടാന്‍ എഡ്വിന്‍ വാന്‍സ്‌പോളിന് രണ്ടു മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും മുതലെടുക്കാനായില്ല.

എടിക്കെയുടെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം ആരംഭിച്ചത്. മധ്യനിരയില്‍ ഒറ്റയ്ക്ക് ബോളുമായി കുതിച്ചെത്തിയ ലിസ്റ്റണ്‍ ചെന്നൈ ഗോള്‍മുഖത്തേക്കു പറന്നെത്തി ശേഷം പരീക്ഷിച്ച ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു. 18ാം മിനിറ്റില്‍ ലിസ്റ്റണിന്റെ ഗോളില്‍ എടിക്കെ ലീഡ് സ്വന്തമാക്കി. മൈതാനമധ്യത്തില്‍ നിന്നും റോയ് കൃഷ്ണ നല്‍കിയ മനോഹരമായ ത്രൂബോള്‍ ചെന്നൈ പ്രതിരോധത്തെയും മറികടന്ന് ലിസ്റ്റണിനു ലഭിച്ചു. ഇടതു വിങിലൂടെ മുന്നേറിയ ലിസ്റ്റണ്‍ പായിച്ച ഷോട്ട് ചെന്നൈ ഗോള്‍കീപ്പര്‍ക്കു പഴുത് നല്‍കാതെ വലയില്‍ തറയ്ക്കുകയായിരുന്നു.

ഒന്നാംപകുതി അവസാനിക്കുന്നതിനു മുമ്പ് കോമാന്റെ ഗോളില്‍ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ത്രോയ്‌ക്കൊടുവിവായിരുന്നു ഈ ഗോള്‍. ബോക്‌സിലേക്കു വീണ ലങ് ത്രോ എടിക്കെ താരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതു പ്രതീക്ഷിച്ചതു പോലെ സാധിച്ചില്ല. ബോക്‌സിനരികില്‍ നിന്നു ലഭിച്ച ലൂസ് ബോള്‍ പിടിച്ചെടുത്ത കോമാന്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലേക്കു തൊടുക്കുകയായിരുന്നു.

രണ്ടാംപകുതിയില്‍ പുതിയൊരു ചെന്നൈയെയാണ് കണ്ടത്. അഗ്രസീവ് ഫുട്‌ബോളിലൂടെ അവര്‍ എടിക്കെയെ സമ്മര്‍ദ്ദത്തിലാക്കി. കൗണ്ടര്‍ അറ്റാക്കുകളിലൂടെ എടിക്കെയും തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. വിജയഗോളിനായി രണ്ടു ടീമുകളും നിരന്തരം ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ പോയിന്റ് പങ്കുവച്ച് ചെന്നൈയും എടിക്കെയും പിരിയുകയായിരുന്നു. പോയിന്റ് പട്ടികയില്‍ എട്ടു പോയിന്റുമായി ചെന്നൈ മൂന്നാംസ്ഥാനത്തും ഏഴു പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തുമാണ്.

Story first published: Saturday, December 11, 2021, 22:06 [IST]
Other articles published on Dec 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+